വർഗീയതയുടെ ദുർഗന്ധം വമിക്കുന്ന യു.പി

ഭീതിദമായ ആസൂത്രണങ്ങൾ അതിജയിക്കുേമ്പാൾ, പ്രത്യേക ജനവിഭാഗത്തെ ഉന്നമിട്ട കൊലകളിലൂടെ ശിഥിലീകരണ തന്ത്രങ്ങൾ നടന്നുവരു​േമ്പാൾ പുതുവർഷാരംഭം ആഘോഷിക്കാൻ സത്യത്തിൽ ഒന്നും കൈയിലില്ല. ഇനിയും മറ്റൊരു വിഭജനത്തിനുള്ള ഉദ്യമത്തി​െൻറ അടയാളങ്ങൾ കാണാനുണ്ട്​. അതിനാൽ, വിഭജനത്തിനിടയാക്കുന്ന എല്ലാ പ്രവൃത്തികളിൽനിന്നും വിട്ടുനിൽക്കാനും ഒപ്പം അത് വരുത്തിത്തീർത്ത ദുരിതങ്ങളിലേക്ക് കണ്ണോടിക്കാനുമുള്ള നേരമാണിത്​. അപ്പോൾ നമുക്കറിയാം, ഇൗ രാജ്യത്ത്​ നാം എഴുന്നേറ്റിരുന്ന്​ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യ രജിസ്​റ്റർ എന്നിവക്കെതിരെ പ്രതിഷേധമുയർത്തിയില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്ന്​.

കൊടിയ അതിക്രമം എന്നുതന്നെ വിളിക്കേണ്ട, നിസ്സഹായർക്കെതിരായ ഭരണകൂട ഭീകരതയും ഇവിടെ തുറന്നുകാട്ടപ്പെടണം. കൊല്ലാനും ഭയപ്പെടുത്താനും നിശ്ശബ്​ദരാക്കി സ്വന്തം വരുതിയിൽ നിർത്താനും ഫാഷിസ്​റ്റ്​ ഭരണാധികാരികൾ ഇന്ന് പൊലീസ് സേനയെ ഉപയോഗിക്കുകയാണ്. അവർ എ​​െൻറ കുട്ടികളെ ഉന്നമിട്ട്​ പീഡിപ്പിച്ച ശേഷം കൊലക്കളിക്ക് ഉപയോഗിക്കപ്പെട്ട വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും നഷ്​ടപരിഹാരം അവരിൽ നിന്നുതന്നെ ആവശ്യപ്പെടുകയും ചെയ്യുന്നത്​ അറുവഷളൻ മൃഗീയതതന്നെ.

മർദകരായ രാഷ്​ട്രീയക്കാർ പാവപ്പെട്ടവരുടെ സ്വത്തുക്കളിൽ കണ്ണുവെച്ച്​ അവരെ ജീവിതത്തിൽനിന്ന് പിഴുതെറിയാൻ ശ്രമിക്കുന്നു. പൊലീസി​െൻറ വെടിയുണ്ടയിൽനിന്ന്​ രക്ഷപ്പെട്ടവർ കിടപ്പാടവും പണവുമില്ലാതെ, തങ്ങളുടെ കടയും കുടിയും സ്വത്തുമെല്ലാം പൊലീസും അക്രമികളും കൈയേറി കൊണ്ടുപോയ ദുരിതത്തിലാണ്. നൂറുകണക്കിനാളുകളെ ലജ്ജാരഹിതമായാണ് ഫാഷിസ്​റ്റ്​ ഭരണാധികാരികൾ നശിപ്പിക്കുന്നത്. അവർ ആളുകളെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരങ്ങൾ കുത്തിപ്പിളർക്കുന്നു. ഹാ കഷ്​ടം, ഇതാണ് നിലവിലുള്ള സ്ഥിതി.

ഹിന്ദുത്വ ഭരണാധികാരികളെ പിന്തുണക്കുന്നവർ ദേശവിരുദ്ധരാണെന്നത്​ നൂറുവട്ടം. കാരണം, കൊല്ലുന്ന ഭരണാധികാരികളെ പിന്തുണക്കുന്നവരാണവർ. പല നേരം പല വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന നികൃഷ്​ടജീവികളും ന​െട്ടല്ലില്ലാത്ത ദേശ​േദ്രാഹികളുമാണവർ. അത്തരത്തിലുള്ള എല്ലാ സംഘി പിന്തുണക്കാരും അല്ലെങ്കിൽ മൃദുഹിന്ദുത്വ ഘടകങ്ങൾ പേറുന്നവരും നമ്മെപ്പോലെ ഇൗ ദുരിതം കണ്ട് മനസ്സലിയുന്നവരല്ല. ഉത്തർപ്രദേശിൽ കലാപം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽനിന്നുള്ള പുതിയ റിപ്പോർട്ടുകൾ പൊലീസ് സേനയിലെ വർഗീയതയുടെ ദുർഗന്ധമാണ് പുറത്തുകൊണ്ടുവരുന്നത്.

അക്രമവും കൊള്ളയും തീവെപ്പും നടത്തുന്നതായി വിഡിയോകളിൽ കാണുന്ന പൊലീസുകാർക്കെതിരെ എന്തുകൊണ്ടാണ് നമ്മുടെ പ്രതിഷേധം ഉയരാത്തത്? മുസ്​ലിം വീടുകളിലേക്ക് അതിക്രമിച്ച് കടക്കുകയും യുവാക്കളെ വലിച്ചിഴക്കുകയും വർഗീയ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതായി വിഡിയോകളിൽ കാണുന്ന ഒരൊറ്റ പൊലീസുകാരനെതിരെയും ഇതുവരെ കേസ് രജിസ്​റ്റർ ചെയ്തിട്ടില്ലെന്ന്​ നാം അറിയണം. ഇതെല്ലാം നടക്കുന്നത്​ വലതുപക്ഷ ഭരണകൂടത്തി​​െൻറ മൂക്കിനുതാഴെയാണ്​. 1992ൽ എൽ.കെ. അദ്വാനിയുടെ രഥയാത്ര വിത്തിട്ടുമുളപ്പിച്ച വർഗീയതയുടെ ഫലം അനുഭവിക്കുകയാണ്​ അവരിപ്പോൾ. വർഗീയ പൊലീസും ഹിന്ദുത്വ സംഘടനകളും ഉത്തർപ്രദേശിലെ ഭാഗ്യഹീനരായ ജനങ്ങളെ വളരെ പരസ്യമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഒരു പ്രത്യേക സമുദായത്തെ വേട്ടയാടുക എന്നതിൽ കുറഞ്ഞൊന്നുമല്ല ഇത്.

യോഗി ഒരുങ്ങിത്തന്നെ
യോഗി സർക്കാർ വ്യക്തമായ ആസൂത്രണത്തോടെ ഹിന്ദുത്വ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യ നീക്കം വളരെ പ്രകടമായിരുന്നു. മുസ്​ലിംകളെ വൻതോതിൽ തൊഴിൽരഹിതരാക്കുകയും സാമ്പത്തികമായി ഞെരുക്കുകയുമായിരുന്നു ആദ്യ പരിപാടി. സാമ്പത്തിക പ്രഹരത്തിനുശേഷം മുസ്​ലിം സ്വത്വം നശിപ്പിക്കാനുള്ള ശ്രമമായി. മുസ്​ലിംകൾ എന്ത് വായിക്കുന്നു, ഉടുക്കുന്നു, കഴിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തപ്പെട്ടു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥി​െൻറ സർക്കാർ രണ്ട് പ്രധാന പൊതു അവധികൾ ഇല്ലാതാക്കി. റമദാനിലെ അവസാനത്തെ വെള്ളി, നബിദിനം എന്നിവയാണ് അവധിപ്പട്ടികയിൽനിന്ന് നീക്കിയത്. തനിക്കും ത​​െൻറ പാർട്ടിക്കാരായ നിരവധി പേർക്കും എതിരായ ക്രിമിനൽ കേസുകൾ എങ്ങനെയാണ് ആദിത്യനാഥ് ഒഴിവാക്കിയത് എന്നറിയാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിനും ഉത്തർപ്രദേശിലെ നിരവധി ഹിന്ദുത്വർക്കുമെതിരെ ഗുരുതരമായ ഒേട്ടറെ കേസുകളുണ്ടായിട്ടും ഇൗ ക്രിമിനൽ രാഷ്​ട്രീയക്കാരെ കുറിച്ചും അവർ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ചും ആരും ഒന്നും പറയുന്നില്ല.

ഭീകരവാദത്തെയും ഭീകരവാദികളെയും പുനർനിർവചിക്കേണ്ട സമയംകൂടിയാണിത്. ഭീകരപ്രവൃത്തിക്ക് കുറ്റം ചുമത്തപ്പെട്ടയാൾ പാർലമ​െൻറിലിരിക്കുേമ്പാൾ, ഭരണകൂട കൊലപാതകങ്ങൾ അധികരിക്കുേമ്പാൾ ഭീകരവാദത്തിനും ഭീകരവാദികൾക്കും ഭരണകൂടം നൽകുന്ന നിർവചനവുമായി ഒരാൾക്ക് മുന്നോട്ടുപോകാനാവില്ല. ബാബരി മസ്ജിദ് തകർക്കുന്നതിനും 2002ലെ ഗുജറാത്ത് വംശഹത്യക്കും പിന്നിൽ പ്രവർത്തിച്ച ആസൂത്രകരെ ഞാൻ ഭീകരരെന്നാണ്​ പറയുക. കൊടിയ അതിക്രമം മാത്രമല്ല അവരുടെ അപരാധം. ഇൗ രാജ്യത്തെ െഎക്യം തകരുന്നതിന് ഉത്തരവാദികൾ അവരാണ്, ഇൗ മണ്ണിലെ സമുദായങ്ങൾക്കിടയിൽ വിദ്വേഷത്തി​െൻറ വിത്ത് വിതക്കുന്നത് അവരാണ് എന്നതുകൊണ്ടുകൂടിയാണത്.

ഹിന്ദുത്വ സ്വേച്ഛാധിപതികളുടെ കീഴിൽ ഉത്തർപ്രദേശിലെ മുസ്​ലിംകളുടെ അതിജീവനം അതികഠിനമായി മാറുകയാണ്. ‘മുസ്​ലിംകൾക്ക് എല്ലാം ഒാകെ, സമാധാനം തിരികെ വന്നു’ എന്നൊക്കെ എത്ര ലാഘവത്തോടെയാണ്​ രാഷ്​ട്രീയ നിരീക്ഷകർ തട്ടി മൂളിക്കുന്നത്. ചത്തതി​നൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിൽ തല്ലിയൊതുക്കപ്പെട്ട മുസ്​ലിംകൾക്ക് മറ്റുവല്ല വഴിയുമുണ്ടോ? ഭരണകൂടത്തെ എതിർക്കാൻ തുനിഞ്ഞാൽ അവരെ വെടിവെച്ചിടുകയും അവരുടെ മക്കളെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യില്ലേ?

ആരിഫ്​ ഖാൻ അന്നും ഇന്നും
മുസ്​ലിംകൾക്കിടയിലെ ബി.ജെ.പി^ആർ.എസ്.എസ് വിരുദ്ധവികാരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ബി.ജെ.പിയിൽ ചേരുന്ന ചുരുക്കം രാഷ്​ട്രീയ അവസരവാദികളായ മുസ്​ലിംകളുമുണ്ട്. ഇത്തരം അവസരവാദികളെ അകറ്റിനിർത്തേണ്ട സമയംകൂടിയാണിത്. ഇൗ സമയത്ത്, കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടപ്പോൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ച് ഒാർത്തുപോയി. ചരിത്ര കോൺഗ്രസിൽ പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് സംസാരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുകയും രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിനോട് അദ്ദേഹത്തി​െൻറ സ്​റ്റാഫ് മോശമായി പെരുമാറുകയും ചെയ്തു. ഇൗ എഴുത്ത് അവസാനിപ്പിക്കുന്നതിനുമുമ്പ് ആരിഫ് മുഹമ്മദ് ഖാ​െൻറ ഒരു പഴയ കഥ ഒാർമയിൽ വന്നു.

2002ലെ ഗുജറാത്ത് വംശഹത്യക്ക് തൊട്ടുടനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ടിവിസ്​റ്റുകൾ സംയുക്തമായി ശബ്​ദമുയർത്തി. നിരവധി യോഗങ്ങളിലും പ്രതിഷേധ റാലികളിലും ഞാനും പ​െങ്കടുത്തു. ന്യൂഡൽഹിയിൽ നടന്ന അത്തരത്തിലുള്ള ഒരു യോഗത്തിൽ വിചിത്രമായൊരു കാഴ്ച കണ്ടു: ആരിഫ് മുഹമ്മദ് ഖാൻ കരയുകയും ത​​െൻറ കുർത്ത നീട്ടിപ്പിടിച്ച്​ വംശഹത്യ ബാധിച്ച മുസ്​ലിംകൾക്കുവേണ്ടി സംഭാവന ശേഖരിക്കുകയും ചെയ്യുന്നു. മായ്ച്ചുകളയാൻ സാധിക്കാത്തവിധം വിചിത്രമായൊരു കാഴ്ചയായിരുന്നു അത്. ഗുജറാത്തിൽ മുസ്​ലിംകളെ കൂട്ടക്കൊല ചെയ്തതിന്, ന്യൂഡൽഹിയിലെ ആ പ്രതിഷേധദിനത്തിൽ അദ്ദേഹം ശപിച്ച തീവ്ര വലതുപക്ഷവുമായി പിന്നീട്​ അദ്ദേഹം കൈകോർക്കുന്നതുകണ്ട്​ ലജ്ജിച്ചുപോയി.

Tags:    
News Summary - Communal Clashes in UP -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.