കൈയേറ്റത്തിനുശേഷം പച്ചക്കള്ളവും വ്യക്തിഹത്യയും  

ദുരാരോപണങ്ങളുന്നയിച്ച് ക്രൂരമായി കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തശേഷം ഞങ്ങള്‍ക്കെതിരെ സംഘടിതമായി പച്ചക്കള്ളം  പ്രചരിപ്പിക്കുകയാണ്. ഈ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.  ശരിക്കും വ്യക്തിഹത്യയാണ് ഇപ്പോള്‍ നടക്കുന്നത്. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐക്കെതിരെ സംസാരിക്കുന്ന എല്ലാവര്‍ക്കും ഇതേ അനുഭവമാണുണ്ടാകുന്നത്.  നാടകം കാണുന്നതിന് വ്യാഴാഴ്ച കോളജിലത്തെിയ സഹപാഠിക്കും എനിക്കും സൃഹൃത്തിനുമുണ്ടായ ദുരനുഭവങ്ങള്‍ ഇനി ആര്‍ക്കുമുണ്ടാകരുത്. 

കേരള യൂനിവേഴ്സിറ്റി നാടകോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ നാടകം അവതരിപ്പിക്കുന്നുണ്ടെന്നറിഞ്ഞാണ് കാണാനായി സൃഹൃത്ത്  ജിജീഷിനൊപ്പം ഞാനും കോളജിലെ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സൂര്യഗായത്രിയും കോളജിലത്തെിയത്. വൈകീട്ട് മൂന്നരയാണ് സമയം. സ്റ്റേജിന്‍െറ പിന്നിലെ മൂന്ന് കസേരകളിലായാണ് ഇരുന്നത്. ഒപ്പം നിരവധി പേരുണ്ട് നാടകം കാണാന്‍.  ഇതിനിടെ ഒരു സംഘം വന്ന് ജിജീഷിനെ തോളില്‍ കൈയിട്ട് വിളിച്ചുകൊണ്ടുപോയി. അല്‍പം സമയം കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും ജിജീഷിനെ അസ്വസ്ഥനായാണ് കണ്ടത്. വേഗം പോകണമെന്നും പറഞ്ഞു. ഇതോടെ ഞങ്ങള്‍ പുറത്തേക്കിറങ്ങി കോളജിന്‍െറ കൊടിമരത്തിന് അടുത്തത്തെി. 

ഇതിനിടെ അധ്യാപികയെ കണ്ട് കുറച്ചുനേരം അവരോട് ഞാന്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ വീണ്ടും അവര്‍ വന്ന് ജിജീഷിന്‍െറ തോളില്‍ കൈയിട്ടു. സ്വാഭാവികമായും എന്താ പ്രശ്നമെന്നും ഞാനും സൂര്യഗായത്രിയും ചോദിച്ചു. എടുത്തടിച്ചപോലെ ഞങ്ങളോട് കയര്‍ക്കുകയായിരുന്നു എസ്.എഫ്.ഐക്കാര്‍. വീണ്ടും അല്‍പം ദേഷ്യത്തോടെതന്നെ കാര്യം തിരക്കി. ‘ഇനി നീ വായ തുറന്നാല്‍ വേദനിക്കുന്നത് മറ്റവനായിരിക്കും’ എന്നായിരുന്നു പ്രതികരണം. പറഞ്ഞു നില്‍ക്കുന്നതിനിടെ സംഘത്തിലെ ഒരുവന്‍ ജിജീഷിന്‍െറ തലക്ക് ആഞ്ഞടിച്ചു. പിന്നെ സംഘം ചേര്‍ന്നുള്ള അക്രമമായിരുന്നു. രണ്ടും അഞ്ചും പത്തും... അങ്ങനെ അടിക്കാനത്തെിയവരുടെ എണ്ണം കൂടി. 

കാര്യമെന്തെന്നറിയാത്ത  കണ്ടുനിന്നവര്‍ പോലും വന്നു തല്ലി. ഒരു പ്രകോപനവുമില്ലായിരുന്നു. നിസ്സഹായാവസ്ഥയിലായ ജിജീഷ് പോകാം പോകാം എന്നു പറയുന്നതല്ലാതെ പ്രതികരിക്കാനോ തടയാനോ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഞങ്ങളെയും അവര്‍ അടിച്ചു. പിന്നാലെ ഞങ്ങളെ രണ്ടു ഭാഗത്തായി തള്ളി നീക്കി. ജിജീഷിനെ പിന്നെ കാണാനും കഴിഞ്ഞില്ല. അവന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് തോന്നുന്നത്. ജിജീഷിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിയായിരുന്നു. ‘ഇനി മേലാല്‍ കോളജില്‍ കാലുകുത്തില്ല, നീ ഇവിടെ പഠിക്കില്ല’  എന്നൊക്കെയായിരുന്നു ആക്രോശങ്ങള്‍. 

പിന്നെ ഞങ്ങളെ കഴുത്തിനു പിടിച്ച് കോളജിന് പുറത്തുതള്ളി ഗേറ്റ് പൂട്ടി. പിന്‍ഭാഗത്തെ ഗേറ്റും പൂട്ടിയനിലയിലായിരുന്നു. അവന്‍ പുറത്തിറങ്ങിയിട്ടില്ളെന്നും അവരുടെ കൈകളില്‍ തന്നെയാണെന്നും ഉറപ്പിച്ച് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കുറച്ചു കഴിഞ്ഞ് ജിജീഷ് ഞങ്ങളെ തിരിച്ചുവിളിച്ചു. എത്രയും പെട്ടെന്ന് കോളജില്‍നിന്ന് ഞങ്ങള്‍ രണ്ടു പേരും പോകണമെന്നായിരുന്നു പറഞ്ഞത്. ദയവ് ചെയ്ത് കേസിനും വക്കാണത്തിനുമൊന്നും പോകരുത്, പ്രശ്നമാണ്. ഞാന്‍ കാലുപിടിക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ പോകാതെ അവനെ വിടില്ളെന്ന് അവന്‍െറ സംസാരത്തില്‍നിന്ന് മനസ്സിലായി. ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി അവര്‍തന്നെയാണ് ഞങ്ങളെ വിളിപ്പിച്ചത്. നീ എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ എന്തിനാ നിങ്ങള്‍ അറിയുന്നത് എന്നായിരുന്നു അവന്‍െറ ചോദ്യം. അപ്പോള്‍തന്നെ ഞങ്ങള്‍ക്ക് സംശയവും അസ്വാഭാവികതയും തോന്നിയിരുന്നു. ജിജീഷ് വരാതെ ഞങ്ങള്‍ പോകില്ളെന്ന് പറഞ്ഞപ്പോള്‍ ശരിക്കും അവന്‍ കരയുകയായിരുന്നു. നിങ്ങള്‍ പോകാതെ എനിക്കിവിടെനിന്ന് വരാനാകില്ളെന്നായിരുന്നു പ്രതികരണം. 

അവര്‍ അവനെ അടിച്ചെന്നും വെള്ളം കൊടുത്തുവെന്നുമൊക്കെ പിന്നെയാണ്  അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുടെ കൂടെ നടന്നതുകൊണ്ടാണ് അടിച്ചതെന്നാണ് അവര്‍ കാരണം പറഞ്ഞത്. പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചാല്‍ കൈയില്‍ കഞ്ചാവ് പിടിപ്പിച്ചിട്ട് പൊലീസിനെ ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ കാമ്പസില്‍നിന്ന് പോയി എന്ന് പറഞ്ഞ ശേഷമാണ് അവനെ അവര്‍ വിട്ടത്. പുറത്തിറങ്ങി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചെങ്കിലും അത്ര നല്ല പ്രതികരണമല്ല പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. ‘ഇത്  യൂനിവേഴ്സിറ്റി കോളജാണെന്ന് അറിയില്ളേ, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂവെന്ന് നിങ്ങള്‍ക്ക് അറിയില്ളേ? ’ എന്നായിരുന്നു ഒരു പൊലീസുകാരന്‍െറ ചോദ്യം. ഞങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുക മാത്രമല്ല, ഞങ്ങള്‍ക്കെതിരെ ഇവര്‍ കേസ് കൊടുക്കുകയും ചെയ്തു.  എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം കാമ്പസില്‍ ഏകാധിപത്യമാണ്. എന്തു കാര്യം ചെയ്യുന്നതും ഇങ്ങനെയൊക്കെയാണ്. ഇതിനെ ചോദ്യം ചെയ്യുന്നതുകൊണ്ടാകാം ദുരനുഭവങ്ങള്‍ ഉണ്ടായതെന്നാണ് കരുതുന്നത്. ഞങ്ങള്‍ കണ്ടിട്ടുപോലുമില്ലാത്ത വിദ്യാര്‍ഥിനികളാണ് തങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. പച്ചക്കള്ളമാണ് പറയുന്നത്. രാത്രി ഏഴിനാണ് കോളജില്‍ വന്നതെന്നാണ് ഇപ്പോള്‍ പ്രചാരണം. എന്നാല്‍, ഞങ്ങള്‍ പൊലീസിനെ വിളിച്ചും ആശുപത്രിയില്‍ പോയതുമടക്കം സമയം ഈ ആരോപണങ്ങള്‍ക്കെതിരെ തെളിവായുണ്ട്. നിയമപരമായി  മുന്നോട്ടുപോകാനാണ് തീരുമാനം. ഭാവിയില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കും കൂടി വേണ്ടിയാണിത്.

Tags:    
News Summary - issue in unversity college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.