സി.പി.എം, ഇപ്പോഴും ഒറ്റയാൾ പാർട്ടിയാണത്. തിരുവായ്ക്ക് അവിടെ എതിർവായുണ്ടാകില്ല. സൃഷ്ടിയും സ്ഥിതിയും ഒരാളിലൂടെ കഴിഞ്ഞിരിക്കുന്നു. ഇനി സംഹാരവും അങ്ങനെതന്നെ. പണ്ട് എം.എൻ വിജയനും തുടർന്ന് വിഎസ് അചയൂതാനന്ദനും ആശങ്കപ്പെട്ടതുതന്നെ സംഭവിക്കുന്നു. പാർട്ടിയിൽ തിരുത്താൻ എന്നല്ല, എതിർശബ്ദമുയർത്താൻ പോലും ആളില്ലെന്ന വ്യക്തമാക്കുന്നതാണ്, പ്രതിപക്ഷ നേതൃപദവിയിലേക്കുള്ള പിണറായി വിജയെൻറ പുതിയ അവതാരമെന്നാകുന്നു. ഒരു കാബിനറ്റ് പദവിനൽകുന്ന സുരക്ഷയോ സംരക്ഷണമോ ആഡംബരമോ മാത്രമല്ല, തനല്ലാതെ പാർട്ടിയിൽ മറ്റാരുമില്ലെന്ന പുനർവിളംബരം കുടിയാണ് വിണ്ടുമുള്ള നേതൃപദവിയിലൂടെ ഇവിടെ ഉണ്ടായത്. ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ‘അവതാരങ്ങളെ സൂക്ഷിക്കുക’ എന്ന് അദ്ദേഹം നടത്തിയ മുന്നറിയിപ്പ്, താനല്ലാതെ മറ്റാരും അവതരിക്കില്ലെന്ന സൂചനകൂടിയായിരുന്നു അത് എന്ന് പാർട്ടിനേതൃത്വം ഇനിയും മനസ്സിലാക്കുന്നില്ല എന്നല്ലേ? അല്ല, അദ്ദേഹമല്ലാതെ മറ്റാരുമില്ലല്ലോ പാർട്ടിയിൽ നേതാവായിട്ട്!
ബോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ഇടതുമുന്നണിയും ഭരണനേതൃത്വവും എല്ലാം അദ്ദേഹമായിരുന്നല്ലോ. എല്ലാത്തിേനയും തന്നിലേക്ക് കേന്ദ്രീകരിച്ച് ഒതുക്കി നിർത്താനുള്ള ആ ശ്രമം 1998 സെപതംബർ 25ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായതുമുതൽ തുടങ്ങിയതാണ്. കുറച്ചുകാലം അതിനെ ചെറുത്തുനിന്ന ഏക തിരുത്തൽ ശക്തി വിഎസ് അച്യുതാനന്ദൻ ആയിരുന്നു. അച്യുതാനന്ദെൻറ പ്രജ്ഞ മങ്ങിത്തുടങ്ങിയതുമുതൽ പിണറായിക്ക് പാർട്ടിയെന്നാൽ, മുന്നണിയെന്നാൽ, ഭരണമെന്നാൽ താനാണ് എന്ന അവസ്ഥക്ക് പാർട്ടിയിലെ പിണിയാളുകൾ അരുനിന്നു.അതിെൻറ തിരിച്ചടിയാണ്, േസഫാടനാത്മകമെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്. പാർട്ടയണികളിൽ വലിയൊരുഭാഗം ഒരു തിരുത്തൽ ശ്രമം നടത്തിയതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചപ്പോൾ ഭരണത്തെ വിലയിരുത്തുന്നതിൽ ജനത്തിനു പറ്റിയ തെറ്റാണ് കരണമെന്നാണ് പാർട്ടി നേതൃത്വം വായിെച്ചടുത്തത്. ആ വായനയുടെ ഫലമാണ്, പിണറായിയുടെ ഇൗ പ്രതിപക്ഷ നേതൃപദവി. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പിണറായിക്ക് ക്ലീൻ ശീട്ടുകൊടുത്തുകൊണ്ട് തഴെതട്ടിലെ പരിശോധനക്കായി വിട്ടിരിക്കുകയാണല്ലോ. ജില്ലാ കമ്മിറ്റികളിൽ ചിലതെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ പ്രശ്നം പരിശോധിക്കുമായിരിക്കും.
ചിലേടത്തുനിന്ന് ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഉണ്ടായിട്ടുമുണ്ട്. പക്ഷേ, പ്രധാനകാരണമായ കാരണഭൂതത്തെ നേതൃപദവിയിൽ അരിയിട്ടു വാഴിച്ചുകൊണ്ടുള്ള ആ പരിശോധന എത്രമാത്രം ഫലപ്രദമാകുമെന്നത് ഉൗഹിക്കാവുന്നതേയുള്ളു. താനല്ലാതെ മറ്റാരുണ്ട് എന്നമട്ടിൽ ഭീകരമായ ഹോർഡിംഗുകൾ നാടാകെ പ്രദർശിപ്പിച്ചുകൊണ്ട്, തന്നിലേക്കു മാത്രം പ്രചാരണപരിപാടികളെ കേന്ദ്രീകരിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ പരാജയത്തിെൻറ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരുന്നുവെങ്കിൽ ഒരിക്കലും പ്രതിപക്ഷ നേതൃപദവിയിൽ ഇരിക്കാൻ തയ്യാറാകുമായിരുന്നില്ല. അദ്ദേഹം സ്വയം മാറുമെന്നു പ്രതീക്ഷപുലർത്തിയ ചില നേതാക്കൾ പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ ആ മാറ്റം ആവശ്യപ്പെടാൻ ത്രാണിയുള്ള നേതാക്കൾ ആരും തെന്ന പാർട്ടിയിൽ ഇനിയും ഉയർന്നുവന്നിട്ടില്ലെന്നാണ്, മനസ്സിലാക്കേണ്ടത്. ഉത്തരാദിത്വം ഏറ്റെടുക്കാൻ ബാധ്യതയുള്ള മറ്റൊരാൾ പാർട്ടി സെക്രട്ടറിയാണ്. ആ സ്ഥാനത്തുള്ള എംവി ഗോവിന്ദൻ, പാർട്ടിയിലുയർന്നവന്ന എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട് തെൻറ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതുവഴി ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നയാളാണ്. അതിെൻറയും രക്തസാക്ഷി ഫണ്ട് വെട്ടിച്ചതുൾപടെയുള്ള അഴിമതികളുടെയും പേരിലാണല്ലോ കണ്ണുർ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലെല്ലാം പാർട്ടി ശിഥിലമായത്. തെൻറ ഭാര്യയെ സ്ഥാനാർത്ഥയാക്കണമെന്നആഗ്രഹസാഫല്യത്തിന് കൂട്ടുനിന്ന പിണറായിയെ ഒറ്റപ്പെടുത്താൻ ഗോവിന്ദന് കഴിയില്ലല്ലോ.
ഇൗ ശൈഥല്യത്തിെൻറ ബാദ്ധ്യതകളെല്ലാം ‘കൂട്ടുത്തരവാദിത്വ’ത്തിലേക്കു മാറ്റിവച്ച് തടിരക്ഷിക്കണമെങ്കിൽ നേതൃസ്ഥാനമൊഴിയാതിരിക്കലാണ് നല്ലാതെന്ന് പിണറായിക്കൊപ്പം ഗോവിന്ദനും അറിയാം. നേതൃത്വത്തോട് ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള ഒരു രണ്ടാംനിരനേതൃത്വെത്ത വളർത്തിയെടുക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല. സംസ്ഥാനത്ത് ഒരിക്കലും തലമുറമാറ്റമുണ്ടാകാത്തതെന്ന് എല്ലാവരും പരിഹസിച്ചിരുന്ന കോൺഗ്രസിൽ എത്രപെെട്ടന്നാണ് അത് നടന്നത്. പ്രമുഖരായ മുൻകാല നേതാക്കളിൽ നിരവധിപ്പേർ ജീവിച്ചിരിപ്പുണ്ട്. പക്ഷേ അവർ സമൂഹത്തിെൻറ മനസ്സുവായിച്ചിെട്ടന്നോണം അരങ്ങൊഴിഞ്ഞു. എപ്പോഴും പുതിയ തലമുറയെ രംഗത്തിറക്കുന്നവരെന്ന് അവകാശപ്പെട്ടിരുന്ന പാർട്ടിയാണ്, സിപിഎം. എന്നാൽ കഴിഞ്ഞ മൂന്ന ദശാബ്ദങ്ങളായി. രണ്ടാംനിര നേതാക്കളായി ആരും തന്നെ ഉണ്ടായില്ല. അങ്ങനെ വളർന്നുവരാനും നേതൃത്വത്തിനു മുന്നിൽ ചോദ്യങ്ങൾ ഉന്നയിക്കാനും ആരെയും അനുവദിച്ചുമില്ല. അല്ലെങ്കിൽ തന്നെ ചോദ്യങ്ങളെ ഭയമുള്ള നേതൃത്വമാണല്ലോ കുറേനാളായി ഭരണത്തിലിരുന്നത്. കഴിഞ്ഞ പത്തുവർഷം അപൂർവമായിരുന്ന പത്രസമ്മേളനങ്ങളിൽ പോലും ചോദ്യങ്ങൾ ഉയരാൻ പിണറായി വിജയൻ അനുവദിച്ചിട്ടില്ല. അലോസരപ്പെടുത്തുന്ന ചോദ്യങ്ങളെ അദ്ദേഹം ഭയന്നെന്നവണ്ണം ഒാടിയെളിക്കുകയായിരുന്നു.
1972 മുതൽ ഒരു ആചാരമെന്നോണം നടന്നുവന്ന കാബിനറ്റ് ബ്രീഫിംഗുകൾ നിർത്തലാക്കിയതും ചോദ്യങ്ങളെ ഭയന്നിട്ടാകണം. അതിനുമുമ്പുവരെ ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഉണ്ടായിരുന്ന ഒരു മുഖ്യമന്ത്രിയും ചോദ്യങ്ങളെ ഭയന്ന് ഒാടിയൊളിച്ചിട്ടില്ല. ഭരണനേതൃത്വത്തിനെതിരേ ലൈംഗിക ആരോപണമുൾപടെ ഉയർന്നകാലത്തുപോലും മാധ്യമങ്ങളുടെ മുഴുവൻ സംശയങ്ങൾക്കും തൃപതികരമാംവിധം മറുപടി നൽകിയിരുന്ന ധീരരായ മുഖ്യമന്ത്രിമാരെയാണ് അതിനുമുൻപ് കണ്ടുവന്നത്. എന്നാൽ സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന പിണറായി വിജയൻ പത്രസമ്മേളനങ്ങളിൽ പോലും ചോദ്യങ്ങൾക്കെതിരേ സംരക്ഷണവലയമുണ്ടാക്കുന്നതാണ് കണ്ടത്.
ഇ.കെ നായനാർക്കുശേഷം വിഎസ് അച്യുതാനന്ദെൻറ ജനകീയതയ്ക്കു സ്വീകാര്യതയെയാണ് അദ്ദേഹത്തിന് ആകുന്നകാലത്തോളം തെരഞ്ഞെടുപ്പുകളിൽ പാർട്ടി മുതൽക്കൂട്ടാക്കിയിരുന്നത്. ആനിലക്ക്, 2016ലെ തെരഞ്ഞെടുപ്പുേപാലും വിഎസിനെ മുന്നിൽ നിർത്തിക്കൊണ്ടായിരുന്നവല്ലോ. ആതെരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന് മുഖ്യമന്ത്രിയായ പിണറായിക്ക് അദ്ദേഹത്തിെൻറ അനുചരവൃന്ദം ഒരു അഭൗമ പരിവേഷം നൽകിവന്നു. അമാനുഷിക ശക്തിയുള്ള ഭരണകർത്താവാണ് പിണറായി എന്ന പ്രതീതി അവർ പി ആർ എജൻസികൾ വഴിയും സമുഹമാധ്യമങ്ങൾ വഴിയും മാധ്യമപരസ്യങ്ങൾ വഴിയും ഉണ്ടാക്കി.
കാര്യനിർവഹണകാര്യത്തിൽ അദ്ദേഹം മികച്ചയാളാണെന്ന് ജനത്തെ വിശ്വസിപ്പിക്കാനുമായി. അതിനാൽ സംസ്ഥാനജനത അദ്ദേഹത്തിൽ നിന്ന് ഒേട്ടറെ പ്രതീക്ഷിക്കുകയും ചെയ്തു. ആ പ്രതീക്ഷക്കൊപ്പം അദ്ദേഹം നിന്നിരുന്നുവെങ്കിൽ സംസ്ഥാനത്തിെൻറ അവസ്ഥ എത്രയേറെ മെച്ചപ്പെടുമായിരുന്നു.പകരം സതുതിപാഠകരും പിണിയാളുകളും പാടിയ പാണൻ പാട്ടുകളിൽ അദ്ദേഹം സ്വയം അമാനുഷനായി മാറുകയായിരുന്നു. പാർട്ടിക്കോ മുന്നണിക്കോ പിടിച്ചുനിർത്താനാവാത്തവിധം എല്ലാത്തിനുമുള്ള ‘കാരണഭൂത’നായി. അറബിക്കഥയിലേതുപോലെ കുടത്തിലേക്ക് തിരിച്ചു പിടിക്കാനാവാത്തവിധം ആകാശംമുെട്ട വളർന്നു നിൽക്കുേമ്പാൾ ചെറുതാകാൻ പാർട്ടിക്കു മാത്രമല്ലേ കഴിയൂ! നിയമസഭയിൽ പ്രതിപക്ഷ നേതാവാണ്, എക്കാലവും ഭരണപക്ഷെത്ത മുൾമുനയിൽ നിർത്താറുള്ളത്.
സഭാതലത്തിൽ പ്രതിപക്ഷനേതാവ് എഴുനേൽക്കുേമ്പാൾ ട്രഷറിബഞ്ച് അപ്പാടെ ഒന്നു വിറക്കും. അത് ആകാരം കൊണ്ടോ ധാർഷ്ട്യം കൊണ്ടോ ഒന്നുമല്ല. ചടുലമായി പ്രതികരിക്കാനും ചോദിക്കാനുമുള്ള കഴിവും വേഗതയും സാമർത്ഥ്യവും കൊണ്ടാണ്. പ്രതിപക്ഷ നേതാവായി പുതിയ ഒരാൾ വന്നിരുന്നെങ്കിൽ ഒരു തലമുറമാറ്റത്തിെൻറ ലക്ഷണമെന്നെങ്കിലും പറയാമായിരുന്നു. മുൻമന്ത്രിസഭയുടെ ചെയ്തികളിൽ പലതും അടുത്ത നിയമസഭയിൽ വിചാരണപ്പെടാനുള്ള സാധ്യത ഏറെയാണ്. ആ സമയത്ത് പ്രതിപക്ഷ സഭാംഗങ്ങളെ പ്രതിരോധത്തിന് പ്രാപ്തമാക്കാൻ നേതാവിന് കഴിവും സാമർത്ഥ്യവും ഉണ്ടാകണം. അക്കാര്യത്തിൽ പ്രത്യേക താൽപര്യവും പ്രകടമാക്കണം. അതിന് തന്നേക്കാൾ കഴിവുള്ളവർ പ്രതിപക്ഷത്തുണ്ടോയെന്ന സംശയവും പിണറായി വിജയന് ഉണ്ടായിരിക്കാം. എന്തായാലും ഇവിടെ ഒരു തലമുറമാറ്റവും കൂടി നിഷേധിക്കപ്പെടുകയാണ്. പിണറായി വിജയെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കാര്യമായ പ്രതികരണമുണ്ടാക്കാനായില്ലെങ്കിൽ ബിജെപിയുടെ പ്രതിപക്ഷം ആ സാഹചര്യം പ്രയോജനപ്പെടുത്തുമെന്നതും ഒാർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.