ലാഭം ഉറപ്പിക്കാനുള്ള കച്ചവടത്തിന് സര്‍ക്കാറിന്‍െറ ‘കരുതല്‍’

സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് നിര്‍ണയത്തില്‍ വര്‍ഷങ്ങളായി നടക്കുന്നത് രഹസ്യകച്ചവടമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. സീറ്റ് പങ്കിടല്‍, ഫീസ് നിര്‍ണയം എന്നിവ സംബന്ധിച്ച് സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്‍റുകളും തമ്മില്‍ കാലേക്കൂട്ടി ചര്‍ച്ച നടത്താറില്ല. പ്രവേശന പരീക്ഷയുടെ ഫലം വന്നുകഴിഞ്ഞ് പ്രവേശന തീയതി അടുക്കുമ്പോള്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളൂ. ഇതാകട്ടെ മാനേജ്മെന്‍റുകളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുന്നു. പ്രവേശന തീയതി അടുക്കുന്തോറും എങ്ങനെയെങ്കിലും കരാറിലത്തൊന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദമേറും. ഇതാകട്ടെ മാനേജ്മെന്‍റുകള്‍ക്ക് കാര്യങ്ങള്‍ സ്വന്തം വഴിക്ക് കൊണ്ടുപോകാന്‍ സഹായകമാകുന്നു. അവര്‍ വലിയ ഫീസ് വര്‍ധന ആവശ്യപ്പെടുകയും അതിനോടടുത്ത തുക സര്‍ക്കാര്‍ ഉറപ്പിച്ചുനല്‍കുകയും ചെയ്യുന്നു. അതിന് തയാറല്ലാത്തവര്‍ സ്വന്തം നിലക്ക് പ്രവേശനം നടത്തുന്നു. കോടികളുടെ കൊയ്ത്ത് നടക്കുന്ന സ്വാശ്രയ മെഡിക്കല്‍ മേഖലയിലാണ് മാനേജ്മെന്‍റുകള്‍ ഈ തന്ത്രം പയറ്റുന്നത്. കഴിഞ്ഞവര്‍ഷം മെഡിക്കല്‍, ഡെന്‍റല്‍ ഫീസുകളിലുണ്ടായ അമിത ഫീസ് വര്‍ധന സര്‍ക്കാറിന്‍െറ പക്ഷത്ത് നിന്നുണ്ടായ കാലവിളംബം കാരണമായിരുന്നു. കഴിഞ്ഞവര്‍ഷം മെറിറ്റ് സീറ്റില്‍ 30 ശതമാനത്തോളം ഫീസ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഈ വര്‍ഷവും സമാനമായ വര്‍ധനക്ക് തന്നെയായിരിക്കും മാനേജ്മെന്‍റുകള്‍ കോപ്പുകൂട്ടുക.

ഫീസ് നിശ്ചയിച്ച് കഴിഞ്ഞാല്‍ ഒപ്പിടുന്ന കരാറിലും സ്വാശ്രയ മാനേജ്മെന്‍റുകളുടെ താല്‍പര്യമാണ് തെളിഞ്ഞുനില്‍ക്കുക. ആദ്യവട്ട അലോട്മെന്‍റുകളില്‍ സ്വാശ്രയ കോളജില്‍ പ്രവേശനം നേടേണ്ടിവരുന്ന കുട്ടികള്‍ക്ക് അവസാനത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് മാറാനാവാത്തവിധമുള്ള കുരുക്കാണ് കരാറില്‍ വര്‍ഷങ്ങളായി ഒരുക്കിവെച്ചത്. സ്വാശ്രയകോളജ് വിട്ട് സര്‍ക്കാര്‍ കോളജിലേക്ക് പോകാന്‍ ഈ വിദ്യാര്‍ഥി ലിക്വിഡേഷന്‍ ഡാമേജ്  നല്‍കണം. അതായത് വിദ്യാര്‍ഥി കോഴ്സ് കാലയളവില്‍ കോളജില്‍ ഫീസായി അടക്കേണ്ട മൊത്തം തുക സ്വാശ്രയകോളജില്‍ കെട്ടിവെച്ചാല്‍ മാത്രമേ സര്‍ക്കാര്‍ കോളജിലേക്ക് മാറാനാവൂ. സ്വാശ്രയകരാറില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന ഈ അനീതിയെ ചോദ്യം ചെയ്യാന്‍ ഒരു വിദ്യാര്‍ഥി സംഘടനയും ഇതുവരെ രംഗത്തുവന്നതായി അറിവില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളുമായി ഉണ്ടാക്കിയ കരാര്‍ സ്വാശ്രയമേഖലയിലെ ഏറ്റവും വലിയ നീതികേടുകളിലൊന്നാണ്. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷന് കീഴിലെ  മെഡിക്കല്‍, ഡെന്‍റല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ക്കെല്ലാം ഏകീകൃത ഫീസ് എന്ന ആവശ്യത്തിന് താഴെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണുമടച്ച് ഒപ്പുചാര്‍ത്തി. ഈ കോളജില്‍ മെറിറ്റിലും മാനേജ്മെന്‍റ് ക്വോട്ടയിലും പ്രവേശനം നേടുന്നവര്‍ക്കെല്ലാം ഒറ്റ ഫീസ്. ക്രോസ് സബ്സിഡി പാടില്ളെന്ന പഴയ കോടതി വിധി ഉയര്‍ത്തിപ്പിടിച്ചായിരുന്നു  മാനേജ്മെന്‍റുകള്‍  ഇത് സാധിച്ചെടുത്തത്. അതിനെ നിയമപരമായി നേരിട്ടില്ളെങ്കില്‍ മെറിറ്റുകാരും പണാധിപത്യത്തില്‍ പഠിക്കാനത്തെുന്നവനും തമ്മില്‍ എന്ത് അന്തരം എന്ന ചോദ്യം നമ്മുടെ സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ തുടരും. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്കും ഡെന്‍റല്‍ കോളജുകള്‍ക്കുമെല്ലാം മൂന്നു വര്‍ഷത്തെ കരാര്‍ ഒന്നിച്ചാണ് ഉണ്ടാക്കിക്കൊടുത്തത്. വര്‍ഷാവര്‍ഷം നിലവിലുള്ള ഫീസില്‍ പത്തു ശതമാനത്തിന്‍െറ വര്‍ധനയും ഏകീകൃത ഫീസ് ഘടനയും അവര്‍ക്ക് സ്വന്തം. അടുത്തവര്‍ഷം കൂടി ഈ കരാറിന് പ്രാബല്യമുണ്ട്. അതിനുശേഷമെങ്കിലും മെറിറ്റുകാരനെയും മാനേജ്മെന്‍റ് ക്വോട്ടയില്‍ വരുന്നവനെയും ഒരുപോലെ കൊള്ളയടിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍െറ കരാറിന് സര്‍ക്കാര്‍ അന്ത്യം കുറിക്കണം.
ബാങ്ക് ഗാരന്‍റിയെന്ന കുരുക്ക്

സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് കൊള്ള നടത്താന്‍ സര്‍ക്കാര്‍ തുറന്നുവെച്ചുകൊടുത്ത മറ്റൊരു കരാര്‍ വ്യവസ്ഥയാണ് ബാങ്ക് ഗാരന്‍റി. ഏകീകൃത ഫീസില്‍ പ്രവേശനം നടത്തിയ ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍വരെ ഈ പിടിച്ചുപറി നടത്തി. മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ ഉയര്‍ന്ന ഫീസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് അഞ്ചു വര്‍ഷത്തെ ഫീസ് ഉറപ്പിക്കുന്ന രീതിയാണ് ബാങ്ക് ഗാരന്‍റി. കഴിഞ്ഞവര്‍ഷം നീറ്റ് റാങ്കില്‍ മെഡിക്കല്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ ഫീസ് 11 ലക്ഷവും എന്‍.ആര്‍.ഐയില്‍ 15 ലക്ഷവുമായിരുന്നു. ഇതില്‍ ആദ്യവര്‍ഷത്തെ തുക വിദ്യാര്‍ഥി നേരിട്ട് അടക്കും. അവശേഷിക്കുന്ന നാല് വര്‍ഷത്തെ ഫീസിന് ഏതെങ്കിലും ബാങ്ക് ഗ്യാരണ്ടി നല്‍കണം. ബാങ്ക് ഗാരന്‍റി ലഭിക്കാന്‍ നാലു വര്‍ഷത്തെ ഫീസായ 44 ലക്ഷം രൂപക്ക് തുല്യമായ വസ്തു ബാങ്കിന് ഈടായി നല്‍കണം. ബാങ്ക് വസ്തു പരിശോധിച്ച് ബന്ധപ്പെട്ട കോളജിന് ഗാരന്‍റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. വിദ്യാര്‍ഥി ഫീസടച്ചില്ളെന്ന് മാനേജ്മെന്‍റ് അറിയിച്ചാല്‍ തുല്യമായ തുക ബാങ്ക് കോളജിന് നല്‍കും. വസ്തു ബാങ്കിന്‍െറ കൈയിലുമാകും

Tags:    
News Summary - self financing college issue in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.