ഒരു പിണറായി പരീക്ഷ

ഇടതുമുന്നണി ജയിച്ചാലും തോറ്റാലും ഇത്​ പിണറായി വിജയ​െൻറ തെരഞ്ഞെടുപ്പാകുന്നു. സ്ഥാനാർഥിനിർണയം മുതൽ തെരഞ്ഞെടുപ്പു തന്ത്രങ്ങൾവരെ ഒരൊറ്റ ​േനതാവി​േൻറതു മാത്രമാകുന്ന ഒരു തെരഞ്ഞെടുപ്പ്​ ഇടതുമുന്നണിയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. സ്ഥാനാർഥിത്വത്തിലേക്ക്​ ആരൊക്കെ വേണം, വേണ്ട എന്നതിൽ​േപാലും പാർട്ടിക്കു മുകളിൽ ഒരു നേതാവ്​ തീരുമാനമെടുക്കുന്നത്​​സി.പി.എമ്മി​െൻറ കേരളചരിത്രത്തിൽ മുമ്പ്​ രേഖ​െപ്പടുത്തിയിട്ടില്ല. കേന്ദ്രനേതൃത്വത്തിനുപോലും ശബ്​ദമില്ലാത്ത അവസ്ഥയാണ്​ ഇക്കുറി​. ആ നിലക്ക്​ പിണറായിയുടെ പരീക്ഷണമാണ്​ ഇൗ തെരഞ്ഞെടുപ്പ്​.

പിണറായി വിജയൻ നയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പും ഇതുതന്നെ. പതിനേഴു വർഷം പാർട്ടി സെക്രട്ടറിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുകൾക്കു മുന്നിൽ അനാരോഗ്യം ആക്രമിക്കുന്നതുവരെ മുതിർന്ന നേതാവ്​ വി.എസ്​ അച്യുതാനന്ദ​െനയാണ്​ പാർട്ടി നിർത്തിയിരുന്നത്​. 2016ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ പിണറായി മുഖ്യമന്ത്രിയാകുമെന്ന്​ ഉറപ്പായിരുന്നു. എന്നാൽ, വി.എസിനെ രാഷ്​ട്രീയ വനവാസത്തിനു വിടാതെ തെരഞ്ഞെടുപ്പിനു മുന്നിൽ നായകസ്​ഥാനം നൽകാൻ അന്ന്​​ കേന്ദ്രനേതൃത്വം തീരുമാനിച്ചു. വി.എസിനെ പോലെ ജനകീയനായ ഒരു നേതാവില്ലെന്ന തോന്നലിൽ നിന്നായിരുന്നു ആ തീരുമാനം. എന്നാൽ, ഇക്കുറി കേരളത്തിൽ ഇടപെടാൻ പിണറായിയെക്കാൾ വലിയ നേതാക്കളൊന്നും കേന്ദ്രത്തിൽ ഇല്ല. സംസ്ഥാനത്താക​െട്ട, പിണറായിക്കു​ പകരംനിൽക്കാൻ മറ്റൊരു നേതാവുമില്ല. വി.എസ്​ അനാരോഗ്യവാനായി. ബദൽ ആയി ആരും വളർന്നുവന്നില്ല. പാർട്ടി സെക്രട്ടറി എന്ന നിലയിലും പിണറായിക്കൊപ്പം നിൽക്കുന്ന ആരുമില്ല. രണ്ടാമനായി കരുത​െപ്പട്ടിരുന്ന കോടിയേരി ബാലകൃഷ്​ണനെ കുടുംബാംഗങ്ങൾ സ്വയം മാറിനിൽ​േക്കണ്ട അവസ്​ഥയിലേക്ക്​ എത്തിച്ചു. പാർട്ടിയിൽ മറ്റ്​ (എതിർ)ശബ്​ദങ്ങൾ ഇല്ലേയില്ല. അതിനാൽ, ഫലം അനുകൂലമായാലും പ്രതികൂലമായാലും മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയനായിരിക്കും. ഇടതുമുന്നണിയുടെ പടയോട്ടം അങ്ങനെ ഒറ്റയാൾ പാടവത്തിലാകുന്നു. അതിനാൽ, കേരളത്തിൽ ഒരു പിണറായിതരംഗം ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പുഫലം!

എക്കാലവും തനിക്കുപിന്നിൽ പാറപോലെ ഉറച്ചുനിന്ന നാലഞ്ചുമന്ത്രിമാരെ പിണറായി വിജയൻ ഇക്കുറി സ്ഥാനാർഥി ലിസ്​റ്റിൽനിന്ന്​ പുഷ്​പംപോലെ ഒഴിവാക്കി. തോമസ്​ ​െഎസക്​, ജി. സുധാകരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ്​ എന്നിവർക്കു പുറമേ, സ്​പീക്കർ ശ്രീരാമകൃഷ്​ണനെയും തഴഞ്ഞു. ഇ.പി. ജയരാജന്​ പിന്നീട്​ പാർട്ടി സെക്രട്ടറിപദം കിട്ടിയേക്കാം. ബാക്കിയുള്ളവർ സ്വമനസ്സാലെയല്ല, പിന്മാറിയത്​. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുന്നപക്ഷം നിലവിലുള്ള മന്ത്രിസഭയിലെ ഏറ്റവും പ്രമുഖ വകുപ്പുകൾ കൈകാര്യം ചെയ്​തിരുന്നവരാണ്​ മാറിനിൽക്കേണ്ടിവന്ന എല്ലാ മന്ത്രിമാരും. അതിനാൽ പിണറായിയുടെ ഇൗ നടപടിക്ക്​ പലവിധമാണ്​ വ്യാഖ്യാനം. ഇടതുമുന്നണി തുടർഭരണത്തിലേക്കു പോകുന്നപക്ഷം അധീശത്വമുള്ള ആരും മന്ത്രിസഭയിൽ വേണ്ടെന്ന നിലപാടാണ്​ ഇൗ നടപടിക്കു പിന്നിലെന്നു കരുതുന്നവർ മുന്നണിയിൽ ഏറെ. അടുത്ത മന്ത്രിസഭയി​െല മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയുടെ പേഴ്​സനൽ സ്​റ്റാഫി​േൻറതിനെക്കാൾ വലിയ പ്രാധാന്യമുണ്ടാകില്ലെന്നു പരിഹസിക്കുന്നവരും ഉണ്ട്​. യു.ഡി.എഫിൽ കോൺഗ്രസ്​നേതൃത്വം ഘടകകക്ഷികളെ കൈകാര്യം ചെയ്യുന്നവിധം ലാഘവത്തോടെയും ദാക്ഷിണ്യമില്ലാതെയുമാണ്​ പിണറായി, പാർട്ടിയിലെ മന്ത്രിമാരെ സ്ഥാനാർഥി നിർണയത്തിൽ ​െകെകാര്യം ചെയ്​തതെന്നാണ്​ യു.ഡി.എഫിലെ ഒരുഘടകകക്ഷി നേതാവ്​ ഇതേപറ്റി സ്വകാര്യമായി പ്രതികരിച്ചത്​.

അഴിമതി ആരോപണങ്ങൾക്ക്​ ആനുകൂല്യങ്ങൾ മറുപടി

സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ മറ്റെന്നത്തേക്കാളും കൂടുതലാണ്​​. പിൻവാതിൽ നിയമനം മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെ വോ​െട്ടടുപ്പിൽ ബാധിക്കാവുന്ന വിഷയങ്ങൾ ഏ​െറ​. സ്വർണക്കടത്തും മയക്കുമരുന്നു കടത്തും അടക്കം ജനങ്ങൾക്കുമുന്നിൽ പാർട്ടിയെതന്നെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങൾ വേറെയും.​ എന്നാൽ, ആരോപണങ്ങളെക്കാൾ സർക്കാർ ജനങ്ങൾക്കു നൽകിയ ആനുകൂല്യങ്ങളാണ്​ വോട്ടിങ്ങിൽ പ്രതിഫലിക്കുകയെന്ന്​ തദ്ദേശ തെര​െഞ്ഞടുപ്പിലെ അനുഭവം ​െവച്ച്​ സി.പി.എം വിലയിരുത്തുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ മുസ്​ലിം ന്യൂനപക്ഷ വിഭാഗങ്ങൾ തനിക്കനുകൂലമായിരുന്നുവെന്നും ആ ആനുകൂല്യം ഇല്ലാതാകാൻ പ്രത്യേകിച്ച്​ കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നും പിണറായി വിജയനും വിലയിരുത്തുന്നുണ്ട്​. അതിനു പുറമേ ജോസ്​ കെ. മാണിയുടെ വരവോടെ ​ ക്രിസ്​ത്യൻ​ വിഭാഗങ്ങളുടെ മനസ്സും ഇടത്തോട്ടു തിരിഞ്ഞുവെന്ന്​​ പിണറായി പ്രതീക്ഷിക്കുന്നു. എന്നാൽ, കാര്യങ്ങൾ അത്ര ലഘുവല്ലെന്നാണ്​ രണ്ടാം ഘടകകക്ഷി നേതാക്കൾ വിലയിരുത്തുന്നത്​. ജോസ്​ കെ. മാണിയുടെയും മുസ്​ലിം ന്യൂനപക്ഷ വിഭാഗത്തി​െൻറയും പിന്തുണയുണ്ടെന്ന വിശ്വാസത്തി​െൻറ അടിസ്ഥാനത്തി​ൽ മു​ന്നോട്ടുപോകുന്ന പക്ഷം ഇടതുമുന്നണിയും സി.പി.എമ്മും പിണറായിയും വലിയ തിരിച്ചടിയെ അഭിമുഖീകരിക്കുമെന്ന്​ അവർ ഭയക്കുന്നു.

അത്ര ഉറപ്പിലല്ല ഘടകകക്ഷികൾ

ഇടതുപക്ഷത്തി​െൻറ കൈവശമുള്ള ചില സീറ്റുകൾ ഉൾപ്പെടെ ജയിക്കുമെന്ന്​ സി.പി.എം വിലയിരുത്തുന്ന ചില മണ്ഡലങ്ങളുടെ കാര്യത്തിൽ ഘടകകക്ഷികൾക്ക്​ വിശ്വാസക്കുറവുണ്ട്​. പാറശ്ശാല, വർക്കല, നേമം, നെടുമങ്ങാട്​, ചടയമംഗലം, കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, അമ്പലപ്പുഴ, ചേർത്തല, കോ ട്ടയം, ചെങ്ങന്നൂർ, ആറന്മുള, ​േകാന്നി, പാല, ഇടുക്കി, പീരുമേട്​, കൊച്ചി, കളമശ്ശേരി, തൃപ്പൂണിത്തുറ, ഒല്ലൂർ, പുതുക്കാട്​, ഗുരുവായൂർ, പട്ടാമ്പി, തൃത്താല, പൊന്നാനി, ​െപരിന്തൽമണ്ണ, നിലമ്പൂർ, കൽപറ്റ, കൊടുവള്ളി, കുറ്റ്യാടി, തിരുവമ്പാടി, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ, കൂത്തുപറമ്പ്​, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ്​ അവ. മുപ്പത്തിയഞ്ചിൽപരം വരുന്ന ഇൗ മണ്ഡലങ്ങളായിരിക്കും മുന്നണികളുടെ വിജയസാധ്യത തീരുമാനിക്കുക എ​ന്ന്​ അ​വ​ർ ക​ണ​ക്കാ​ക്കി​യി​ട്ടും ഉ​ണ്ട്. ഇ​തി​ൽ പാ​ലാ​യും ഉ​ണ്ടെ​ന്ന​ത്​ കൗ​തു​ക​ക​ര​മാ​ണ്. കെ.​എം. മാ​ണി​ക്കു കി​ട്ടി​യ വോ​ട്ട്​ ജോ​സ് കെ. ​മാ​ണി​ക്ക്​ കി​ട്ടി​ല്ലെ​ന്ന​താ​ണ്​ അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​ന്​ ആ​ധാ​രം. വി​വി​ധ ക്രി​സ്​​ത്യ​ൻ​സ​ഭ​ക​ളു​ടെ വോ​ട്ട്​ ത​ദ്ദേ​ശ​ െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തു​പോ​ലെ ഇ​ക്കു​റി ജോസ്​ ​െക. മാണിക്ക്​ അവകാശ​െപ്പടാൻ ആവില്ലത്രെ. പാലായിൽപോലും മാണി സി. കാപ്പനെ ക​േത്താലിക്കാ​സഭ അനുകൂലിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അവർ പറയുന്നു​. ജോസ്​ കെ. മാണിക്ക്​ ഇടതുമുന്നണിയിൽ അപ്രമാദിത്വം ഉണ്ടാക്കരുതെന്ന ആഗ്രഹമാകാം ഇൗ വിലയിരുത്തലിനു പിന്നിൽ എങ്കിലും അത്തരമൊരു ചിന്താഗതിയും മുന്നണിയിൽ ഉണ്ട്​.

മുരളി എന്ന കോ​ൺഗ്രസ്​ തുറുപ്പ്​

ബി.ജെ.പി പിടിക്കാനിടയുള്ള വോട്ടും അവർ ഉണ്ടാക്കാൻ സാധ്യതയുള്ള രഹസ്യ ധാരണകളും തെരഞ്ഞെടുപ്പു ഫലത്തിൽ വലിയ വ്യത്യാസം വരുത്താം. അ​വി​ശു​ദ്ധ​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ത്​ ബി.​ജെ.​പി​യെ​യാ​യി​രി​ക്കും കൂ​ടു​ത​ൽ തു​ണ​ക്കു​ക.​ നേ​മ​ത്തെ കെ. ​മു​ര​ളീ​ധ​ര​െ​ൻ​റ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ട്​ കോ​ൺ​ഗ്ര​സ് വ​ലി​യൊ​രു സ​ന്ദേ​ശം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്​ ന​ൽ​കി. തങ്ങളാണ്​ ബി.ജെ.പിയെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമായ കക്ഷിയെന്ന സന്ദേശം​. വാസ്​തവത്തിൽ മുരളീധരനെ ഇൗ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാൻ കോൺഗ്രസ്​ സംസ്ഥാനനേതാക്കൾക്ക്​ താൽപര്യമില്ലായിരുന്നു. അ​തി​നാ​ലാ​ണ്​ എം.​പി​മാ​രെ മ​ത്സ​രി​പ്പി​ക്കി​െ​ല്ല​ന്ന്​ അ​വ​ർ ആ​ദ്യ​മേ തീ​രു​മാ​നി​ച്ച​ത്. നേ​മ​ത്ത്​ ശ​ക്ത​നാ​യ, വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്ന്​ ഹൈ​ക​മാ​ൻ​ഡ്​ പ​റ​ഞ്ഞ​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യെ​യോ ര​മേ​ശ്​​ചെ​ന്നി​ത്ത​ല​യെ​യോ മ​ത്സ​രി​പ്പി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞുനോ​ക്കി. ഇരുവരും അവസാന നിമിഷം മാറിയപ്പോൾ ഹൈകമാൻഡ്​​ തന്നെ നേരിട്ട്​ ഇടപെട്ടത്​, മുരളിപോലും പ്രതീക്ഷിക്കാതെയായിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ പരിഹാരമായി ഇപ്പോഴും കെ. കരുണാകര​െൻറ പാരമ്പര്യത്തെ ആശ്രയിക്കേണ്ടിവരുമെന്ന സന്ദേശം നൽകാനും മുരളീധരനായി. മുരളിക്ക്​ ജയിക്കാനും യു.ഡി.എഫിന്​ ഒരു മന്ത്രിസഭ രൂപവത്​കരിക്കാനും ആയാൽ മുരളീധര​െൻറ ഇൗ സ്ഥാനാർഥിത്വത്തെ നേതൃത്വത്തിന്​ വേണ്ടവിധം അംഗീകരിക്കേണ്ടിവരും. അതേസമയം, ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങൾക്കും സർവസമ്മതനാണ്​ മുരളീധരൻ എന്ന പ്രതിഛായയും അദ്ദേഹത്തിനു ലഭിക്കും. അതിനാൽ, ഇൗ തെരഞ്ഞെടുപ്പിലെ പ്രധാന താരമായി മുരളീധരൻ ഉയർന്നിട്ടുണ്ട്​. ബി.​ജെ.​പി​ക്കെ​തി​രാ​യ മു​ര​ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കേ​ര​ള​ത്തി​ലൊ​ട്ടാ​കെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന​ത്​ ഇ​ട​തു​പ​ക്ഷ​വും ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു എ​ന്ന​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ കോ​ടി​യേ​രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

എങ്കിലും ഇൗ തെരഞ്ഞെടുപ്പ്​ പിണറായി വിജയ​േൻറതാണ്​. ഇടതുപക്ഷത്തെ ഏക സേനാനായകൻ പിണറായി ആണെന്നതു തന്നെ കാരണം. ഇടതുമുന്നണിക്ക്​ തുടർഭരണം കിട്ടിയാൽ അത്​ പിണറായിയുടെ തന്ത്രപരമായ വിജയമായി വാഴ്​ത്തപ്പെടും. തോറ്റാൽ അത്​ 'സ്​റ്റാലിനിസ്​റ്റായ' പിണറായിയുടെ ഭരണദോഷവും ഗർവുമാണെന്ന്​ വിലയിരുത്തപ്പെടും. രണ്ടായാലും പിണറായിയാണ്​ കേന്ദ്രകഥാപാത്രം.

Tags:    
News Summary - a pinarayi vijayan test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.