മെഡിക്കൽ കമീഷൻ ബില്ലിലെ അപകടങ്ങൾ

ആധുനിക വൈദ്യ വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റങ്ങൾക്കായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് പകരം കേന്ദ് ര സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബിൽ. ആധുനിക വൈദ്യശാസ്ത്രം പാവപ്പെട്ട ഗ്രാമവാസി കൾക്ക് അപ്രാപ്യമാക്കുകയാണ്​ പുതിയ ബിൽ. ലോക്​സഭയിലും രാജ്യസഭയിലും കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ജനാധിപത്യ ത്തെയും ഫെഡറൽ സംവിധാനത്തെയും അപകടപ്പെടുത്തുന്നതാണ്. കമ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർ അഥവാ സാമൂഹിക ആരോഗ്യ ദാതാവി നെ കുറിച്ച് പ്രതിപാദിച്ച ഖണ്ഡിക 32 ആണ് ഏറ്റവും അപകടകരം. ഹോമിയോപ്പതി, ആയുർവേദം, സിദ്ധവൈദ്യം, യൂനാനി എന്നീ ചികിത്സ ശാഖകളെ പരസ്പരധാരണയോടെ ആധുനികവൈദ്യവുമായി കൂട്ടിക്കലർത്തി പഠന മൊഡ്യൂളുകൾ തയാറാക്കി മെഡിക്കൽ വിദ്യാർഥികളെ അണ്ടർ ഗ്രാജ്വേറ്റ് തലത്തിലും പോസ്​റ്റ്​ ഗ്രാജ്വേറ്റ് തലത്തിലും പഠിപ്പിക്കാൻ ലക്ഷ്യമിടുന്ന ഖണ്ഡിക 50 മറ്റൊരു അപകടം.

അയോഗ്യർക്കും ലൈസൻസ്​?
ആധുനിക വൈദ്യശാസ്ത്രത്തിൽ ഡോക്ടറായി പ്രാക്ടിസ് നടത്താൻ അംഗീകൃത യോഗ്യതയില്ലെങ്കിലും കമീഷ​​െൻറ പ്രത്യേക മാനദണ്ഡപ്രകാരം ആധുനിക വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് മധ്യ തലത്തിൽ സാമൂഹിക ആരോഗ്യ ദാതാക്കളായി (മിഡ് ലെവൽ കമ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർ) ചികിത്സ നടത്താനുള്ള ലൈസൻസ് നൽകുമെന്നാണ് ഖണ്ഡിക 32 ഉപവകുപ്പ്​ ഒന്ന്​ പറയുന്നത്. ഇങ്ങനെ ലൈസൻസ് നൽകുന്നവർ അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാരുടെ എണ്ണത്തി​​െൻറ മൂന്നിലൊന്നിൽ കൂടാൻ പാടില്ല എന്നും പറയുന്നു.

​െറഗുലേഷൻ നിഷ്കർഷിക്കുന്ന പരിധിയിലും കാലയളവിലും മെഡിസിൻ പ്രാക്ടിസ് ചെയ്യാമെന്നാണ് സബ് സെക്​ഷൻ രണ്ട്​ പറയുന്നത്. ഇവർക്ക് പ്രാഥമികാരോഗ്യ ശ്രേണിയിലും ആരോഗ്യപ്രതിരോധത്തിലും മരുന്നുകൾ നേരിട്ടു കുറിച്ചുകൊടുക്കാം. മറ്റു കേസുകളിൽ രജിസ്​​ട്രേഡ്​​ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ കുറിക്കാമെന്നുമാണ്​ ഉപവകുപ്പ്​ മൂന്ന്​ പറയുന്നത്​. ആരാണ് ഇൗ മിഡ്​ലെവൽ കമ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർ എന്നു പറയാതെ ‘ആധുനിക വൈദ്യവുമായി ബന്ധമുള്ളവർ’ എന്നു പറഞ്ഞത് യോഗ്യതയില്ലാത്തവർക്ക് മോഡേൺ മെഡിസിൻ പ്രാക്ടിസ് ചെയ്യാനുള്ള അനുവാദം നൽകാനാണ്. ഗ്രാമങ്ങളിലുള്ളവർക്ക് ഗുണമേന്മയില്ലാത്ത രണ്ടാം തരം ചികിത്സ നൽകിയാൽ മതി എന്നത് സാമൂഹിക അനീതിയാണ്. ഗ്രാമങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ആവശ്യമായ നയങ്ങൾ സ്വീകരിക്കുന്നതിനുപകരം ഏറ്റവും പ്രധാന സേവനമേഖലയായ ആരോഗ്യമേഖലയിൽ കുറുക്കുവഴികളിലൂടെ കാര്യങ്ങൾ സാധിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

മഹാരാഷ്​ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ബിഹാർ, അസം, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം പതിമൂന്ന് സംസ്ഥാനങ്ങൾ ആയുഷ് ഡോക്ടർമാർക്ക് മോഡേൺ മെഡിസിൻ പ്രാക്ടിസ് ചെയ്യാൻ അനുവാദം നൽകി നിയമഭേദഗതി നടത്തിയിട്ടുണ്ട്​. അതുകൊണ്ട്, മറ്റു ശാഖകളിലുള്ളവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രാക്ടിസ് ചെയ്യാൻ പറ്റുന്ന തരം പിൻവാതിൽ പ്രവേശനത്തിന്​ നിയമ പരിരക്ഷ നൽകുക കൂടിയാണ് ഖണ്ഡിക 32. 50 ശതമാനം സീറ്റുകളിൽ മാത്രം ഫീസ് നിയന്ത്രണം ഏർപ്പെടുത്തിയത് സ്വകാര്യ മെഡിക്കൽ കോളജുകളുടെ കച്ചവടത്തെ സഹായിക്കാനാണ്.

രോഗചികിത്സയിൽ തിരിച്ചുപോക്ക്
രോഗം മനസ്സിലാക്കാതെ ലക്ഷണചികിത്സ നടത്താൻ ആരെയും അനുവദിക്കാമെന്ന പുതിയ നിയമം ആരോഗ്യ ഭീകരതയാണ്. ശാസ്ത്രീയ തെളിവുകളില്ലാതെ വ്യത്യസ്തമായ ചികിത്സാ ശാഖകളെ സമന്വയിപ്പിക്കുന്ന പാഠ്യപദ്ധതിയോടെ ആധുനിക വൈദ്യ വിദ്യാഭ്യാസ നിലവാരവും തകരും. നാഷനൽ മെഡിക്കൽ കമീഷൻ ബിൽ നിയമമാകുന്നതോടെ അയോഗ്യർക്ക് നിയമപരിരക്ഷ ലഭ്യമാവും. ഇതോടെ നഗര/ഗ്രാമങ്ങൾ, വലിയ/ചെറിയ ആശുപത്രികൾ, ഗുണമേന്മ കൂടിയതും കുറഞ്ഞതും, ചെലവ് കൂടിയതും കുറഞ്ഞതും എന്നിങ്ങനെ കൂടുതൽ വിഭജിക്കപ്പെടാൻ പോവുകയാണ് കേരളത്തിലെ ആരോഗ്യമേഖല. നാഷനൽ മെഡിക്കൽ കമീഷൻ ബില്ലിലെ അശാസ്ത്രീയവും ജനവിരുദ്ധവുമായ വകുപ്പുകളെങ്കിലും മാറ്റിയെഴുതിയില്ലെങ്കിൽ തകരുന്നത് ആരോഗ്യരംഗമായിരിക്കും.


(കേരള മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Tags:    
News Summary - Medical Bill - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT