ഉലയുന്ന ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസമേഖലതാളം തെറ്റിക്കൊണ്ടിരിക്കുന്നതാണ്​ പല സംസ്ഥാനങ്ങളിലും കാണുന്നത്. ഈയിടെയായി മതത്തി​​െൻറയും ജാതിയുടെയും സ്വജനപക്ഷപാതത്തി​​െൻറയും കപടരാഷ്​ട്രീയം നടത്തുന്ന കടന്നുകയറ്റം കാണുമ്പോൾ ഉന്ന ത വിദ്യാഭ്യാസമേഖല ആശയപരമായും പ്രത്യയശാസ്ത്രപരമായും തകരാൻ അധികസമയം വേണ്ടിവരില്ല എന്ന ആധി ശക്തിപ്രാപിക്കുന ്നുണ്ട്. തുറന്ന ചിന്തയുടെയും വിശകലനങ്ങളുടെയും മേഖലയായി യൂനിവേഴ്സിറ്റികൾ നിലനിൽക്കുന്നതിനുപകരം നിയന്ത്രണത് തി​​െൻറയും ഭയത്തി​​െൻറയും അടിയാള മനോഭാവത്തി​​െൻറയും രീതികൾ ഇവിടങ്ങളിൽ അനുവർത്തിക്കുന്നത്​ ആർക്കും ഗുണം ചെയ ്യില്ല. ബൗദ്ധിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വേണ്ട മാറ്റങ്ങൾക്കായുള്ള ആശയപ്രചാരണം നടത്തി നിലനിൽക്കേണ്ട സ്ഥ ാപനങ്ങൾ നശിച്ചുപോകുന്നത്​ ഒരു പ്രദേശത്തിനും ഭൂഷണമല്ല. മനുഷ്യജീവിതത്തിൽ, സാമൂഹിക രാഷ്​ട്രീയവ്യവസ്ഥകളിൽ, ഒക് കെ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാതൃകകളും ആശയങ്ങളും കണ്ടുപിടിത്തങ്ങളും നടക്കേണ്ട ഉന്നത വിദ്യാഭ്യാസമേഖ ല സങ്കുചിതമനോഭാവത്തിലേക്കും അടിമത്തത്തിലേക്കും കൂപ്പുകുത്തുകയാണി​േപ്പാൾ.

മതവെറിയും ജാതിവെറിയും
ഏറ്റവും പ്രശസ്തമായ ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റി എന്ന സ്ഥാപനത്തെ തനതായ സ്വതന്ത്ര ബൗദ്ധികശൈലികളിൽനിന് ന്​ വലിച്ചു താഴേക്കിടുന്നതിനുള്ള ശ്രമങ്ങൾ കുറച്ചുവർഷങ്ങളായി നടന്നുകൊണ്ടേയിരിക്കുന്നു. വിദ്യാർഥികളെ രാഷ്​ട ്രീയപ്രവർത്തനങ്ങളുടെ പേരിൽ രാജ്യദ്രോഹികളായി മുദ്രകുത്തി അറസ്​റ്റു ചെയ്​തു. ഒരു മുസ്​ലിം വിദ്യാർഥിയെ കാണാതായിട്ട്​ ഒരു നടപടിയും ഉണ്ടായില്ല. ഹോസ്​റ്റൽസമയങ്ങളിലും വസ്ത്രസ്വാതന്ത്ര്യത്തിലും വരെ ഇടപെടുന്ന പ്രശ്നങ്ങളും ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ, മുഖംമൂടിയിട്ടുവന്നവർ വിദ്യാർഥികളെയും അധ്യാപകരെയും അടിച്ചൊതുക്കുന്നതും കണ്ടു. രാജ്യത്തി​​െൻറ തലസ്ഥാനത്ത്​ അക്കാദമികമായ ബൗദ്ധികസ്വാധീനങ്ങൾ ജനങ്ങൾക്കിടയിലുണ്ടാകുന്നത്​ ഭരണകക്ഷിക്ക്​ രുചിക്കുന്നില്ലെങ്കിൽ അവർ അതിനെ അടിച്ചൊതുക്കും.

അ​െല്ലങ്കിൽ നയപരമായി നിയന്ത്രിക്കും. ഇതാണിപ്പോൾ ഡൽഹിയിൽ കാണുന്ന പ്രതിഭാസം. ഇതുപോലുള്ള നയങ്ങളുടെ ഇടപെടലുകൾ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. രാഷ്​ട്രീയാധികാരശക്തികളുടെ പ്രയോഗങ്ങൾ ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദ്യാർഥികളുടെ സാധ്യതകൾ മുടക്കുന്ന കാഴ്ചയാണ്​ ജെ.എൻ.യുവിൽ തെളിഞ്ഞുകാണുന്നത്. ഇതുതന്നെയാണ് ഇൗയി​ടെ ജാമിഅ മിലിയ്യ ഇസ്​ലാമിയ്യയിലും കണ്ടത്. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച വിദ്യാർഥികളെ യൂനിവേഴ്സിറ്റിയിൽ കടന്നു ഭരണപ്പോലീസുകാർ തല്ലിച്ചതച്ചു. പെൺകുട്ടികളെ അതിക്രൂരമായി അടിച്ചൊതുക്കാൻ ശ്രമിച്ചു.

ഇത്തരം അടിച്ചൊതുക്കലുകൾക്കു പുറമെ നികൃഷ്​ടമായ രാഷ്​ട്രീയക്കളികളും ഇന്ത്യൻ ഉന്നത വിദ്യാഭ്യാസമേഖലകളിൽ നടക്കുന്നു. ബനാറസ്​ ഹിന്ദു യൂനിവേഴ്സിറ്റിയിൽ സംസ്കൃതം പഠിപ്പിക്കാൻ എത്തിയ മുസ്​ലിം അധ്യാപകനെ അംഗീകരിക്കാൻ തയാറാവാതെ സമരം ചെയ്തവിദ്യാർഥികൾ മതമൗലികവാദത്തി​​െൻറപ്രയോക്താക്കളാണെന്നതു തെളിയിക്കുന്നു. അധ്യാപക​​െൻറ മതം അവരെ ഒരു വിഷയം പഠിക്കുന്നതിൽ നിന്നു വിലക്കുന്നുണ്ടെങ്കിൽ അവർ വിദ്യാർഥികളല്ല. ജീർണത മനസ്സിൽ കടന്ന കപടരാഷ്​ട്രീയക്കാർ മാത്രമാണ്. പ്രാഥമികവിദ്യാഭ്യാസത്തി​നുശേഷം കൂടുതൽ ഗഹനമായി ചിന്തിക്കുകയും അറിയുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസമേഖലകളിൽ കൂടുതൽ വീര്യത്തോടെ അംഗീകരിക്കപ്പെടേണ്ട ഒരു കാര്യമായിരുന്നു മതപരമായ വിലക്കുകളില്ലാതെ ഭാഷയും വിഷയങ്ങളും പഠിക്കുക, പഠിപ്പിക്കുക എന്നതൊക്കെ.

ബനാറസിലെ വിഷയം ഈ പ്രശ്​നത്തി​െല ആകാംക്ഷ വർധിപ്പിക്കുന്നു.
ജാതിയുടെയും മതത്തി​​െൻറയും പേരിൽ മനുഷ്യരെ വിദ്യാഭ്യാസമേഖലകളിൽ നിന്നു മാറ്റിനിർത്തുന്ന രീതി ഇന്ത്യയിൽ വിരളമല്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലാം ഈ പ്രശ്​നമുണ്ടായിരുന്നു. തക്കതായ സാമൂഹിക രാഷ്​ട്രീയ അവലോകനങ്ങളിലൂടെയും നിലപാടുകളിലൂടെയും ഭരണ/നിയമപരിഷ്​കാരങ്ങളിലൂടെയും തന്നെയാണ്​ ഇതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. മതത്തി​​െൻറ പേരിൽ ഉന്നത വിദ്യാഭ്യാസമേഖലകളിൽ കാണിക്കുന്ന ഇടുങ്ങിയ ചിന്താഗതികൾക്കും വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും നമ്മുടെ മുന്നിലിപ്പോൾ കൂടുതൽ ഉദാഹരണങ്ങളുണ്ട്. മദ്രാസ്​ ​െഎ.ഐ.ടിയിൽ മുസ്​ലിം പെൺകുട്ടി ആത്മഹത്യ ചെയ്യാനിടയായത്​ തീർത്തും മതപരമായ വിവേചനത്തി​​െൻറ പ്രശ്നത്തിലാണെന്നാണ്​ കുട്ടിയുടെ ബന്ധുക്കൾ പറയുന്നത് . ഏറ്റവും കൂടുതൽ ബുദ്ധിയുള്ളവർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥലമെന്ന്​ നമ്മുടെ നാട്ടിൽ ധാരണയുള്ള ഇത്തരം സ്ഥാപനങ്ങളിലെ മതപരമായ വിവേചനങ്ങൾ സത്വരനടപടിക്ക്​ വിധേയമാക്കേണ്ടതാണ്.
ജാതിവെറിയുടെ ഏറ്റവും വികൃതമായ ഉദാഹരണം ഹൈദരാബാദ്​ യൂനിവേഴ്സിറ്റിയിൽ കണ്ടു. ദലിതരുടെ കുട്ടികൾക്കെതിരെ സവർണർ നടത്തുന്ന വിവേചനപീഡനങ്ങൾ കാരണം വിദ്യാർഥികൾ ആത്മഹത്യചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്​ അതിപരിതാപകരമാണ്. ഇന്ത്യയുടെമാത്രം സാമൂഹികപ്രശ്നമായ ജാതിയും തീണ്ടലും കാലമായി നിർമാർജനംചെയ്യപ്പെടാതെ നിലനിൽക്കുന്നു! എന്തൊക്കെ സാമൂഹികമാറ്റം വന്നാലും ജാതി- മതവിവേചനത്തെ മറികടക്കാൻ ഉന്നതവിദ്യാഭ്യാസവും ഉതകുന്നില്ല എന്നതാണ്​ അവസ്ഥ.

സ്വജനപക്ഷപാതത്തി​​െൻറ രാഷ്​ട്രീയം
ജാതിയുടെയും മതത്തി​​െൻറയും മാത്രമല്ല, രാഷ്​ട്രീയപ്പാർട്ടികളുടെയും മറ്റിതരവൈകാരിക-വൈയക്തികകാര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സ്വജനപക്ഷപാതം ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നതും നിലവാരം കുറക്കുന്നതുമാണ്. എന്തു വൃത്തികേട്​ ചെയ്താലും ത​​െൻറ പാർട്ടിക്കാരനെ രക്ഷിച്ചെടുക്കുകയെന്ന രീതി​ സമൂഹത്തിലെ ഏതു മേഖലയിലെയും പോലെ വിദ്യാഭ്യാസമേഖലയിലും നടക്കുന്നു. ഉന്നതരെന്നു നടിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉള്ള പലരും വിജ്ഞാന-വികസനത്തി​​െൻറയും സാമൂഹികബോധത്തി​​െൻറയും പേരിൽ നടത്തുന്ന തട്ടിപ്പുകളെ വരെ ന്യായീകരിക്കുന്ന അവസ്ഥയാണുള്ളത്.

ആശയചോരണങ്ങൾ, ബിരുദചോരണങ്ങൾ, അനധികൃത നിയമനങ്ങൾ, പരീക്ഷത്തട്ടിപ്പ്, ചോദ്യപ്പേപ്പർ ചോർത്തൽ, തുടങ്ങി ധാരാളം അന്യായങ്ങൾ ഇൗയിടെയായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നു. ആത്മാർഥമായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെ വലിച്ചു താഴെയിട്ടു ചവിട്ടിത്തേക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു നടപ്പിലാക്കലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലിയപുഴുക്കുത്താണ്. തട്ടിപ്പുകൾക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെ, എന്നു മാത്രമല്ല, ആരെയും പ്രീണിപ്പിക്കാൻ നിൽക്കാതെ ആത്മാർഥമായി പഠന-അധ്യാപനപ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെയും പരാതികളും കേസുകളും കെട്ടിച്ചമച്ചുണ്ടാക്കുക തുടങ്ങിയ രീതികളുംവിരളമല്ല.


ഉന്നതവിദ്യാഭ്യാസ മേഖലയെ നിലവാരത്തകർച്ചയിലേക്കു നയിക്കുന്നതിൽ, ഇതുമായി ബന്ധപ്പെട്ട ഓഫിസുകളിൽ ഗുമസ്തപ്പണി ചെയ്യുന്നവരും അധികാരിക്കസേരകളിലിരിക്കുന്നവരുമായ പലരും കാരണമാകുന്നുണ്ട്. അധ്യാപകരെയും വിദ്യാർഥികളെയും അവരുടെ ഔദ്യോഗികപേപ്പറുകളും ഫയലുകളും ശരിയാക്കിക്കൊടുക്കാതെ വലയ്ക്കുന്നത്, അവരെ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ക്ഷീണിപ്പിക്കുന്ന വലിയ പ്രശ്നമാണ്. ഇതു മിക്കവാറും പല ഇന്ത്യൻ യൂനിവേഴ്സിറ്റികളിലും പ്രചാരത്തിലുള്ളതിനാൽ, അവിടങ്ങളിൽ കാര്യപ്പെട്ട ഇടപെടലുകൾ നടത്തി മാറ്റങ്ങൾ വരുത്താതിരുന്നാൽ ഉന്നത വിദ്യാഭ്യാസമേഖല മറ്റേതു വ്യവസായസ്ഥാപനത്തെയും പോലെ അധ്യാപകത്തൊഴിലാളി പ്രസ്ഥാനത്തി​​െൻറ മാത്രം ഇടമായിമാറും.

ജാതിമതവെറിയെയും സ്വജനപക്ഷപാതത്തെയും ചോദ്യം ചെയ്​ത്​, ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലപാടെടുത്തു ഉന്നതവിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുക അസാധ്യമായിക്കൊണ്ടിരിക്കുകയാണ്.ഇക്കാര്യത്തിൽ പ്രതികരിക്കാൻ അധ്യാപകസംഘടനകൾ ഉണ്ടെങ്കിലും അവ മറ്റു തൊഴിലാളിപ്രസ്ഥാനങ്ങളെപ്പോലെ പെരുമാറുകയും അവരവരുടെ പാർട്ടിയിലുള്ള അധ്യാപകരെ രക്ഷിക്കുകയും മറ്റുള്ളവരെ പ്രശ്നങ്ങളിൽ കുടുക്കുകയും ചെയ്യുന്ന പ്രവണത തുടരുകയും ചെയ്താൽ അതു വിദ്യാഭ്യാസമേഖലയെ തകർക്കുന്നതിനു മാത്രമേ ഉതകൂ. ഇത്തരം ബഹുമുഖമായ പ്രശ്നങ്ങൾക്ക്​ ഉത്തമമായ പ്രതിവിധി പെട്ടെന്നു നടന്നില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം പൂർണമായും വെറും വ്യവസായമായി മാറും.

Tags:    
News Summary - Proffesional Education Sector in India -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.