Posted On
date_range Updated On
date_range വീടിനുമേൽ മതിലിടിഞ്ഞ് രണ്ടുകുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
മംഗളൂരു: വീടിന് മുകളിൽ മതിലിടിഞ്ഞ് രണ്ടുകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ കങ്കനാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗരോഡിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ ലാൽബാബുവിന്റെ മക്കളായ അനാമിക ചൗരസ്യ (എട്ട്), പരി (നാല്), ബിഹാർ സ്വദേശിനി ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (46) എന്നിവരാണ് മരിച്ചത്.
വാടക വീടുകളുടെ നിരയിലേക്ക് കനത്ത മഴയെത്തുടർന്ന് കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കോമ്പൗണ്ട് മതിലിന് തൊട്ടുതാഴെയുള്ള വാടക വീടുകളിൽ ലാൽബാബുവിന്റെയും ബാലകൃഷ്ണയുടെയും അടക്കം നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സംഭവത്തിൽ നാല് വീടുകളുടെയും പിൻഭാഗത്തെ ഭിത്തികൾ തകർന്നു. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.