ബനാന-ഡേറ്റ്സ് പായസം

ഇക്കുറി ഓണത്തിനൊരു സ്പെഷല്‍ പായസം ആയാലോ? ഈന്തപ്പഴവും വാഴപ്പഴവും കൊണ്ടൊരു സൂപ്പര്‍ ടേസ്​റ്റി പായസം.

ചേരുവകള്‍: 

  • ഈത്തപ്പഴം - 15
  • റോബസ്​റ്റ പഴം – ഒന്ന്  
  • ചൗവ്വരി - കാൽ കപ്പ്‌
  • പഞ്ചസാര - അര കപ്പ്‌ (ഈത്തപ്പഴത്തി​​െൻറ  മധുരം  അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
  • മിൽക്ക് മെയ്ഡ് – മൂന്ന് ടേബിള്‍സ്പൂണ്‍
  • വെള്ളം – ഒരു കപ്പ്‌ 
  • പാൽ - അര ലിറ്റർ
  • പാൽ - മൂന്ന് ടേബിള്‍സ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 25 ഗ്രാം
  • കിസ്മിസ് -25 ഗ്രാം
  • നെയ്യ് - രണ്ട്​ ടേബിള്‍സ്പൂണ്‍ 
  • ഏലയ്ക്ക – മൂന്ന് നാലെണ്ണം

തയാറാക്കുന്ന വിധം: 

ഈത്തപ്പഴം മൂന്ന് ടേബിള്‍സ്പൂണ്‍ പാലും ചേർത്ത് അരച്ചെടുക്കുക. ചൗവ്വരി വേവിച്ച് വയ്ക്കുക. പഴം വട്ടത്തിൽ മുറിച്ചു വെക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം ഇട്ട് വരട്ടി എടുക്കുക. പഴം ചേർത്ത് ഒന്ന് വഴറ്റിയതിന് ശേഷം  വെള്ളവും പാലും ചേർക്കുക. 

നല്ലതു പോലെ ഇളക്കി കൊടുക്കുക. പാല് തിളക്കുമ്പോൾ പഞ്ചസാര ചേർക്കുക. വേവിച്ച് വച്ചിരിക്കുന്ന ചൗവ്വരിയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. പായസം കുറുകി പാകമാകുമ്പോൾ മിൽക്ക് മെയ്ഡ് ചേർക്കുക. ഏലയ്ക്കപ്പൊടി ചേർത്ത് ഇറക്കാം. അടിപൊളി പായസം റെഡി.

തയാറാക്കിയത്: നവ്യ കെ. രാജൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.