വളര്‍ച്ചയുടെ കഥകള്‍ക്കിടയില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം വലിയൊരു തിരിച്ചടിയുടെ വക്കിലാകാമെന്ന് വിവിധ പഠനങ്ങള്‍ കാണിക്കുന്നു. ‘തൊഴിലില്ലാ വളര്‍ച്ച’ എന്ന വൈരുധ്യമാണത്രെ ഇവിടത്തെ സമ്പദ്മേഖലയെ ബാധിച്ചിരിക്കുന്നത്. ചൈനയെ മറികടക്കാന്‍ ഇന്ത്യയുടെ കൈവശമുള്ളത് തൊഴില്‍ശേഷിയുള്ള ജനസംഖ്യയെന്ന ആസ്തിയാണെന്നും 15-64 പ്രായപരിധിയിലുള്ള (തൊഴില്‍ശേഷിയുള്ള) ജനങ്ങളുടെ എണ്ണം 2050ഓടെ പാരമ്യത്തിലത്തെുമെന്നും ഇത് സാമ്പത്തിക സമവാക്യങ്ങള്‍ ഇന്ത്യക്കനുകൂലമാക്കി മാറ്റുമെന്നും പ്രവചിച്ചവരുണ്ട്. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഈ പ്രതീക്ഷക്ക് അടിവരയിട്ടു. 2050ഓടെ നമുക്ക് മേല്‍ക്കൈ കിട്ടാന്‍ 2016-2050 കാലത്ത് മൊത്തം 28 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാല്‍, യു.എന്‍ വികസനപദ്ധതി (യു.എന്‍.ഡി.പി)യുടെ പുതിയ പഠന റിപ്പോര്‍ട്ട് ഈ ശുഭപ്രതീക്ഷക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട നവസാമ്പത്തിക പരിഷ്കരണങ്ങള്‍ ‘വളര്‍ച്ച’ കൊണ്ടുവന്നെങ്കിലും അത് മൂലധനപക്ഷം ചേര്‍ന്നുള്ള വളര്‍ച്ചയായിരുന്നു. മുതല്‍മുടക്കുന്നവരുടെ വരുമാനം വര്‍ധിച്ചുവന്നെങ്കിലും ഈ സമ്പത്ത് എല്ലാവരിലും വീതിക്കപ്പെടാതെപോയി. ഇക്കാലത്തുണ്ടായ സംരംഭങ്ങള്‍ തൊഴില്‍ കേന്ദ്രീകൃതമല്ല, മൂലധനകേന്ദ്രീകൃതമാണ്. അതുകൊണ്ട്, മുതലിറക്കിയവരുടെ വളര്‍ച്ചക്കൊപ്പം തൊഴില്‍രംഗം വളര്‍ന്നില്ല. 1991 മുതല്‍ 2013 വരെയുള്ള 22 വര്‍ഷങ്ങളില്‍, തൊഴില്‍ തേടിയ 30 കോടി ഇന്ത്യക്കാരില്‍ 14 കോടി പേര്‍ക്കുമാത്രമാണ് ജോലിയുണ്ടായത്. തൊഴില്‍ ലഭ്യതനിരക്ക് കുറഞ്ഞുവരുന്നതായും കണക്കുകളുണ്ട്. കേന്ദ്ര ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് 2015-16ലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍വെച്ച് ഏറ്റവും കൂടുതലാണ് -അഞ്ചു ശതമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ കൂടിക്കൂടിവരുകയാണുതാനും- 2011-12ല്‍ 3.8 ശതമാനം, 2012-13ല്‍ 4.7, 2013-14ല്‍ 4.9. ഇപ്പോള്‍ വനിതകളിലെ തൊഴിലില്ലായ്മ 8.7 വരും. സ്ഥിരം തൊഴിലുള്ളവര്‍ ഇല്ലാത്തതിനാല്‍ 77 ശതമാനം കുടുംബങ്ങള്‍ക്കും നിത്യജീവിതം അനിശ്ചിതത്വത്തിലാണ്.
സമ്പത്ത് പെരുകുമ്പോള്‍ അസമത്വംകൂടി വര്‍ധിക്കുന്നു എന്നതാണ് വൈപരീത്യം. വര്‍ഷംതോറും പത്തുലക്ഷം ഇന്ത്യക്കാര്‍ തൊഴില്‍പ്രായമത്തെുന്നുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ അത്ര വര്‍ധിക്കുന്നില്ല. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പലരംഗങ്ങളും തൊഴില്‍ സൃഷ്ടിക്കുന്നവയല്ല. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അവരുടെ ഉപാധികള്‍ക്ക് വഴങ്ങേണ്ടിവരുന്നു. ആ ഉപാധികള്‍ പലതും തൊഴിലാളികള്‍ക്കോ തൊഴിലിനോ അനുകൂലമല്ല. മാത്രമല്ല, മുമ്പ് തൊഴില്‍ സൃഷ്ടിച്ചുവന്ന പലമേഖലകളിലും തൊഴില്‍ സ്വഭാവം മാറിവരുന്നുണ്ട്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി യന്ത്രവത്കരണം നടപ്പാക്കുമ്പോള്‍ ലാഭം വര്‍ധിക്കുമെങ്കിലും തൊഴിലിന്‍െറ എണ്ണം കുറയുന്നു. ധാരാളം തൊഴിലുല്‍പാദിപ്പിച്ചിരുന്ന നിര്‍മാണ മേഖലയിലിതാണവസ്ഥ. ഏറ്റവും കൂടുതലാളുകള്‍ക്ക് തൊഴില്‍ നല്‍കിപ്പോന്ന കാര്‍ഷികമേഖല തളര്‍ച്ചയിലാണ്. തൊഴിലില്ലായ്മ സംബന്ധിച്ച ഇത്തരം കണക്കുകള്‍ക്കാധാരമായ ലേബര്‍ ബ്യൂറോയുടെ സര്‍വേ നന്നേ കുറഞ്ഞ സാമ്പിള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും യഥാര്‍ഥ സ്ഥിതി അതിന്‍െറ പഠനത്തില്‍ കിട്ടില്ളെന്നും പറയുന്നവരുണ്ട്. എന്നാല്‍, 2011ലെ സെന്‍സസ് കാണിച്ചത്, 2001ല്‍ 6.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2011ല്‍ 9.6 ശതമാനമായി എന്നാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് തയാറാക്കിയ ‘ഇന്ത്യ എക്സ്ക്ളൂഷന്‍ റിപ്പോര്‍ട്ട് 2013-14’ നല്‍കുന്ന കണക്കും സമാനമാണ്: സാമ്പത്തിക വളര്‍ച്ചയേറെയുണ്ടായ 2004-2010ല്‍ തൊഴില്‍ ലഭ്യത കുത്തനെ ഇടിഞ്ഞു. 2015-16ലെ ദേശീയ സാമ്പത്തിക സര്‍വേ, ഡല്‍ഹിയിലെ ‘പ്രഹര്‍’ നടത്തിയ പഠനം, അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനം തുടങ്ങിയവയെല്ലാം ഇതേ സൂചനതന്നെയാണ് നല്‍കുന്നത്.
അസമത്വവും തൊഴിലില്ലായ്മയും പരിഹരിക്കുക, എല്ലാ വിഭാഗങ്ങള്‍ക്കും ശോഭനമായ ജീവിതം ഉറപ്പുവരുത്തുക എന്നിവ മുദ്രാവാക്യങ്ങള്‍ക്കപ്പുറം അനുഭവവേദ്യമാകേണ്ട കാര്യങ്ങളാണ്. സാമൂഹിക സംഘര്‍ഷങ്ങളിലേക്കും കലാപങ്ങളിലേക്കും പ്രശ്നം വളരാതിരിക്കാന്‍ അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കേണ്ടി വരും. കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ ക്കും ബി.ജെ.പിക്കും ഇതൊരു വെല്ലുവിളിയാണ്. യു.പി.എ ഭരണത്തില്‍ വര്‍ഷംതോറും 15 ലക്ഷം തൊഴില്‍ മാത്രമേ സൃഷ്ടിക്കാനായുള്ളൂ എന്നും തങ്ങള്‍ ഭരണത്തിലത്തെിയാല്‍ ഒരുകോടി തൊഴില്‍ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്നും 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ പറഞ്ഞിരുന്നു. ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക് ഇന്‍ ഇന്ത്യ തുടങ്ങി കുറെ മുദ്രാവാക്യ പ്രധാനമായ സംരംഭങ്ങള്‍ ഇന്നുണ്ടെങ്കിലും അവ ഫലം ചെയ്തു തുടങ്ങിയിട്ടില്ളെന്നാണ് പഠനങ്ങളും കണക്കുകളും കാണിക്കുന്നത്. ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഈ രംഗത്ത് ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.