Posted On
date_range Updated On
date_range സ്വിസ് ഓപ്പൺ: കലാശപ്പോരിൽ സിന്ധുവിന് ദയനീയ തോൽവി
ബാസൽ: സ്വിസ് ഓപ്പൺ വിമൻസ് സിംഗിൾസ് ഫൈനലിന്‍റെ കലാശപ്പോരിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ദയനീയ പരാജയം. ബദ്ധ വൈരിയായ സ്പെയിനിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനൽ കൂടി പരാജയപ്പെട്ടത്. മികച്ച മത്സരം പോലും കാഴ്ചവെക്കാനാകാതെ ആരാധകരെ നിരാശപ്പടുത്തിയാണ് സിന്ധു കലാശപ്പോരാട്ടം അവസാനിപ്പിച്ചത്.
ആദ്യ ഗെയിമിൽ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമിൽ തിരിച്ചുവരവിന്‍റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.
സിന്ധുവും മെരിനും മുമ്പ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണയും സ്പാനിഷുകാരിക്കൊപ്പമായിരുന്നു വിജയം. 2016ലെ റിയോ ഒളിംപിക്സ് ഫൈനലിലും മെരിന്‍റെ കരുത്തിന് മുമ്പിൽ സിന്ധു അടിയറവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.