പുതുവൈപ്പിനിലെ ആളുകൾക്ക് ഭീതിയുടെ നിഴൽ പരന്ന രണ്ടാമത്തെ ഓണക്കാലമാണ് ഇത്തവണ.  കഴിഞ്ഞ വർഷത്തെ ഓണക്കാലം തീ പാറിയ പോരാട്ടങ്ങൾക്കിടയിൽ പുതുവൈപ്പിനിലെ സാധാരണക്കാരായ ആളുകൾക്ക് നഷ്ടമായിരുന്നു. സമരത്തി​​​​​​െൻറ തീവെയിലുകൾക്കു മുന്നിൽ  മടങ്ങിപ്പോയവർ ഏതുനിമിഷവും തിരികെ വന്നേക്കാം.. ഇൗ ഒാണക്കാലത്ത്​ വിരിച്ചിട്ട തൂശനിലയിലെ വിഭവങ്ങ​െളക്കാൾ ജാഗ്രതയോടെ അവർ കൺപാർത്തിരിക്കുക ഉഗ്രൻ മുരളൾച്ചകളോടെ പടികയറി വരാവുന്ന കൂറ്റൻ യന്ത്രങ്ങളെയാണ്​..

ഒന്നരവർഷത്തിലേറെയായി കടലിനോട് ചേർന്നു കിടക്കുന്ന ഈ ദേശത്തെ ജനങ്ങൾ പോരാട്ടം ആരംഭിച്ചിട്ട്. റോഡരികിലെ ബദാംമരവും തൊടിയിലെ വാഴക്കൈയ്യുകളും പോലും ഈ കാലത്തിനിടെ ‘ഐ.ഒ.സി ഗോ ബാക്ക്...’ എന്ന് ഉരുവിടാൻ തുടങ്ങിക്കഴിഞ്ഞു. പറക്കമുറ്റാത്ത കുട്ടികൾ മുതൽ വാർധക്യവുമായി ചേർന്നു പോകുന്നവർ വരെ ചുരുട്ടിപ്പിടിച്ച മുഷ്ടി വാനിലേക്കുയർത്തിപ്പറയുന്നതും ഈ കാര്യം മാത്രമാണ്. ‘ഐ.ഒ.സി ഗോ ബാക്ക്...’ 

സമരനാളുകളിൽ തിളച്ചുമറിഞ്ഞ പുതു​വൈപ്പിൻ
 

ആ മുദ്രാവാക്യത്തിന് ഒരു ജനതയുടെ മുഴുവൻ ജീവ​​​​​െൻറ കരുത്തുണ്ട്. ഇവരുടെ ചെറുത്തുനിൽപ്പിന് മുൻപിൽ താൽക്കാലികമായെങ്കിലും  കമ്പനിക്ക് പിൻമാറേണ്ടി വന്നു. അധികാര, നിയമ കേന്ദ്രങ്ങളിൽ വൻ സ്വാധീനമുള്ള കമ്പനിയോട് ദരിദ്രരും ഉന്നതവിദ്യാഭ്യാസം ലഭിക്കാത്തവരുമായ ഒരു ജനതക്ക് പോരാടി ജയിക്കാൻ അത്ര എളുപ്പമായിരുന്നില്ല. നിഷ്ക്രിയരായി മരണത്തിന് വഴിവെട്ടുന്നതിനേക്കാൾ നല്ലത് പോരാടി മരണം വരിക്കുകയാണ് നല്ലതെന്ന തോന്നൽ ജനങ്ങളിൽ ഉളവായി. നാമമാത്രമായ ആളുകൾ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഏറ്റെടുക്കുകയും പടർന്ന് പന്തലിക്കുകയും ചെയ്തു. നിയമപരമായും കായികപരമായും ഈ സമരത്തെ അടിച്ചൊതുക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവൻ കരയിൽ വെച്ച് കടലിൽ മീൻ പിടിക്കാൻ പോകുന്നവരുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഐ.ഒ.സിക്ക് താഴ്ന്ന് കൊടുക്കേണ്ടി വന്നു.  

ഇൗ തെരുവിലെ ചോര ഇനിയും ഉണങ്ങിയിട്ടില്ല
 

രണ്ടര കിലോമീറ്റർ വീതിയും 23 കിലോമീറ്റർ നീളവുമുള്ള  ദ്വീപാണ് വൈപ്പിൽ. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവരുടെ ഉറക്കം കെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷ​​​​െൻറ പുതിയ എൽ.പി.ജി പ്ലാൻറ് നിർമാണം ആരംഭിച്ചത്. 37.5 ഏക്കർ സ്ഥലത്തിന് ചുറ്റും വലിയ മതിൽ നിർമിച്ചു. കടലും മതിലും തമ്മിൽ വലിയ ദൂരമില്ലാത്തതിനാൽ തിരമാലകൾ ഈ മതിൽക്കെട്ടിൽ വന്നാണ് അടിക്കുന്നത്.  മതിൽ കെട്ടിതിരിച്ച ഈ സ്ഥലത്ത് 2009 മുതൽ നൂറുകണക്കിന് ലോഡ് കല്ലും പാറപ്പൊടിയും കൊണ്ട് വന്നു തള്ളാൻ തുടങ്ങി. ഇങ്ങനെ തള്ളിയ പാറപ്പൊടിയും കല്ലും ഒരു കുന്നു തന്നെ ഇവിടെ സൃഷ്ടിച്ചു.  സാധാരണക്കാരായ ജനങ്ങൾക്ക് ആ പ്രവർത്തിയിൽ ഒട്ടും ഭയമോ ഇടപെടേണ്ട ആവശ്യമോ ഉള്ളതായി അന്ന് തോന്നിയില്ല. അതുകൊണ്ട് തന്നെ ആ ഭാഗം അവർ ശ്രദ്ധിക്കാനും പോയില്ല. നിർമിക്കാൻ പോകുന്ന പ്ലാൻറ് എന്താണെന്നോ അതി​​​​െൻറ അപകടസാധ്യത എത്രത്തോളമെന്നോ ഇവർക്ക് മനസിലായതുമില്ല. 

പുതു​വൈപ്പിനിലെ സമരപ്പന്തലിൽ മേധാ പട്​കർ (ഫയൽ ഫേ​േട്ടാ: ദിലീപ്​ പുരയ്​ക്കൽ)
 

ഇതിനിടെ 2016ൽ ഇവിടേക്ക് എർത്ത് ടൈറ്റനിങ് ചെയ്യുന്നതിനായി അത്യാധുനിക, കൂറ്റൻ ക്രയിനുകൾ എത്തിത്തുടങ്ങി. ആദ്യം ഒരു ക്രയിൻ കൊണ്ടുവന്ന് മണ്ണ് കുഴിക്കാൻ തുടങ്ങി. ആളുകൾക്ക് പ്രശ്നമില്ലെന്ന് മനസ്സിലാക്കിയ കമ്പനി തുടരെത്തുടരെ എട്ട് മെഷീനുകൾ കൊണ്ടുന്ന് മുഴുവൻ സമയവും പണി ആരംഭിച്ചു.  ഇതോടെയാണ് ജനങ്ങൾക്ക് അപകടം മണത്തു തുടങ്ങിയത്. അന്തരീക്ഷമാകെ പൊടി പരക്കാൻ തുടങ്ങി. മരങ്ങൾക്കും ചെടികൾക്കും ഇലകൾക്കുമെല്ലാം പൊടിയുടെ നിറം. വീടിനകത്തും പുറത്തും പൊടി. തുണി അലക്കി വിരിച്ചാലും പാത്രം കഴുകി െവച്ചാലുമെല്ലാം പൊടിയിൽ മുങ്ങുന്ന അവസ്ഥ. ഇതിനിടെ സമീപത്തെ ആളുകളിൽ 300 പേർക്കോളം കനത്ത ശ്വാസതടസ്സവും തുടങ്ങി. രാവും പകലും യന്ത്രങ്ങളുടെ ഇരമ്പം കൊണ്ട് ഉറക്കം നഷ്ടപ്പെട്ട ജനത എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇനിയും മൗനം അവലംബിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന്​ മനസ്സിലായതോടെയാണ് കുറച്ചാളുകൾ കമ്പനിക്കെതിരെ തിരിഞ്ഞതും ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ തുടങ്ങിയതും. നിയമവിരുദ്ധമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രാഥമിക പഠനത്തിൽ നിന്നു തന്നെ മനസിലാക്കാൻ സാധിച്ചു. ഇതോടെ 2017 ഫെബ്രുവരി 16ന് അനിശ്ചിത കാലം സമരം തുടങ്ങി. 

ഭരണകൂടത്തി​​​െൻറ മർദനങ്ങളെയും അതിജീവിച്ചവരാണ്​ പുതുവൈപ്പുകാർ (ഫയൽ ഫോ​േട്ടാ: ദിലീപ്​ പരയ്​ക്കൽ)
 

കപ്പലിലെത്തുന്ന ഇന്ധനം ഇവിടുള്ള പ്ലാൻറിൽ ശുചീകരിച്ച് പാചകവാതകമാക്കി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി കോസ്്റ്റ് ഗാർഡി​​​​െൻറ പരിധിയിൽ വരുന്ന സ്ഥലത്ത് ജെട്ടിയുടെ നിർമാണവും പൂർത്തിയാക്കി. പ്ലാൻറ് പ്രവർത്തനം ആരംഭിച്ചാൽ അത് എക്കാലത്തും ഇവിടെ താമസിക്കുന്നവരുടെ ജീവന് ഭീഷണിയാകുമെന്ന കാര്യം ഉറപ്പാണ്. വാതകം  ഏതെങ്കിലും തരത്തിൽ  ചോർന്നാൽ ഒരു നാടിനെ തന്നെ ഇല്ലാതാക്കിക്കളയും. കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ വേലിയേറ്റവും വേലിയിറക്കവും പ്ലാൻറി​​​​െൻറ പ്രവർത്തനത്തെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും പ്രദേശവാസികൾക്ക് വ്യക്തമായിരുന്നു. 

ഒരു തിരയടി ദൂരം പോലുമില്ല നിർദിഷ്​ട പ്ലാൻറിന്​

ഇത്തവണ മഴ കനത്തപ്പോൾ ഐ.ഒ.സിയുെട മതിൽക്കെട്ട് കടന്ന് തിരമാലകൾ ഉള്ളിൽ കയറി. കുന്നു കൂട്ടിയിട്ടിരുന്ന പാറപ്പൊടിയിൽ കുറേഭാഗം എടുത്താണ്​ കടൽ തിരികെ പോയത്​. ഇത്തരം പ്ലാൻറ് നിർമിക്കുന്നതിന് പൊതുജങ്ങളുടെ അഭിപ്രായം ആരായണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമൊക്കെയുള്ള പല നിയമങ്ങളും കാറ്റിൽ പറത്തിയാണ് നിർമാണം തുടങ്ങിയത്. ഗുരുതരമായ നിയമലംഘനം ചൂണ്ടിക്കാട്ടി ജനങ്ങൾ കോടതിയെ സമീപിച്ചപ്പോൾ ഇതിനെയെല്ലാം തോൽപ്പിക്കുകയും കമ്പനി അനുകൂല വിധി നേടുകയും െചയ്തു. ഓരോ നിയമലംഘനവും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങളുമായി കമ്പനി രംഗത്തെത്തും. ‘മേനോൻ ആൻഡ് പൈ’ എന്ന അഭിഭാഷക കമ്പനിയാണ് ഐ.ഒ.സിക്കു വേണ്ടി കേസുകൾ വാദിച്ചിരുന്നത്. കോർപ്പറേറ്റുകൾക്കിടയിലും ജുഡീഷ്യറിയിലും വ്യക്തമായ സ്വാധീനമുള്ള കമ്പനിയാണ് ‘മേനോൻ ആൻഡ് പൈ’ എന്ന് സമരസമിതി നേതാവായ കെ.എസ്. മുരളി പറഞ്ഞു. ദരിദ്രരായ ജനങ്ങൾക്ക് ലക്ഷങ്ങൾ കൊടുത്ത് അഭിഭാഷകരെ നിയമിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ പലപ്പോഴും കേസുകളിൽ പരാജയം നേരിടേണ്ടി വന്നു. കേസ് വാദിക്കാൻ ഏൽപ്പിച്ച അഭിഭാഷകരെപ്പോലും കമ്പനി സ്വീധിനിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.   

2017 ജൂൺ 14, 16, 18 ദിവസങ്ങളിലായിരുന്നു ഭരണകൂട സഹായത്തോടെ സമരം അടിച്ചമർത്താനുള്ള നീക്കം നടന്നത്. പൊലീസ് അകമ്പടിയോടെ കമ്പനി കോമ്പൗണ്ടിനുള്ളിൽ തൊഴിലാളികളെ കയറ്റി പണിയെടുപ്പാൻ തുടങ്ങിയത് ജനങ്ങൾ തടഞ്ഞു. ഇതെത്തുടർന്നായിരുന്നു ജൂൺ 14ന് ആദ്യം പോലീസ്  ജനങ്ങളെ മർദിച്ചത്. 16ന് വീണ്ടും കമ്പനിതൊഴിലാളികളെ ജനങ്ങൾ തടഞ്ഞു. അന്ന് എ.സി.പി ആയിരുന്ന യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കൊച്ചുകുട്ടികളെയടക്കം മൃഗീയമായി തല്ലിച്ചതച്ചു.  പ്രധാനമന്ത്രി കേരളത്തിലെത്തിയതി​​​​െൻറ തലേ ദിവസമായിരുന്നു അത്. എന്നിട്ടും പൊലീസ് വേട്ട അവസാനിച്ചില്ല.  18ന് പുലർച്ചെ പൊലീസ് സഹയത്തോടെ തൊഴിലാളികളെ കമ്പനി കോമ്പൗണ്ടിനുള്ളിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. അന്നും പൊലീസി​​​​െൻറ ലാത്തികൾ വൈപ്പിൻകരക്കാരുടെ ദേഹത്ത് തിണർപ്പുകൾ സൃഷ്ടിച്ചു. കമ്പനിയുടെ കുതന്ത്രങ്ങളിലോ പൊലീസ് ലാത്തിയുടെ കരുത്തിലോ ഈ ജനകീയ പ്രക്ഷോഭത്തെ തടുക്കാൻ സാധിച്ചില്ല. 

പ്ലാൻറിനായി ​കൊണ്ടുവന്ന സാമഗ്രികൾ
 

ജെട്ടി, ടെർമിനൽ എന്നിവയുെട നിർമാണമടക്കം 2200 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. 20 കോടി രൂപയുടെ യന്ത്രങ്ങൾ എത്തിച്ചാണ് നിർമാണം തുടങ്ങിയത്. പിന്നീട് പ്രക്ഷോഭം കനത്തതോടെ ഈ യന്ത്രങ്ങളെല്ലാം കയറ്റിക്കൊണ്ടുപോയി.  പ്ലാൻറ് നിർമാണം പൂർത്തിയാകുന്നതോടെ ഹൈവേയിലൂടെ ടാങ്കർ ലോറികളിൽ ഗ്യാസ് കൊണ്ടുപോകുന്നത് അവസാനിപ്പിക്കാനും പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുന്നതിലൂെട റോഡിലുണ്ടാകുന്ന അപകടവും നഷ്ടങ്ങളും കുറക്കാനും കഴിയു​മെന്നാണ്​ കമ്പനി നിരത്തുന്ന ന്യായം. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിത മാർഗങ്ങളിലൂടെയാണ് പ്ലാൻറ് നിർമാണവും  പ്രവർത്തനവുമെന്നാണ് കമ്പനി അധികൃതരുടെ അവകാശവാദം. മില്യണിൽ ഒന്നുമാത്രമാണ് അപകടസാധ്യതയെന്നും ഇവർ പറയുന്നു.

എന്നാൽ, പരിസ്ഥിതി പ്രവർത്തകർ ഇവിടെ നടത്തിയ പഠനത്തി​​​​െൻറ അടിസ്ഥാനത്തിൽ, പ്ലാൻറ് വൻ പ്രകൃതിനാശത്തിന് വഴിയൊരുക്കുന്നതായി കണ്ടെത്തി. 30 ഏക്കറോളം ചെളിപ്രദേശം നിർമാണപ്രവർത്തനത്തിനായി ഇതിനകം തന്നെ നശിപ്പിച്ചുകഴിഞ്ഞു. വേലിയേറ്റവും വേലിയിറക്കവും രൂക്ഷമായി ബാധിക്കുന്ന ഈ പ്രദേശത്ത് ഇത്തരത്തിലൊരു പ്ലാൻറ് വൻ അപകടഭീഷണിയാണുണ്ടാക്കുന്നത്. കടൽതീരത്തു നിന്നും 250 മീറ്റർ അകലത്തിലെ പ്ലാൻറ് നിർമിക്കാവൂ എന്നിരിക്കെയാണ് കടലിൽ നിന്നും ഒരു മീറ്റർ പോലും ദൂരയല്ലതെ പ്ലാൻറ് നിർമാണം നടത്തുന്നത്. എർത്ത് ടൈറ്റിങ്​ നടത്തുമ്പോൾ ഭൂമി പ്രകമ്പനം കൊണ്ട് കമ്പനിയുടെ മതിൽ കെട്ട് തന്നെ അരമീറ്ററോളം തള്ളിപ്പോകുകയും ചെയ്തു. സമീപത്തെ വീടുകൾക്കും കുലുക്കം സംഭവിച്ചുവെന്ന് നാട്ടുകാർ. ഇത്രയൊക്കെയായ സ്ഥിതിക്ക്  എന്തൊക്കെ സംഭവിച്ചാലും പുതുവൈപ്പിനിൽ പ്ലാൻറ് നിർമിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഇവിടുള്ളവർ. അമ്പലമുകളിൽ കിഫ്ബിയുെട കൈവശമുള്ള കാടുപിടിച്ചു കിടക്കുന്ന നൂറുകണക്കിന് ഹെക്ടർ സ്ഥലം പ്ലാൻറ് നിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കുമെന്ന് കെ.എസ്. മുരളി പറഞ്ഞു. വൈപ്പിനിലെ ജെട്ടിയിൽ നിന്നും അസംസ്കൃത ഇന്ധനം പൈപ്പ് വഴി അമ്പലമുകളിലേക്ക് എത്തിക്കാനും അവിടെ നിന്നും വാതകമാക്കി വിതരണം നടത്താനും സാധിക്കും. 

സമരപ്പന്തലിൽ പാചകത്തിലേർപ്പെട്ടിരിക്കുന്ന അമ്മമാർ
 

37.5 ഏക്കറിന് ചുറ്റും കെട്ടിയ മതിൽ കെട്ടിനുള്ളിൽ പാറപ്പൊടിയുടെ കുന്നും കുറച്ച് ഇരുമ്പ് പാളികളും അനാഥമായിക്കിടക്കുന്നുണ്ട്. പ്രധാന കവാടത്തിന് എതിർ വശത്തായി വൈപ്പിൻകാർകെട്ടിയ സമരപ്പന്തൽ സ്ഥിതി ചെയ്യുന്നു. പ്രായമായവരും കുട്ടികളുമാണ് ഇപ്പോൾ പന്തലിലുള്ളത്. ബാക്കിയുള്ളവരെല്ലാം ജോലിക്ക് പോയിരിക്കുന്നു. ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ പട്ടിണിയാകുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളതിൽ ഏറെയും. കമ്പനി നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിച്ചുവെങ്കിലും ഏതു നിമിഷവും കൂറ്റൻ യന്ത്രങ്ങളുമായി എത്തി പണി പുനരാരംഭിക്കാമെന്ന് വൈപ്പിൻ നിവാസികൾ വിശ്വസിക്കുന്നു. കമ്പനിയുെട ഭാഗത്തു നിന്ന് ഇത്തരത്തിൽ പ്രവർത്തനം ഉണ്ടായൽ ആ നിമിഷം തന്നെ നാട്ടുകാർ ഓടിയെത്തും. നിർമാണം കമ്പനി താൽക്കാലികമായെങ്കിലും അവസാനിപ്പിക്കുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്തതോടെ വൈപ്പിൻകാർ ഏറെക്കുറെ പൂർവസ്ഥിതിയിലേക്കെത്തി. തുണി അലക്കി പുറത്ത് വിരിച്ചിടാം, പാത്രം കഴുകി വെക്കാം. ബദാംമരത്തിനും വാഴയിലക്കുമെല്ലാം പച്ചപ്പ് തിരികെ ലഭിച്ചിരിക്കുന്നു. ഇത്തവണ തൊടിയിലെ വാഴയില വെട്ടി ഓണമുണ്ണാമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ ഒരു ഉരുള ചോറിനൊപ്പവും ഭീതിയും കുഴഞ്ഞുചേർന്നിരിക്കുന്നുവെന്നാണ് യാഥാർഥ്യം. 

Tags:    
News Summary - puthuvaipine-onam 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.