വടക്കൻ കാറ്റിൽ യു.ഡി.എഫ് ഓളം

കോ​ഴി​ക്കോ​ട്​: വ​ട​ക്ക​ൻ കാ​റ്റ്​ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​ണ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മെ​ന്ന പോ​ലെ, യു.​ഡി.​എ​ഫ് ഇ​വി​ടെ​ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. എ​ൽ.​ഡി.​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ണ്ണൂ​രും കോ​ഴി​ക്കോ​ടു​മെ​ല്ലാം മ​ത്സ​രം ശ​ക്ത​മാ​ണ്. ചു​രു​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളു​ള്ള കാ​സ​ർ​കോ​ടും വ​യ​നാ​ടും വ​ലി​യ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. മ​ല​പ്പു​റ​മാ​ക​ട്ടെ, ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ​ന്ന പോ​ലെ ക്ലീ​ൻ സ്വീ​പ്പി​ലേ​ക്ക്​ പോ​യാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

മേ​ഖ​ല​യി​ൽ അ​ഞ്ച്​ ജി​ല്ല​ക​ളി​ലാ​യി മൊ​ത്തം 48 മ​ണ്ഡ​ല​ങ്ങ​ളു​ള്ള​തി​ൽ 24 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​. 10 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നും സം​ശ​യ​മി​ല്ല. അ​തേ​സ​മ​യം, 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​രു മു​ന്ന​ണി​ക​ളും ബ​ലാ​ബ​ല​ത്തി​ലാ​ണ്.

അ​ഞ്ചു​ മ​ണ്ഡ​ല​ങ്ങ​ളു​ള്ള കാ​സ​ർ​കോ​ട്​ നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. കാ​സ​ർ​കോ​ടും മ​ഞ്ചേ​ശ്വ​ര​വും യു.​ഡി.​എ​ഫി​നെ കൈ​വി​ടി​ല്ലെ​ന്ന​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യം. മ​ഞ്ചേ​ശ്വ​ര​ത്ത്​ നി​ല​വി​ലെ എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്​​റ​ഫ്​ തു​ട​ർ​ന്നേ​ക്കും. എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി ഭീ​ഷ​ണി​യു​യ​ർ​ത്തി​യ ഇ​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കെ. ​സു​​രേ​ന്ദ്ര​നെ​തി​രെ മ​തേ​ത​ര വോ​ട്ടു​ക​ൾ ഒ​ന്നി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​ദു​മ​യി​ലും കാ​ഞ്ഞ​ങ്ങാ​ടും തൃ​ക്ക​രി​പ്പൂ​രും അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ്​ വാ​​ര്യ​ർ യു.​ഡി.​എ​ഫി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കു​ന്നു​ണ്ട്.

എ​ൽ.​ഡി.​എ​ഫ്, പ്ര​ത്യേ​കി​ച്ച്​ സി.​പി.​എം അ​നാ​യാ​സേ​ന തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​റു​ള്ള ക​ണ്ണൂ​രി​ൽ ഇ​ത്ത​വ​ണ വി​മ​ത നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ടാ​ക്കി​യ പി​രി​മു​റു​ക്ക​ത്തി​ലാ​ണ്​ അ​വ​ർ. എ​ങ്കി​ലും 11 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ഇ​വി​ടെ വ​ലി​യ അ​ട്ടി​മ​റി​ക​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഇ​രി​ക്കൂ​റും പേ​രാ​വൂ​രും നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ക​ണ്ണൂ​ർ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ്​ പി​ടി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ണ്ണൂ​രി​ൽ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യെ​ക്കാ​ൾ ടി.​ഒ. മോ​ഹ​ന​ന്​ മു​ൻ​തൂ​ക്ക​മു​ണ്ട്. അ​തേ​സ​മ​യം, വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ പ​യ്യ​ന്നൂ​രും ത​ളി​പ്പ​റ​മ്പും മ​ത്സ​ര​പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ യു.​ഡി.​എ​ഫി​ന്​ ക​ഴി​യു​ന്നു​ണ്ട്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും സി.​പി.​എ​മ്മി​ന​ക​ത്തെ അ​തൃ​പ്ത​രു​ടെ വോ​ട്ടി​ലാ​ണ്​ കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ​യും ടി.​കെ. ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തീ​ക്ഷ. മു​സ്​​ലിം ലീ​ഗി​ന്‍റെ വ​നി​ത സ്​​ഥാ​നാ​ർ​ഥി ജ​യ​ന്തി രാ​ജ​ൻ മ​ത്സ​രി​ക്കു​ന്ന കൂ​ത്തു​പ​റ​മ്പി​ൽ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​ൻ​തൂ​ക്കം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പ്ര​വീ​ൺ​കു​മാ​റി​നു ത​ന്നെ​യാ​ണ്. അ​ഴീ​ക്കോ​ട്​ എ​ൽ.​ഡി.​എ​ഫി​ലെ കെ.​വി. സു​മേ​ഷി​നെ​തി​രെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി പൊ​രു​തു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള ക​ല്യാ​ശ്ശേ​രി, ത​ല​ശ്ശേ​രി, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ടം, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​​യൊ​ന്നു​മി​ല്ല.

മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളു​ള്ള വ​യ​നാ​ട്ടി​ൽ 2-1 എ​ന്ന നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. ക​ൽ​പ​റ്റ​യി​ൽ ടി. ​സി​ദ്ദീ​ഖി​നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും ത​ന്നെ​യാ​ണ്​ സാ​ധ്യ​ത. മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ മ​ണ്ഡ​ല​മാ​യ മാ​ന​ന്ത​വാ​ടി മൂ​ന്നാം വ​ട്ട​വും അ​ദ്ദേ​ഹം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​വി​ടെ ഉ​ഷ വി​ജ​യ​ൻ ന​ല്ല മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ നേ​താ​ക്ക​ളും സ്റ്റാ​ർ കാ​മ്പ​യി​ന​ർ​മാ​രും എ​ത്തി​നോ​ക്കാ​ത്ത മ​ല​പ്പു​റ​ത്ത്​ ഒ​രു​ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി ഉ​യ​ർ​ത്താ​നും എ​ൽ.​ഡി.​എ​ഫി​നാ​യി​ട്ടി​ല്ല. പൊ​ന്നാ​നി ക​നി​ഞ്ഞാ​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ പോ​ലെ​യു​ള്ള ‘ക്ലീ​ൻ സ്വീ​പ്​’ എ​ൽ.​ഡി.​എ​ഫി​ന്​ ഒ​ഴി​വാ​ക്കാ​നാ​യേ​ക്കും. എ​ന്നാ​ൽ, പൊ​ന്നാ​നി​യി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​കെ. സ​ക്കീ​റി​ന്​ ശ​ക്ത​മാ​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കാ​ൻ യു.​ഡി.​എ​ഫി​ന്‍റെ കെ.​പി. നൗ​ഷാ​ദ​ലി​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കെ.​ടി. ജ​ലീ​ലി​നെ​തി​രെ യു.​ഡി.​എ​ഫി​ന്‍റെ വി.​എ​സ്. ജോ​യ്​ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. താ​നൂ​രി​ൽ​നി​ന്ന്​ തി​രൂ​രി​ലേ​ക്ക്​ കൂ​ടു​മാ​റി​യ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്​ കു​റു​ക്കോ​ളി മൊ​യ്തീ​നെ​തി​രെ വ​ലി​യ ച​ല​ന​മൊ​ന്നും ഉ​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. എ​ൽ.​ഡി.​എ​ഫി​ന്​ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ത്ത​വ​ണ ന​ജീ​ബ്​ കാ​ന്ത​പു​രം തൂ​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ പ​റ്റു​ന്ന ഒ​രു മ​ണ്ഡ​ലം പോ​ലും എ​ൽ.​ഡി.​എ​ഫി​നി​ല്ല എ​ന്ന​താ​ണ്​ മ​ല​പ്പു​റ​ത്തെ സാ​ഹ​ച​ര്യം.

നി​ല​വി​ൽ 11 മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​യി​ലും ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്രം യു.​ഡി.​എ​ഫി​ന്‍റെ കൈ​വ​ശ​വു​മു​ള്ള കോ​ഴി​ക്കോ​ട് ഇ​ക്കു​റി​ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ്​ ന​ട​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി​യും വ​ട​ക​ര​യും കു​റ്റ്യാ​ടി​യും യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത്, സൗ​ത്ത്, കു​ന്ദ​മം​ഗ​ലം, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, പേ​രാ​മ്പ്ര, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന നി​ല​യാ​ണ്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷം ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ക്കൗ​ണ്ട്​ വീ​ണ്ടും തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ബാ​ലു​ശ്ശേ​രി​യി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സ​ച്ചി​ൻ ദേ​വി​നാ​ണ്​ ​മു​ൻ​തൂ​ക്കം. യു.​ഡി.​എ​ഫ്​ ത​രം​ഗം വീ​ശി​യി​ല്ലെ​ങ്കി​ൽ തി​രു​വ​മ്പാ​ടി ലി​ന്‍റോ ജോ​സ​ഫ്​ നി​ല​നി​ർ​ത്തി​യേ​ക്കും. ശ്ര​ദ്ധേ​യ മ​ത്സ​രം ന​ട​ക്കു​ന്ന ​ബേ​പ്പൂ​രി​ൽ ശ​ക്ത​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ പി.​വി. അ​ൻ​വ​റി​നാ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ഴു​ത​ട​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ ക​ര​ക​യ​റു​മെ​ന്നു ത​ന്നെ​യാ​ണ്​ ക​രു​തു​ന്ന​ത്. യു.​ഡി.​എ​ഫ്​ ത​രം​ഗം ആ​ഞ്ഞു​വീ​ശി​യാ​ൽ മാ​ത്ര​മേ ഇ​വി​ടെ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ള്ളൂ.

Tags:    
News Summary - The situation in North Kerala is favorable for the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT