ന​​വി പി​​ള്ള അ​​ർ​​ഹി​​ച്ച ആ​​ദ​​രം

2026ലെ ​​നൊ​​ബേ​​ൽ സ​​മാ​​ധാ​​ന പു​​ര​​സ്കാ​​രം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​യ​​മ​​ജ്ഞ ന​​വ​​നീ​​തം (ന​​വി) പി​​ള്ള​​ക്ക് സ​​മ്മാ​​നി​​ക്കാ​​നു​​ള്ള നോ​​ർ​​വീ​​ജി​​യ​​ൻ നൊ​​ബേ​​ൽ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​നം ക​​ടു​​ത്ത സ​​മ്മ​​ർ​​ദം നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര നി​​യ​​മ​​വാ​​ഴ്ച​​ക്കും മാ​​ന​​വി​​ക അ​​ന്ത​​സ്സി​​നും ല​​ഭി​​ച്ച അം​​ഗീ​​കാ​​ര​​മാ​​ണ്. ഡ​​ർ​​ബ​​നി​​ൽ ജ​​നി​​ച്ച ഈ ​​ഇ​​ന്ത്യ​​ൻ വം​​ശ​​ജ ചെ​​റു​​പ്പം മു​​ത​​ലേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ അ​​പാ​​ർ​​തൈ​​റ്റ് എ​​ന്ന വ​​ർ​​ണ വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രാ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി​​കൊ​​ണ്ടാ​​ണ് വ​​ര​​വ​​റി​​യി​​ച്ച​​ത്. മ​​നു​​ഷ്യ​​സ​​മ​​ത്വ​​ത്തി​​നും അ​​ന്ത​​സ്സി​​നും​​വേ​​ണ്ടി നി​​യ​​മ​​ത്തെ ആ​​യു​​ധ​​മാ​​ക്കാ​​ൻ അ​​വ​​ർ ആ ​​രം​​ഗ​​ത്തി​​റ​​ങ്ങി. വെ​​ള്ള​​ക്കാ​​രി​​യ​​ല്ലാ​​ത്ത ആ​​ദ്യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത ഹൈ​​കോ​​ട​​തി ജ​​ഡ്ജി​​യാ​​യി. സ​​മൂ​​ഹ​​ത്തി​​ലെ അ​​തി​​ദു​​ർ​​ബ​​ല​​രാ​​യ ജ​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി പോ​​രാ​​ടാ​​ൻ നി​​യ​​മം​​ത​​ന്നെ മാ​​ർ​​ഗ​​മെ​​ന്ന് അ​​വ​​ർ മ​​ന​​സ്സി​​ലാ​​ക്കി. ധീ​​ര​​ത​​യും നീ​​തി​​ബോ​​ധ​​വു​​മു​​ള്ള ആ ​​ന്യാ​​യാ​​ധി​​പ പി​​ൽ​​ക്കാ​​ല​​ത്ത് യു.​​എ​​ന്നി​​ന്റെ മ​​നു​​ഷ്യാ​​വ​​കാ​​ശ ഹൈ​​ക​​മീ​​ഷ​​ണ​​ർ, അ​​ന്താ​​രാ​​ഷ്ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി​​യി​​ൽ ജ​​ഡ്ജി എ​​ന്നീ സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി.

ത​​ന്റെ ജീ​​വി​​ത​​ത്തി​​ലു​​ട​​നീ​​ളം അ​​രി​​കു​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്കു​​വേ​​ണ്ടി സ​​ന്ധി​​യി​​ല്ലാ​​തെ നി​​ല​​കൊ​​ണ്ടു. ത​​മി​​ഴ് മ​​ണ്ണി​​ൽ കു​​ടും​​ബ​​വേ​​രു​​ക​​ളു​​ള്ള ന​​വി പി​​ള്ള വ​​ർ​​ഗ​​പ​​ര​​വും വ​​ർ​​ണ​​പ​​ര​​വും വം​​ശീ​​യ​​വു​​മാ​​യ അ​​ധീ​​ശ​​ത്വ​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലി​​രു​​ന്ന് ലോ​​കം ഭ​​രി​​ക്കു​​ന്നു​​വെ​​ന്ന് അ​​ഹ​​ങ്ക​​രി​​ക്കു​​ന്ന​​വ​​ർ അ​​സ്പൃ​​ശ്യ​​രും അ​​ദൃ​​ശ്യ​​രു​​മാ​​ക്കു​​ന്ന മ​​നു​​ഷ്യ​​വി​​ഭാ​​ഗ​​ങ്ങ​​ൾ ലോ​​ക​​നീ​​തി​​യി​​ലും നി​​യ​​മ​​വാ​​ഴ്ച​​യി​​ലും വി​​ശ്വ​​സി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത് ഇ​​വ​​രെ​​പ്പോ​​ലു​​ള്ള​​വ​​രെ ക​​ണ്ടാ​​ണ്. ഉ​​ച്ച​​നീ​​ച​​ത്വ​​ത്തി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ ആ​​ഗോ​​ള സ​​മ​​വാ​​ക്യ​​ങ്ങ​​ളെ പ​​ല​​കു​​റി അ​​വ​​ർ തി​​രു​​ത്തി​​യെ​​ഴു​​തി. മ​​നു​​ഷ്യ​​ത്വ​​ത്തി​​നെ​​തി​​രാ​​യ പാ​​ത​​ക​​ങ്ങ​​ൾ രാ​​ഷ്ട്ര​​ങ്ങ​​ൾ ചെ​​യ്താ​​ലും അ​​ല്ലാ​​ത്ത​​വ​​ർ ചെ​​യ്താ​​ലും ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​മെ​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​ക്കി​​യ​​ത് അ​​വ​​രു​​ടെ നി​​യ​​മ​​വ്യാ​​ഖ്യാ​​ന​​ങ്ങ​​ളാ​​ണ്. ഈ ​​പു​​ര​​സ്കാ​​ര​​ത്തെ പ്ര​​ത്യേ​​കി​​ച്ച് ആ​​ഹ്ലാ​​ദ​​ക​​ര​​മാ​​ക്കു​​ന്ന​​ത് ‘ശ​​ക്ത​​രാ​​യ’ രാ​​ജ്യ​​ങ്ങ​​ൾ സ്വ​​ന്തം താ​​ൽ​​പ​​ര്യ​​മ​​നു​​സ​​രി​​ച്ച് മാ​​ത്രം അ​​ന്താ​​രാ​​ഷ്ട്ര നി​​യ​​മ​​ങ്ങ​​ൾ നോ​​ക്കു​​ന്ന ഇ​​ക്കാ​​ല​​ത്ത് അ​​തു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് യ​​ഥാ​​ർ​​ഥ സ​​മാ​​ധാ​​നം ശ​​ക്തി​​യി​​ൽ നി​​ന്ന​​ല്ല, നീ​​തി​​യി​​ലും നി​​യ​​മ​​ത്തി​​ലും​​ നി​​ന്നാ​​ണ് ഉ​​ണ്ടാ​​വു​​ക എ​​ന്ന്.

ന​​വി പി​​ള്ള​​ക്ക് സ​​മാ​​ധാ​​ന പു​​ര​​സ്കാ​​രം ന​​ൽ​​കി​​യ​​തി​​നെ എ​​തി​​ർ​​ക്കു​​ന്ന​​വ​​രാ​​ര് എ​​ന്ന് ശ്ര​​ദ്ധി​​ച്ചാ​​ൽ​​ത​​ന്നെ അ​​ത് എ​​ത്ര​​മാ​​ത്രം ശ​​രി​​യാ​​ണെ​​ന്ന് ബോ​​ധ്യ​​പ്പെ​​ടും. എ​​ട്ട് യു​​ദ്ധ​​ങ്ങ​​ൾ നി​​ർ​​ത്തി​​യ​​തി​​ന് ത​​നി​​ക്ക് വേ​​ണം നൊ​​ബേ​​ൽ എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ചെ​​യ്തി​​കൊ​​ണ്ട് തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള​​ത് മ​​റി​​ച്ചാ​​ണ്. പു​​തി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് യു​​ദ്ധം വ്യാ​​പി​​പ്പി​​ച്ചു, ആ​​യു​​ധ​​ബ​​ലം മാ​​ത്ര​​മു​​പ​​യോ​​ഗി​​ച്ച് വെ​​നി​​സ്വേ​​ല​​യി​​ലെ രാ​​ഷ്ട്ര​​ത്ത​​ല​​വ​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി, അ​​വി​​ട​​ത്തെ എ​​ണ്ണ കൊ​​ള്ള​​യ​​ടി​​ക്കു​​ന്നു. ലോ​​ക​​കോ​​ട​​തി​​ക്കെ​​തി​​രെ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു. ട്രം​​​പ് ഇ​​തി​​ന​​ർ​​ഹ​​ന​​ല്ല എ​​ന്ന​​തു​​ത​​ന്നെ ഈ ​​പു​​ര​​സ്കാ​​ര​​ത്തി​​ന്റെ മ​​ഹ​​ത്വ​​മാ​​ണ്.

അ​​ദ്ദേ​​ഹ​​ത്തെ​​പ്പോ​​ലെ ന​​വി പി​​ള്ള​​ക്ക് സ​​മ്മാ​​നം ന​​ൽ​​കി​​യ​​തി​​നെ രൂ​​ക്ഷ​​മാ​​യി എ​​തി​​ർ​​ക്കു​​ന്ന​​ത് ഇ​​സ്രാ​​യേ​​ലി നേ​​താ​​ക്ക​​ളും മ​​റ്റു സ​​യ​​ണി​​സ്റ്റു​​ക​​ളു​​മാ​​ണ്. അ​​തി​​ൽ അ​​തി​​ശ​​യി​​ക്കാ​​നി​​ല്ല. ഫ്രാ​​ൻ​​സ​​സ്ക അ​​ൽ​​ബ​​നീ​​സി​​ക്കു​​മു​​മ്പ് അ​​ധി​​നി​​വി​​ഷ്ട ഫ​​ല​​സ്തീ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളും ഇ​​സ്രാ​​യേ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ്വ​​ത​​ന്ത്ര യു.​​എ​​ൻ അ​​ന്വേ​​ഷ​​ണ ക​​മീ​​ഷ​​ന്റെ അ​​ധ്യ​​ക്ഷ​​യെ​​ന്ന നി​​ല​​ക്ക് അ​​വ​​ർ ഇ​​സ്രാ​​യേ​​ൽ ന​​ട​​ത്തു​​ന്ന യു​​ദ്ധ​​ക്കു​​റ്റ​​ങ്ങ​​ളു​​ടെ​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ​​യും ഗ​​സ്സ വം​​ശ​​ഹ​​ത്യ​​യു​​ടെ​​യും അ​​നി​​ഷേ​​ധ്യ​​മാ​​യ തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ചു. ഇ​​സ്രാ​​യേ​​ലി​​ന്റെ ചി​​ര​​കാ​​ല വാ​​ദ​​ങ്ങ​​ളു​​ടെ​​യും ഇ​​ര​​നാ​​ട്യ​​ത്തി​​ന്റെ​​യും വേ​​ര​​റു​​ക്കു​​ന്ന​​താ​​യി അ​​വ​​ർ​​ക്കു കീ​​ഴി​​ൽ ക​​മീ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ത​​ങ്ങ​​ൾ എ​​ല്ലാ നി​​യ​​മ​​ത്തി​​നും പു​​റ​​ത്താ​​ണെ​​ന്ന ഇ​​സ്രാ​​യേ​​ലി ചി​​ന്ത​​ക്കും ഏ​​റ്റ​​വും ‘ധാ​​ർ​​മി​​ക’ ഔ​​ന്ന​​ത്യ​​മു​​ള്ള രാ​​ഷ്ട്ര​​മാ​​ണെ​​ന്നു​​ള്ള അ​​ഹ​​ന്ത​​ക്കു​​മേ​​റ്റ മാ​​ര​​ക​​മാ​​യ പ്ര​​ഹ​​ര​​മാ​​യി അ​​ത്. സ​​യ​​ണി​​സ്റ്റ് രാ​​ഷ്ട്രം ഈ ​​നൊ​​ബേ​​ൽ സ​​മ്മാ​​ന​​ത്തെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​ത് നൊ​​ബേ​​ൽ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​നം ശ​​രി​​വെ​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഈ ​​പു​​ര​​സ്കാ​​രം മ​​റ്റൊ​​രു നി​​ല​​ക്കും ആ​​ശ്വാ​​സം പ​​ക​​രു​​ന്നു​​ണ്ട്. കു​​റ​​ച്ചു​​വ​​ർ​​ഷ​​ങ്ങ​​ളാ​​യി നൊ​​ബേ​​ൽ സ​​മാ​​ധാ​​ന സ​​മ്മാ​​നം അ​​ന​​ർ​​ഹ​​രി​​ലാ​​ണ് ഏ​​റെ​​യും ചെ​​ന്നെ​​ത്തു​​ന്ന​​ത്. അ​​ന്താ​​രാ​​ഷ്ട്ര നി​​യ​​മ വ്യ​​വ​​സ്ഥി​​തി ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണെ​​ന്ന പു​​ര​​സ്കാ​​ര സ​​മി​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം ലോ​​ക​​കോ​​ട​​തി​​ക്കെ​​തി​​രെ യു.​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധ​​ത്തെ​​പ്പ​​റ്റി​​യാ​​ണെ​​ന്ന് ക​​രു​​ത​​പ്പെ​​ടു​​ന്നു. ബ​​റാ​​ക് ഒ​​ബാ​​മ സ​​മാ​​ധാ​​ന പു​​ര​​സ്കാ​​രം വാ​​ങ്ങി​​യ​​ശേ​​ഷം കു​​റെ യു​​ദ്ധ​​ങ്ങ​​ൾ ചെ​​യ്തു.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ പു​​ര​​സ്കാ​​രം വെ​​നി​​സ്വേ​​ല​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ പാ​​വ​​യാ​​യി വ​​ർ​​ത്തി​​ക്കു​​ന്ന സോ​​ഷ്യ​​ലി​​സ്റ്റ് വി​​രു​​ദ്ധ​​യും വ​​ല​​തു​​പ​​ക്ഷ​​ക്കാ​​രി​​യു​​മാ​​യ മ​​രി​​യ കൊ​​റി​​ന മ​​ച്ചാ​​ദോ​​ക്കാ​​യി​​രു​​ന്നു. ഇ​​തു​​പോ​​ലു​​ള്ള കു​​​റെ സ​​മ്മാ​​ന​​ങ്ങ​​ൾ നൊ​​ബേ​​ൽ സ​​മി​​തി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്റെ ശോ​​ഭ കു​​റ​​ച്ചി​​ട്ടു​​ണ്ട്. അ​​തു വീ​​ണ്ടെ​​ടു​​ക്കാ​​ൻ ഈ ​​വ​​ർ​​ഷ​​ത്തേ​​ത് സ​​ഹാ​​യി​​ക്കും. ആ ​​നി​​ല​​ക്ക് ന​​വി പി​​ള്ള​​ക്ക് ന​​ൽ​​കി​​യ ആ​​ദ​​രം അ​​വ​​രെ​​ക്കാ​​ൾ നൊ​​ബേ​​ൽ സ​​മി​​തി​​യെ​​യാ​​ണ് മ​​ഹ​​ത്വ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

Tags:    
News Summary - The honor that Navin Pillai deserved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.