ഭവനരഹിതർക്ക്​ കേരളം നൽകുന്ന ‘ലൈഫ്’

പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, പ്രഖ്യാപിക്കുന്നവ സമയബന്ധിതമായി നടപ്പിലാക്കുകകൂടി ചെയ്യുമെന്നതി​​െൻറ തെളിവാണ് തലസ്​ഥാന നഗരത്തിൽ ഇന്ന് നടക്കുന്ന ചടങ്ങ്.

അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്​ഥാനത്തെ പാർപ്പിട പ്രശ്ന ം പൂർണമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ‘ലൈഫ്’ പദ്ധതിയുടെ ഏറ്റവും പ്രധാന നാഴികക്കല്ലായ രണ്ട ു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന്​ നടക്കുകയാണ്​. ദുർബലവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ രൂപം കെ ാടുത്ത പദ്ധതികളിൽ സുപ്രധാനമാണ് ‘ലൈഫ്’.

ഇന്ത്യയിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം പേർ സുരക്ഷിതമല്ലാത്ത വീടുകള ിൽ താമസിക്കുന്നവരോ വീടില്ലാത്തവരോ ആണ്. കേരളത്തിലെങ്കിലും ഇവരുടെ സ്​ഥിതി മാറ്റിയെടുക്കുകയെന്ന ദൗത്യമാണ് ‘ ലൈഫ്’ പദ്ധതിയിലൂടെ സംസ്​ഥാന സർക്കാർ ഏറ്റെടുത്തത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്​.

ഒന്നാം ഘട്ടത്തിൽ 2000–01 മുതൽ 2015–16 വരെ വിവിധ സർക്കാർ ഭവനനിർമാണപദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ് ങളാൽ നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ നിർമിക്കേണ്ട 54,173 വീടുകളിൽ 52,050 (96.08 ) എണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാനാവശ്യമായ തുക നൽകിയാണ് നിർമാണം നടത്തിയത്. ഒന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 670 കോടിയോളം രൂപ ചെലവഴിച്ചു.

‘ലൈഫ്’ രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുട പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 1,00,460 ഗുണഭോക്താക്കൾ അർഹത നേടി. ഇവരിൽ തദ്ദേശ സ്​ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. അതിൽ 74,674 (80.97) ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തിയാക്കി. ‘ലൈഫ്’ മിഷനിലൂടെ നടപ്പാക്കുന്ന ഭവനനിർമാണങ്ങൾക്കു പുറമെ ലൈഫ്–പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കൾ കരാർ​െവച്ച് പണി ആരംഭിക്കുകയും 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു.

ലൈഫ്–പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 പേർ കരാറിൽ പണി ആരംഭിച്ച്​ 16,640 വീടുകൾ പൂർത്തീകരിച്ചു. ‘ലൈഫ്’ രണ്ടാം ഘട്ടത്തിനായി സംസ്​ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5,851.23 കോടി രൂപയാണ്. ലൈഫ് – പി.എം.എ.വൈ(റൂറൽ)ക്കായി സംസ്​ഥാന സർക്കാർ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് – പി എം എ വൈ(അർബൻ)ക്കായി ചെലവഴിച്ച 2,263.63 കോടി രൂപയും ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ, പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും ഫിഷറീസ്​ വകുപ്പ് 3,725 വീടുകളും. ഇതെല്ലാം കണക്കാക്കുമ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000 ത്തിൽപരം വീടുകളാണ്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. 32,388 എണ്ണം പൂർത്തിയായി. 24,898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്​ഥാനത്ത്. മൂന്നാം സ്​ഥാനത്തുള്ള കൊല്ലം 18,470 വീടുകൾ പൂർത്തിയാക്കി. പത്തനംതിട്ടയിൽ 5,594 ഉം ആലപ്പുഴയിൽ 15,880 കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7,983 ഉം 13,531 ഉം എറണാകുളത്ത് 14,901ഉം തൃശൂരിൽ 15,604ഉം മലപ്പുറത്ത് 17,994ഉം കോഴിക്കോട്ട്​ 16,381ഉം വയനാട്ടിൽ 13,596ഉം കണ്ണൂരും കാസർ​കോടും യഥാക്രമം 9,236ഉം 7,688ഉം വീടുകൾ പൂർത്തിയായി.

ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തി. ഈ ഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. അടിമാലിയിൽ 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തീകരിച്ച് അർഹരായ ഭൂരഹിത ഭവനരഹിതർക്കു കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കൾക്കാണ് അവിടെ വീടുകൾ ലഭിച്ചത്. ബാക്കി വീടുകൾ മറ്റ് പഞ്ചായത്തുകളിലേത്​ ഉടൻ കൈമാറും. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവനസമുച്ചയത്തി​​െൻറ നിർമാണം പൂർത്തീകരിച്ചു ഗുണഭോക്താക്കൾക്ക്​ നൽകി.

മൂന്നാംഘട്ടത്തിൽ ഈ വർഷം 100 ഭവന സമുച്ചയങ്ങളാണ് പൂർത്തിയാക്കുക. ഇതിൽ 12 പൈലറ്റ് ഭവനസമുച്ചയങ്ങളുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. ആഗസ്​റ്റിനുമുമ്പ് ഇവ പൂർത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചു. 448 കോടിയോളം രൂപയുടെ ഭവന സമുച്ചയ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ഭവന സമുച്ചയങ്ങൾക്കായി 300 ഓളം ഇടങ്ങളിൽ സ്​ഥലം കണ്ടെത്തിയിട്ടുണ്ട്.

സംസ്​ഥാന ബജറ്റിൽ രണ്ടായിരം കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നിരവധി പേർ പദ്ധതിയിൽ സ്​ഥലം നൽകാനായി മുന്നോട്ടുവന്നത്​ അനുകരണീയ മാതൃകയാണ്. ‘ലൈഫ്’ പൂർണമായും സംസ്​ഥാന സർക്കാറി​​െൻറ പദ്ധതിയാണ്. ഭവനനിർമാണത്തിന് കുറഞ്ഞത് നാലു ലക്ഷം രൂപ നൽകുന്ന പദ്ധതി. ഇൗ പദ്ധതി വളരെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയാം.

Tags:    
News Summary - Kerala giving LIFE to homeless: Pinarayi Vijayan -Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.