മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും തിരക്കിട്ട നീക്കം. മലപ്പുറം ജില്ലയില്‍ പല ഭാഗത്തും തുടരുന്ന തര്‍ക്കം കീറാമുട്ടിയായ സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന ആവശ്യം സംസ്ഥാനനേതാക്കളിലും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പടുക്കുന്നതോടെ ലീഗ് നിലപാട് കടുപ്പിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഓരോ പ്രദേശത്തെയും സ്വാധീനം നോക്കിയുള്ള മത്സരത്തിനാണ് ലീഗ് മുന്‍തൂക്കം നല്‍കുന്നതെന്നും അതിന് കോണ്‍ഗ്രസ് വഴങ്ങണമെന്നുമാണ് ലീഗ് നേതാക്കളുടെ ആവശ്യം. കൊച്ചിയില്‍ അടുത്തിടെ ചേര്‍ന്ന ലീഗിന്‍െറ സംസ്ഥാന പ്രവര്‍ത്തകസമിതിയിലും മലപ്പുറത്തെ തര്‍ക്കം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ലീഗിന് അര്‍ഹതപ്പെട്ടതൊന്നും തന്നെ വിട്ടുനല്‍കേണ്ടെന്ന വികാരമാണ് അവിടെ ഉയര്‍ന്നത്. വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ യു.ഡി.എഫ് സംവിധാനം തന്നെ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. നൂറ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ലയില്‍ 72ലും ലീഗിനാണ് ഭരണ നേതൃത്വം. ഏഴ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിലും ലീഗിനാണ് ചെയര്‍മാന്‍ സ്ഥാനം.
‘‘ഓരോ വാര്‍ഡിലും ഡിവിഷനിലും ഏത് പാര്‍ട്ടിക്കാണോ സ്വാധീനം അവര്‍ തന്നെ അവിടെ മത്സരിക്കണം. അതേസമയം ചില നീക്കുപോക്കുകള്‍ക്ക് ലീഗ് തയാറാണ്. അനര്‍ഹമായത് ചോദിച്ചാല്‍ വിട്ടുകൊടുക്കില്ല. എന്നാല്‍, മുന്നണി നിലനില്‍ക്കണം’’- മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പറഞ്ഞു. മലപ്പുറത്ത് ഒഴികെയുള്ള ജില്ലകളിലെല്ലാം ലീഗ് കോണ്‍ഗ്രസിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്നും അത് ബലഹീനതയായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകളും വെച്ചുമാറലും വേണ്ടിവരുമെന്നും പരസ്പരം മനസ്സിലാക്കി നീങ്ങിയാല്‍ പ്രശ്നമൊന്നും ഉണ്ടാകില്ളെന്നും ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ കഴിഞ്ഞതവണത്തെ മാതൃക സ്വീകരിച്ചാല്‍ വലിയ തര്‍ക്കങ്ങളുണ്ടാകില്ല. ഇവിടെ പരിഹാരമായില്ളെങ്കില്‍ സംസ്ഥാനതലത്തിലും ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് എത്തുന്നതോടെ മലപ്പുറത്തെ തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമാണ് മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.