???????? ??????, ???????? ??????

പ്രതിപക്ഷ െഎക്യം!

പ്രധാനമന്ത്രി നരേന്ദ്ര മോദി വില്ലനും ശത്രുവുമായ തെരഞ്ഞെടുപ്പാണത്രേ. പക്ഷേ, വോെട്ടടുപ്പിനു മുേമ്പ വാരാണസി പ്രതിപക്ഷ പാർട്ടികൾ വീണ്ടും പതിച്ചുകൊടുത്തു. വോെട്ടണ്ണുന്നതിനുമുേമ്പ അധികാരത്തി​െൻറ രണ്ടാമൂഴവും വിട്ടുക ൊടുത്തോ എന്ന് വ്യക്തമല്ല. തിങ്കളാഴ്ച നാലാം ഘട്ടം പിന്നിട്ട് 543ൽ 373 മണ്ഡലങ്ങളിലെ വിധിയെഴുത്ത് വോട്ടുയന്ത്രത ്തിൽ കയറും. കിഴക്കൻ യു.പി അടക്കം ഇനിയുള്ള ഘട്ടങ്ങളിലെ 169 സീറ്റുകളിൽ ഉണ്ടാകുന്ന ഏതൊരു ചാഞ്ചാട്ടവും മോദിക്കും ബ ി.ജെ.പിക്കും നിർണായകമാണ്. എന്നാൽ, മോദിയെ നേരിടാനുള്ള പ്രതിപക്ഷ പാർട്ടികളുടെ വീറും വാശിയും കരുത്തും കൂടുതൽ സംശ യാസ്പദമായിരിക്കുന്നു. ഒാരോ ഘട്ടത്തിലും പ്രചാരണ പ്രമേയങ്ങൾ മാറ്റി പരീക്ഷിക്കാൻ ബി.ജെ.പി നിർബന്ധിതമാവുേമ്പാഴ ും ഹിന്ദുത്വ ദേശീയതയിൽ അഭയം തേടുേമ്പാഴും പ്രതിരോധിക്കുകയല്ല, കണ്ടും കണ്ണടച്ചും നിൽക്കുകയാണ് പലരും. 21 പ്രതിപക ്ഷ പാർട്ടികൾ പറഞ്ഞുനടന്ന െഎക്യമൊന്നുമല്ല, ജനങ്ങളുടെ ഇച്ഛാശക്തി മോദിക്കെതിരെ പ്രവർത്തിച്ചാലായി എന്നുമാത്രം. രാജ്യത്ത് മോദിതരംഗമില്ല എന്നു പറയുന്നതു പോലെ തന്നെ മോദിവിരുദ്ധ വികാരം ‘പ്രതിപക്ഷ മഹാസഖ്യം’ ആവാഹിച്ചെടുക്കുന്നുവെന്ന് കരുതേണ്ടതുമില്ല. പ്രതിപക്ഷത്തെ അനൈക്യവും ദൗർബല്യങ്ങളുമാണ് മോദിയുടെ യഥാർഥ കരുത്ത്. മോദിവിരുദ്ധരുടെയും ഭരണത്തി​െൻറ കെടുതി നേരിട്ടവരുടെയും ആഗ്രഹവും യാഥാർഥ്യവും തമ്മിൽ പലയിടത്തും പൊരുത്തപ്പെടുന്നില്ല.

മോദിക്കെതിരെ വമ്പൻ പട നയിക്കാനുള്ള പുറപ്പാടാണ് തുടക്കത്തിൽ കണ്ടതെങ്കിലും പ്രതിയോഗിയെ മടയിൽ ചെന്ന് നേരിടുന്നതിൽപോലും െഎക്യവും തന്ത്രവും ഇല്ലെന്നാണ് വാരാണസി വ്യക്തമാക്കിയത്. അത് നാലാം ഘട്ടം മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ജനവികാരത്തെ സ്വാധീനിച്ചെന്നും വരും. മോദിക്കെതിരെ സംയുക്ത സ്ഥാനാർഥിയെ നിർത്താൻപോലും കഴിയാത്ത പ്രതിപക്ഷം ആ ഭരണത്തെയും രാഷ്​ട്രീയത്തെയും ചിന്താധാരയെയും എത്രത്തോളം ഫലപ്രദമായി തെരഞ്ഞെടുപ്പിൽ നേരിടുന്നുവെന്നാണ് പറയുന്നത്? 2014ൽ അരവിന്ദ് കെജ്​രിവാൾ പ്രധാന പ്രതിയോഗിയായി രണ്ടുലക്ഷം വോട്ടു പിടിച്ചെങ്കിൽ, മൂന്നര ലക്ഷത്തിൽനിന്ന് മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഉയരാനാണ് സാധ്യത. സമാജ്​വാദി പാർട്ടി^ബി.എസ്.പി സഖ്യത്തി​െൻറ ഒരു സ്ഥാനാർഥി. കോൺഗ്രസി​െൻറ വക മറ്റൊന്ന്. പ്രതിപക്ഷ വോട്ട് ഇത്തരത്തിൽ ചിതറിച്ചതിന്​ പ്രിയങ്ക ഗാന്ധിയുടെ പിന്മാറ്റത്തെ പഴിക്കുന്നവരുണ്ട്. എന്നാൽ, മായാവതിക്കോ അവരുടെ നേതൃത്വം അംഗീകരിച്ച് ഒതുങ്ങിക്കൂടിയ അഖിലേഷ് യാദവിനോ വാരാണസിയിലെ പിഴവി​െൻറ പ്രധാന ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. യു.പിയിൽ സ്വന്തംനിലക്ക് സഖ്യവും വാരാണസിയിൽ സ്വന്തംനിലക്ക് സ്ഥാനാർഥിയെയും പ്രഖ്യാപിച്ച് ഇൗ തെരഞ്ഞെടുപ്പിൽ മോദിയോടെന്നപോലെ കോൺഗ്രസിനോടും ശത്രുത കാട്ടുകയാണ് അവർ ചെയ്തത്. റായ്ബറേലി, അമേത്തി മണ്ഡലങ്ങൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി ഒഴിച്ചിട്ട് കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തിയ മായാവതിയും അഖിലേഷും വാരാണസിയിലെ പ്രിയങ്ക ഗാന്ധിയുടെ മത്സര സന്നദ്ധതക്ക് ചെവികൊടുക്കാതെ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു മുന്നോട്ടു പോവുകയാണ് ചെയ്തത്. മോദിയുടെ ഭൂരിപക്ഷത്തി​െൻറ അഞ്ചിലൊന്ന് വോട്ടു പിടിച്ചയാളെ വീണ്ടും സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത് അതിനുശേഷം മാത്രമാണ്. പ്രിയങ്ക സംയുക്ത സ്ഥാനാർഥിയാവുന്നത് തങ്ങളെയല്ല, കോൺഗ്രസിനെയാണ് യു.പിയിൽ വളർത്തുകയെന്ന ഉൾഭയം കൊണ്ടാകാം അത്. ബി.ജെ.പിയെ യു.പിയിൽനിന്ന് തുരത്തി പഴയ പ്രതാപം വീണ്ടെടുക്കാൻ ഒന്നിച്ചുനിൽക്കുന്ന ബി.എസ്.പിക്കും സമാജ്​വാദി പാർട്ടിക്കും അവരുടെ ഇടം മറ്റൊരു വിധത്തിൽ ചോർത്തിയേക്കാവുന്ന കോൺഗ്രസിനെ വളർത്താൻ താൽപര്യമില്ല. അതായത്, മോദിക്കും ബി.ജെ.പിക്കും ഹിന്ദുത്വ രാഷ്​ട്രീയത്തിനുമെതിരായ പോരാട്ടമല്ല, നിലനിൽപിനു വേണ്ടിയുള്ള വിയർപ്പൊഴുക്കലാണ് ബി.എസ്.പിയും സമാജ്​വാദി പാർട്ടിയും യു.പിയിൽ നടത്തുന്നത്. അത് ആശയപരമല്ല, ആമാശയപരമാണ്.

സംയുക്ത സ്ഥാനാർഥിയല്ലെങ്കിലും പ്രിയങ്ക ഗാന്ധി വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകേണ്ടിയിരുന്നോ? അതിനോടുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. പുലിയെ മടയിൽ ചെന്ന് എതിർക്കാനും വീരമരണം വരിക്കാനും മാത്രമാണ് അതുകൊണ്ട് കഴിയുക. മത്സരം കടുക്കും. മറ്റു മണ്ഡലങ്ങളിലും അതി​െൻറ ആവേശമുണ്ടാകും. അതുവഴി മോദിവിരുദ്ധ ചേരിക്ക് ഉണർവു വരും. അത്തരമൊരു മത്സരത്തിനും തോൽവിക്കും പ്രിയങ്ക തയാറായില്ല. അത് കോൺഗ്രസി​െൻറയും നെഹ്​റു കുടുംബത്തി​െൻറയും ദുരഭിമാനമോ തന്ത്രമോ ആയി കാണാം. മോദിയോട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോൽക്കേണ്ടത് രാജ്യത്തെ ഒന്നാം നമ്പർ കുടുംബത്തിലെ സാധ്യതകളുള്ള നേതാവാണ്. ഇക്കൂട്ടത്തിൽ അമേത്തിയിൽ രാഹുൽ പരാജയപ്പെടുകകൂടി ചെയ്താലോ? വയനാട് എന്ന സുരക്ഷിത മണ്ഡലം രാഹുൽ ഇക്കുറി തേടിയതിനു പിന്നിൽ അമേത്തിയിലെ മത്സരം കഠിനമാണെന്ന യാഥാർഥ്യം കൂടിയുണ്ടായിരുന്നു. തോൽപിക്കാൻ ബി.ജെ.പിയെന്നപോലെ തന്നെ പ്രധാനമാണ്, ബി.എസ്.പി^എസ്.പി സഖ്യത്തി​െൻറ നിസ്സഹകരണത്തിനും പാരക്കുമുള്ള സാധ്യതകൾ. യു.പിയിൽ ആങ്ങളയും പെങ്ങളും തോറ്റാൽ പിടിച്ചുനിൽക്കാൻ കോൺഗ്രസിനാവുമോ? തുള്ളിച്ചാടി അഹങ്കരിക്കാതിരിക്കാൻ ബി.ജെ.പിക്കാവുമോ? ഇനിയ​േങ്ങാട്ടുള്ള രാഷ്​ട്രീയത്തിൽ കോൺഗ്രസി​െൻറ പ്രതിച്ഛായ അങ്ങേയറ്റം കെടുത്തിക്കളയുന്ന സംഭവമായിരിക്കും അത്.

രാഹുൽ അമേത്തിയിൽ ജയിച്ചാലും പ്രിയങ്ക തോൽക്കാതിരിക്കില്ല. രണ്ടുമാസം മുമ്പ് സജീവ രാഷ്്ട്രീയത്തിലിറങ്ങിയ, ഭാവിയിലും മോദിവിരുദ്ധ ചേരിയുടെ മുന്നിൽ നിൽക്കേണ്ട പ്രിയങ്ക ഗാന്ധി, തോൽവിയിലൂടെ അരങ്ങേറ്റം കുറിക്കാൻ താൽപര്യപ്പെടുകയില്ല. പകരം വാരാണസിയിലും പുറത്തും കോൺഗ്രസി​െൻറ പ്രചാരകയായി തുടരുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. മോദിക്കെതിരായ ജീവന്മരണ േപാരാട്ടം നടക്കുന്ന ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് പ്രിയങ്കയും കോൺഗ്രസും ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് എന്ന ചോദ്യം ഇതിനിടയിൽ ബാക്കി. ആ വെല്ലുവിളി മാന്യമായി ഏറ്റെടുക്കാൻ പ്രിയങ്കക്കോ കോൺഗ്രസിനോ കളമൊരുക്കിക്കൊടുത്തില്ലെന്ന കുറ്റം പക്ഷേ, മായാവതിക്കും അഖിലേഷിനും മാത്രം അവകാശപ്പെട്ടതാണ്. മോദിക്കെതിരായ പോരാട്ടത്തിൽ െഎക്യത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട ഉത്തരവാദിത്തം കോൺഗ്രസി​െൻറ തലയിൽ കെട്ടിവെക്കുകയും സ്വന്തം ഇടം പരിരക്ഷിച്ച് പരമാവധി സീറ്റുപിടിക്കുക എന്ന തന്ത്രം സ്വീകരിക്കുകയുമാണ് പല പ്രതിപക്ഷ പാർട്ടികളും ചെയ്തത്. തങ്ങളെ തള്ളിമാറ്റുന്നുവെന്ന് കണ്ടതോടെ, സ്വന്തം ഇടം നിലനിർത്തുക, പരമാവധി സീറ്റു പിടിക്കുക എന്ന തന്ത്രത്തിലേക്ക് കോൺഗ്രസും മാറി. പ്രാദേശിക കക്ഷികളുടെ വിലപേശൽ ശേഷി കൂടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിൽ കൂടിയാണ് കോൺഗ്രസ്.

ഫലത്തിൽ ഇന്ന് മോദിക്കെതിരായ മഹാസഖ്യം സങ്കൽപം മാത്രമാക്കി പലയിടത്തും ത്രികോണ മത്സരം നടക്കുന്നു. യു.പിയിൽ കോൺഗ്രസ് പ്രിയങ്കയെക്കൂടി കളത്തിലിറക്കിയത് ചിലയിടത്തെങ്കിലും ബി.എസ്.പി^എസ്.പി സഖ്യസ്ഥാനാർഥികൾക്കും ദോഷം ചെയ്യും. പ്രതിപക്ഷത്തെ അനൈക്യം ബിഹാറിൽ കിേട്ടണ്ടിയിരുന്ന 10 സീറ്റു വരെ നഷ്​ടപ്പെടുത്തും. പശ്ചിമബംഗാളിൽ ബി.െജ.പിക്ക് കൂടുതൽ സീറ്റു പിടിക്കാമെന്ന സ്ഥിതിയുണ്ടാക്കി. ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാർട്ടി^കോൺഗ്രസ് സഖ്യമില്ലാത്തതി​െൻറ ഗുണവും ബി.ജെ.പിക്കുതന്നെ. ഇതെല്ലാം കഴിഞ്ഞ്, സർക്കാറുണ്ടാക്കാൻ സാധ്യതകളുള്ള ഒറ്റക്കക്ഷിയാണ് ബി.ജെ.പിയെന്നു വന്നാൽ, യു.പിയിലും മറ്റുമായി അവർക്കുണ്ടായ നഷ്​ടം പരിഹരിക്കാൻ പിന്തുണയുമായി വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി തുടങ്ങിയ കക്ഷികൾ മുന്നോട്ടുവന്നുവെന്നു വരും. ഇൗ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടുന്ന പല പ്രാദേശിക കക്ഷികളും തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ചായ്​വ്​ കാണിക്കാൻ സാധ്യതയുണ്ടെന്ന് ചുരുക്കം.

കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും ദുർബല സംഘടന സംവിധാനം പ്രധാന പ്രശ്നംതന്നെ. ഇന്നലെ വരെ കോൺഗ്രസിൽ കണ്ട ടോം വടക്കനെ ഇന്ന് ബി.ജെ.പിയിലും പ്രിയങ്ക ചതുർവേദിയെ ശിവസേനയിലും കാണേണ്ടിവരുന്നുവെന്ന പ്രശ്നം വേറെ. എന്നാൽ, അന്തർമുഖനായ രാഹുൽ ഗാന്ധി, രാഷ്​ട്രീയമറിയാത്ത പ്രിയങ്ക ഗാന്ധി, രോഗബാധിതയായ സോണിയ ഗാന്ധി എന്നിവയെല്ലാം പ്രധാന പ്രശ്നങ്ങളാണെന്ന് പരിതപിക്കാൻ ഇത്തവണ പ്രതിപക്ഷ പാർട്ടികൾക്കോ കോൺഗ്രസിലുള്ളവർ​ക്കോ കഴിയില്ല. കുടുംബവാഴ്ച, ഹൈകമാൻഡ്​ തുടങ്ങിയ പരിഹാസങ്ങൾ മാറ്റിവെക്കുക. ഇതിൽപരം ആ കുടുംബം എങ്ങനെയാണ് കോൺഗ്രസുകാരെയും പ്രതിപക്ഷത്തെയും സഹായിക്കുക? ഇന്ന് ജനങ്ങൾക്കു മുന്നിലുള്ള രാഹുൽ ‘പപ്പു’വല്ല, ഉൗർജസ്വലനാണ്. ജനകീയ മുഖം നേടാൻ കഴിയുമെന്ന് പ്രിയങ്കയും തെളിയിക്കുന്നു. രണ്ടുപേരുമാണ് ദേശീയ തലത്തിൽ പ്രതിപക്ഷ മുഖമായി തെളിഞ്ഞുനിൽക്കുന്നത്. ഇതിൽ കൂടുതൽ അവർ എന്തുചെയ്യാൻ?

കോൺഗ്രസിലെ മറ്റു നേതാക്കളൊക്കെ തെരഞ്ഞെടുപ്പു ഭാരം നെഹ്​റു കുടുംബത്തെ ഏൽപിച്ച് പക്ഷേ, എവിടേക്കു പോയിരിക്കുന്നു? കോൺഗ്രസിൽ നേതൃദാരിദ്ര്യമില്ലെന്നു പറയുേമ്പാൾ തന്നെ, പ്രചാരണക്കളത്തിൽ വിയർപ്പൊഴുക്കാൻ എത്ര പേരുണ്ട്? ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുവെന്ന് അഹങ്കാരം പറയുേമ്പാൾ തന്നെ, ആ നേട്ടം ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൗ സംസ്ഥാനങ്ങളിൽ ആവർത്തിക്കുമെന്ന് ഉറപ്പുപറയാൻ കോൺഗ്രസിനാകുമോ? മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിൽ കെറുവുള്ള ജ്യോതിരാദിത്യ സിന്ധ്യയും സചിൻ പൈലറ്റും ആനന്ദ് ശർമയും കപിൽ സിബലും സൽമാൻ ഖുർശിദും ഷീല ദീക്ഷിതുമൊക്കെ എത്ര ഫലപ്രദമായി പ്രവർത്തിക്കുന്നു? റെയ്ഡിനും പകപോക്കലിനുമെല്ലാമിടയിൽ പ്രചാരണച്ചെലവിനുപോലും പ്രയാസപ്പെടുന്ന നേതൃത്വത്തോട് വിലപേശി സ്ഥാനാർഥി നിർണയം വരെ നടത്തുന്ന സാഹചര്യം കോൺഗ്രസിലുണ്ട്. അതെ: മോദിക്കെതിരായ പോരാട്ടത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, കോൺഗ്രസുകാർ കോൺഗ്രസിനെ സ്വയം തോൽപിക്കുന്നുവെന്നുകൂടി പറയേണ്ടിയിരിക്കുന്നു.

Tags:    
News Summary - Opposition Alliance - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.