?.??.??? ???????????????, ???????? ??????

പ്രതിപക്ഷത്തിന്‍റെ പോക്ക്

‘‘ഒൗസേപ്പച്ചാ, അൽപം വൈകിപ്പോയി’’ എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പി.ജെ. ജോസഫിനോട് പറഞ്ഞത് 1989ലെ ലോക്സഭ തെരഞ് ഞെടുപ്പിലാണ്. കെ.എം. മാണിയോട് തെറ്റി പായയും തലയണയും എടുത്ത് ഇടതുമുന്നണിയിലേക്ക് ഒാടിച്ചെന്ന നേരം. സീറ്റ് ഒഴിവ ില്ലെന്ന് ഇ.എം.എസ് കൈമലർത്തിക്കാണിച്ചപ്പോൾ, ഇടതുമുന്നണിയുടെ തിണ്ണയിൽ പായവിരിച്ചു കിടക്കേണ്ടിവന്നു ജോസഫിന ്. ജോസഫ് എന്നും അങ്ങനെയാണ്. കേരള കോൺഗ്രസിൽ മാണിയോട് ഏറ്റുമുട്ടിയ നേരത്തൊക്കെ ന്യായം ആരുടെ പക്ഷത്താണെന്ന ജ ോസഫി​െൻറ ചോദ്യത്തിനു മുന്നിൽ ഘടകകക്ഷി നേതാക്കൾക്കെല്ലാം മൗനികളാകേണ്ടി വന്നിട്ടുണ്ട്. ന്യായം എന്തായാലും, ജ ോസഫിേൻറത് വൈകി ഉദിക്കുന്ന ബുദ്ധിയാണ്. വിരുതും തന്ത്രവും നന്നായറിയാവുന്ന കുഞ്ഞുമാണി വളരുകയും ജോസഫ് തളരുകയു ം കേരള കോൺഗ്രസ് പിളരുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാൻ പോകുന്നതും പിളർപ്പുത ന്നെ.

ഇപ്പോൾ പാർലമ​െൻറിലേക്ക് മത്സരിക്കണമെന്ന് ജോസഫ് വാശിപിടിച്ചപ്പോഴും വൈകി. അഥവാ, ആഗ്രഹം നാട്ടുകാരു ം ഘടകകക്ഷിക്കാരുമൊക്കെ അറിഞ്ഞത് സ്ഥാനാർഥി നിർണയത്തി​െൻറ പതിനൊന്നാം മണിക്കൂറിൽ. തനിക്കും ഒപ്പമുള്ളവർക്കും രാജ്യസഭ സീറ്റുമില്ല, ലോക്സഭ സീറ്റുമില്ല എന്ന അവസ്ഥയിൽ കേരള കോൺഗ്രസിനെ കരിങ്ങോഴക്കൽ മാണി ആൻഡ്​ സൺസാക്കി മാ റ്റിയെടുക്കുന്നതി​െൻറ രോഷത്തോടെ, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നാണ് ജോസഫ് പറയാൻ ശ്രമിച്ചത്.

അതു ക ാര്യമാക്കാതെ തോമസ് ചാഴിക്കാടനോട്, പോയി പോസ്​റ്ററൊട്ടിക്കാൻ ധൈര്യത്തോടെ മാണിക്ക് പറയാൻ കഴിഞ്ഞു. മാണിയോട് ഇടയാൻ കോൺഗ്രസിന് കഴിയില്ല. വൈകിയ നേരത്ത് ജോസഫിന് സ്വന്തംനിലക്ക് മുന്നോട്ടുപോകാൻ ആവതില്ല. സർവോപരി, പാർലമ​െൻറിലേക്ക് ജോസഫിനെ അയച്ച് ജോസ് കെ. മാണിക്ക് ഉഴിഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രമന്ത്രിക്കുപ്പായത്തിന് അനാവശ്യ ക്ലെയിം ഉണ്ടാക്കിവെക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതൊക്കെത്തന്നെ മാണിയുടെ കണക്കുകൂട്ടൽ.

കഥയുടെ രണ്ടാം ഭാഗത്തിലും ജോസഫ് തോറ്റു. ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥി വേഷമായിരുന്നു ആ രണ്ടാം ഭാഗം. ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത രോഷം ഇനിയും അടങ്ങാത്ത കോൺഗ്രസ് ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് വിട്ടകൊടുക്കുമോ? സാമാന്യ യുക്തിക്ക് പക്ഷേ, കഥയിൽ സ്ഥാനമില്ല. ജോസഫി​െൻറ ഇടുക്കി സ്ഥാനാർഥിത്വം കെട്ടുകഥയായി. വടകരകൂടി ഒരു സ്വതന്ത്ര സ്ഥാനാർഥിക്ക് വിട്ടുകൊടുത്ത് ചാർച്ചക്കാരെ പ്രീണിപ്പിച്ചാൽ കേരളത്തിലെ കോൺഗ്രസ് സീറ്റുകൾ 14ലേക്ക് ചുരുങ്ങും. ഒരു സീറ്റു കൂടി മുസ്​ലിംലീഗിന് ചോദിക്കുന്ന സ്ഥിതി വരും. അത്രക്ക് ഹൃദയവിശാലത വേണ്ടെന്ന നിലപാട് ഹൈകമാൻഡിേൻറതായി അവതരിപ്പിച്ചാൽ ജോസഫിന് പിന്നൊന്നും വയ്യ. അതു നടന്നു.

പക്ഷേ, എല്ലാം കഴിഞ്ഞോ? ജോസഫും കൂട്ടരും കോട്ടയത്തും ഇടുക്കിയിലും എങ്ങനെ പെരുമാറും? ആ ചിന്ത ഇടതുമുന്നണിക്കാരെ മാത്രമല്ല സന്തോഷിപ്പിക്കുന്നത്. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് സാധ്യതകൾ അളക്കുന്നത് അതുകൂടി മനസ്സിൽ വെച്ചാണ്. ജോസഫിനെയും മാണിയെയും മലർത്തിയടിച്ച മൂവാറ്റുപുഴ ജയം ആവർത്തിച്ച് കേന്ദ്രമന്ത്രിയാകാമെന്ന ആ കണക്കുകൂട്ടലിന് എത്രത്തോളം കാതലുണ്ടെന്ന് പറയാനാവില്ല. എന്നാൽ, കോൺഗ്രസും യു.ഡി.എഫും മേൽക്കൈ അവകാശപ്പെടുന്ന കേരളത്തിൽ സ്വന്തം സാധ്യതകൾ യു.ഡി.എഫ് വെറുതെ ദുർബലപ്പെടുത്തുന്നത് വ്യക്തമായി കാണാനാവും.

തെരഞ്ഞെടുപ്പിലേക്ക് നടക്കുേമ്പാൾ അഖിലേന്ത്യ തലത്തിലും പ്രതിപക്ഷ ചേരിയിൽ രൂപപ്പെട്ട അന്തച്ഛിദ്രങ്ങളുടെ കൂടി കഥയാണത്. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ഒറ്റ ലക്ഷ്യമാണ് രണ്ട്​ ഡസനോളം വരുന്ന പ്രതിപക്ഷ പാർട്ടികൾ പലവട്ടം സമ്മേളിച്ച് പ്രഖ്യാപിച്ചത്. പക്ഷേ, ആദ്യഘട്ട വോെട്ടടുപ്പിനു മൂന്നാഴ്ച മാത്രം ബാക്കിനിൽക്കേ, ആ ലക്ഷ്യത്തെ പുറത്താക്കുന്ന ചിത്രമാണ് പല സംസ്ഥാനങ്ങളിൽ. പ്രതിപക്ഷ െഎക്യം കോൺഗ്രസി​െൻറ ആവശ്യമായി മാറിപ്പോകുന്നതാണ് ചില സംസ്ഥാനങ്ങളിലെ കാഴ്ച. അതു നടപ്പില്ലെന്ന് കോൺഗ്രസ് വിളിച്ചുപറയുന്നതാണ് മറ്റു ചിലേടത്ത് കാഴ്ച.

ഏറ്റവുമൊടുവിൽ, മഹാരാഷ്്ട്രയിലും ബിഹാറിലും വിശാല പ്രതിപക്ഷ സഖ്യത്തിൽ ചേരാതെ ഒറ്റക്ക് മത്സരിക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നു. രണ്ടിടത്തും എത്ര വോട്ടുണ്ട്, ജയിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ പരിഹാസമാവും. അതു രണ്ടുമല്ല പ്രധാനം, സ്വന്തം വോട്ട് എണ്ണി തിട്ടപ്പെടുത്താനുള്ള അവസരമാണ് ലോക്സഭ തെരഞ്ഞെടുപ്പെന്ന് ചെറുതും വലുതുമായ കക്ഷികൾ ചിന്തിക്കുന്നു. മോദിയെ പുറത്താക്കുന്ന ലക്ഷ്യത്തെ ദുരഭിമാനം അട്ടിമറിക്കുന്നു. പശ്ചിമ ബംഗാളിലെ കോൺഗ്രസ്^സി.പി.എം സഹകരണം ജയിക്കാവുന്ന രണ്ട്​ സീറ്റിലെ തർക്കത്തിന് വഴിമാറി നിൽക്കുന്നു. ഡൽഹിയിലെന്നല്ല, ഒരിടത്തും ആം ആദ്മി പാർട്ടിയുമായി ബന്ധം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുന്നു.

യു.പിയിൽ മായാവതിയും അഖിലേഷും സഖ്യമുണ്ടാക്കി കോൺഗ്രസിനെ പുറത്തു നിർത്തുന്നു. കോൺഗ്രസുമായി രാജ്യത്തെവിടെയും സഖ്യം വേണ്ടെന്ന് മായാവതി തീരുമാനിക്കുന്നു. പ്രതിപക്ഷ മഹാസഖ്യം മാതൃകയായി നിന്ന ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും മറ്റുള്ളവരുമായി സഖ്യമുണ്ടെന്ന് പറയുന്നെങ്കിലും, സീറ്റ് വീതംവെപ്പ്​ പ്രശ്നമായി തുടരുന്നു. ബംഗാളിൽ മമത ബി.ജെ.പിയെയും സി.പി.എമ്മിനെയും കോൺഗ്രസിനെയും നേരിടുന്നു. കർണാടകയിൽ കോൺഗ്രസും ജെ.ഡി.എസുമായുള്ള സഖ്യത്തിൽ കല്ലുകടിക്കുന്നത് ബി.ജെ.പി പ്രയോജനപ്പെടുത്തുന്ന സ്ഥിതി രൂപപ്പെടുന്നു. മോദിയെ പുറത്താക്കണമെന്നു പറയുേമ്പാൾതന്നെ, വിട്ടുവീഴ്ചകൾക്കില്ലാതെ പരമാവധി സീറ്റ്​ പിടിച്ച് ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം വിലപേശാനാണ് ഒാരോരുത്തരും ശ്രമിക്കുന്നത്.

സഖ്യം എങ്ങനെ ശക്തിപ്പെടുത്താമെന്ന് ബി.ജെ.പിയിൽ നിന്ന് കണ്ടുപഠിക്കേണ്ട അവസ്ഥയിലാണ് പ്രതിപക്ഷം. അഞ്ചു വർഷത്തിനിടയിൽ ധിക്കാരപൂർവം സഖ്യകക്ഷികളോട് പെരുമാറിപ്പോന്ന മോദി^അമിത്​ ഷാമാർ സഖ്യകക്ഷികളെ പ്രീണിപ്പിച്ച് ഒപ്പം നിർത്തുന്നതിൽ വിജയിച്ചു. ബിഹാറിൽ ജെ.ഡി.യുവി​െൻറയും എൽ.ജെ.പിയുടെയും ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്ത് സീറ്റ്​ പങ്കിടൽ പൂർത്തിയാക്കിയത് ഉദാഹരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സഖ്യത്തിന് കോൺഗ്രസ് പരിശ്രമിക്കേണ്ടതില്ലെന്ന സ്ഥിതിയാക്കി.

അതൊക്കെയും ഫലപ്രാപ്തി നൽകുന്ന സഖ്യങ്ങളുമാണ്. എൻ.ഡി.എ ശിഥിലാവസ്ഥയിലേക്ക് കൂപ്പു കുത്തിയേടത്തുനിന്നാണ് ഇൗ മാറ്റം. ആവശ്യം കഴിയുേമ്പാൾ ഇൗ സഖ്യകക്ഷികൾ വീണ്ടും കറിവേപ്പിലകളാവും; അത് വേെറ കാര്യം. മറ്റൊരു വഴിക്ക് കൂറുമാറ്റവും ബി.ജെ.പി സമർഥമായി നടപ്പാക്കുന്നു. ഗുജറാത്തിൽ അഞ്ച് കോൺഗ്രസ് എം.എൽ.എമാർ െതരഞ്ഞെടുപ്പു നടന്ന് മാസങ്ങൾക്കകമാണ് മറുകണ്ടം ചാടിയത്. മഹാരാഷ്​​ട്രയിൽ പ്രതിപക്ഷ നേതാവിനെതന്നെ റാഞ്ചി.

രാഹുൽ ഗാന്ധി ഇമേജ് വർധിപ്പിക്കുകയും സമർഥമായി ജനസഞ്ചയവുമായി ഇടപഴകുകയും ചെയ്യുന്നുവെങ്കിലും തന്ത്രങ്ങളിൽ കോൺഗ്രസിന് പാളുന്നുണ്ട്. അഥവാ, കോൺഗ്രസിനെ നേതൃത്വം അംഗീകരിക്കാൻ പ്രാദേശിക കക്ഷികൾ തയാറാകുന്നില്ല. മായാവതിയും അഖിലേഷുമായുള്ള സഖ്യത്തിനു പുറത്തു നിൽക്കേണ്ടിവന്ന കോൺഗ്രസ്, മായാവതിയെ കൂടുതൽ പ്രകോപിപ്പിച്ചതിന് ഉദാഹരണമാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ചെന്നുകണ്ടത്. മായാവതിയുടെ പിന്നാക്ക വോട്ടുകൾ ചോർത്തുന്ന നേതാവാണ് ചന്ദ്രശേഖർ ആസാദ്. അദ്ദേഹത്തി​െൻറ പഴയ സംഘ്പരിവാർ പശ്ചാത്തലവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. രോഷംകൊണ്ട മായാവതി, വേണ്ടിവന്നാൽ സോണിയക്കെതിരെയും സ്ഥാനാർഥിയെ നിർത്തിക്കളയുമെന്ന മട്ടിലാണ്.

പ്രതിപക്ഷ പാർട്ടികളെ പോലെത്തന്നെ ഇൗ തെരഞ്ഞെടുപ്പു ജയിക്കേണ്ടത് മോദി -അമിത്​ ഷാമാർക്കും നിലനിൽപി​െൻറ പ്രശ്നമാണ്. സ്വാർഥ രാഷ​്ട്രീയത്തിനു മുന്നിൽ ധാർമിക പ്രശ്നങ്ങളൊന്നും അവർക്കില്ല. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ രോഷം കത്തിച്ച് അതിദേശീയതയുടെ അന്തരീക്ഷം സൃഷ്​ടിച്ചതോടെ, വീണ്ടും വടക്കൻ സംസ്ഥാനങ്ങളിൽ മോദിക്കമ്പം വർധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് അതായിരുന്നില്ല സ്ഥിതി. റഫാൽ, കർഷക പ്രശ്നം, സാമ്പത്തിക സ്ഥിതി എന്നിങ്ങനെ കാതലായ വിഷയങ്ങൾ ദേശക്കമ്പത്തി​െൻറ വെടിപ്പുകയിൽ മറച്ചുകളയാൻ ശ്രമിക്കുകയാണ് ബി.ജെ.പി. അവർക്ക് പ്രചാരണ രംഗത്ത് കിട്ടിയ ഇൗ നേട്ടത്തെ ആശങ്കയോടെ പ്രതിപക്ഷ പാർട്ടികൾ കാണുന്നു.

പ്രതിപക്ഷ െഎക്യം രാഹുലും മായാവതിയും മമതയും യെച്ചൂരിയുമെല്ലാം വെവ്വേറെ കൊണ്ടുനടക്കുന്ന ഇനമായി പ്രതിപക്ഷ െഎക്യം കാണപ്പെടുന്നത് ഇതിനെല്ലാമിടയിലാണ്. വിട്ടുവീഴ്ചകളില്ലെങ്കിൽ മോദിയെ പുറത്താക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ ഭാവിയിൽ സ്വയം ശപിക്കും. നാടും ശപിക്കും. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചേടത്തോളം അത്രമേൽ നിർണായകവുമാണ് ഇൗ തെരഞ്ഞെടുപ്പ്.

Tags:    
News Summary - Congress and Cpm -Loksabha Election -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.