ഒരു മരണവീട്ടില്‍ നില്‍ക്കുമ്പോഴാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ദു$ഖകരമായ മറ്റൊരു വാര്‍ത്ത എന്നെത്തേടിയത്തെുന്നത്. മാപ്പിളകഥാ പ്രസംഗത്തിലെ ആദ്യ പെണ്‍ശബ്ദം എന്നു വിളിക്കാവുന്ന ആയിശ ബീഗത്തിന്‍െറ മരണവാര്‍ത്തയായിരുന്നു അത്. എന്‍െറ ഭാര്യാസഹോദരി കഴിഞ്ഞദിവസം റിയാദില്‍ കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. അവരുടെ മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലത്തെിക്കുമെന്നറിയിച്ചതിനാല്‍ അതിനുള്ള കാത്തിരിപ്പിനിടെയായിരുന്നു ഇത്.
മാപ്പിളകലാരംഗത്ത് ഒരു കാലഘട്ടത്തിന്‍െറ താരമായിരുന്നു ആയിശ ബീഗം. ഏതാണ്ട് നാലുവര്‍ഷമായി അസുഖമായി കിടപ്പിലായിരുന്നു അവര്‍. കഴിഞ്ഞവര്‍ഷം ചെറിയൊരു സഹായധനം കൈമാറാന്‍ ചില സുഹൃത്തുക്കളോടൊപ്പം ഞാന്‍ ആലപ്പുഴയിലെ വസതിയില്‍ അവരെ ചെന്നുകണ്ടിരുന്നു. നെല്ലറ ഷംസുദ്ദീന്‍, ബഷീര്‍ തിക്കോടി, കാനേഷ് പുനൂര്‍, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, അബുട്ടി, സിബല്ല, ഉഷ തുടങ്ങിയവരൊക്കെ അന്ന് കൂടെയുണ്ടായിരുന്നു. അവശനിലയിലായിരുന്ന ആ കലാകാരിയെ കസേരയിലിരുത്തിയാണ് സ്റ്റേജിലേക്ക് കൊണ്ടുവന്നത്. കുശലം ചോദിച്ചു. കൂടുതലൊന്നും അന്ന് സംസാരിക്കാനായില്ല അവര്‍ക്ക്.
ഗുല്‍മുഹമ്മദിന്‍െറ ഭാര്യ സാറാബായിയാണ് മാപ്പിളപ്പാട്ടിലെ ആദ്യ പെണ്‍ശബ്ദം. എന്നാല്‍, ഗ്രാമഫോണ്‍ റെക്കോഡുകളില്‍ മാത്രമാണ് അവര്‍ പാടിയിട്ടുള്ളത്. മാപ്പിളപ്പാട്ടിനെ വേദിയിലത്തെിക്കുന്ന ആദ്യ വനിത ആയിശ ബീഗമാണ്. ഏറ്റവും പ്രായം ചെന്ന മാപ്പിളപ്പാട്ട് ഗായിക കൂടിയായിരുന്നു അവര്‍. മികവുള്ള ശബ്ദമായിരുന്നു അവരുടേത്. ശാസ്ത്രീയ സംഗീതത്തിന്‍െറ ‘ടച്ച്’ അതിലുണ്ടായിരുന്നു. ആകര്‍ഷകമായ ശബ്ദവും വശീകരണശൈലിയുമാണ് ആ പാട്ടുകള്‍ക്ക് ഒരുപാട് ആസ്വാദകരെ സമ്മാനിച്ചത്. ഒരേ കാലഘട്ടത്തിലാണ് ഞാനും ആയിശ ബീഗവും റംലാ ബീഗവും മാപ്പിള കലാ രംഗത്തേക്ക് കടന്നുവരുന്നത്. മാപ്പിളപ്പാട്ട് രംഗത്തേക്ക് ആദ്യമായി കടന്നുവന്ന വനിതയാണ് ആയിശ ബീഗം. ഞാന്‍ 1955 മുതല്‍ ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നേക്കാള്‍ 10 വയസ്സ് കുറവാണ് ആയിശാ ബീഗത്തിന്. ഏതാണ്ട് 60ഓടുകൂടിയാണ് ആയിശ ബീഗം കഥാപ്രസംഗ വേദിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ പൊതുവെ കലാരംഗത്തേക്ക് കടന്നുവരുന്നത് നിഷിദ്ധമെന്ന് കരുതിയിരുന്ന കാലത്താണ് എതിര്‍പ്പുകളെ അതിജീവിച്ച് കഥാപ്രസംഗരംഗത്ത് അവര്‍ നിലയുറപ്പിച്ചത് എന്നത് ശ്രദ്ധയര്‍ഹിക്കുന്നതാണ്. 65-70 കാലഘട്ടത്തിലാണ് ആയിശ ബീഗം ഗ്രാമഫോണ്‍ റെക്കോഡിലൂടെ രംഗത്തുവരുന്നത് എന്നാണ് ഓര്‍മ. തുടര്‍ച്ചയായി ധാരാളം സ്റ്റേജ് പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നു. ഗ്രാമഫോണ്‍ റെക്കോഡുകളും ഹിറ്റായിരുന്നു. വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കഥാപ്രസംഗവുമായി പര്യടനം നടത്തിയിട്ടുണ്ട്.
കേരളത്തിന്‍െറ തെക്കന്‍ ഭാഗങ്ങളിലാണ് പരിപാടി അരങ്ങേറുന്നതെങ്കില്‍ ആയിശ ബീഗത്തിന്‍െറയോ റംല ബീഗത്തിന്‍െറയോ ആലപ്പുഴ അബ്ദുല്‍ അസീസിന്‍െറയോ പരിപാടികള്‍ ഞങ്ങളുടെ സ്റ്റേജില്‍ അരങ്ങേറുന്നതാണ് പതിവ്. പുതുതലമുറ ഇപ്പോഴും പാടുന്നത് ഞങ്ങളുടെ പാട്ടുകളാണ് എന്നത് ഏറെ സന്തോഷകരമാണ്. നീണ്ട ഒരു കാലഘട്ടം മാപ്പിളപ്പാട്ട് രംഗം കീഴടക്കിയ അവരുടെ വിയോഗം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കും മാപ്പിളകലാ ലോകത്തിനും തീരാനഷ്ടം തന്നെയാണ്. അവരുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ ഞാനും പങ്കുചേരുന്നു. അവരുടെ പരലോക മോക്ഷത്തിനായി ഞാനും പ്രാര്‍ഥിക്കുന്നു.
തയാറാക്കിയത്: ഇഖ്ബാല്‍ ചേന്നര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.