Posted On
date_range Updated On
date_range വൈക്കത്ത് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കിയ നിലയിൽ
കോട്ടയം: വൈക്കത്ത് കെ.എസ്.ആർ.ടി.സിയിലെ മുൻ എംപാനൽഡ് ജീവനക്കാരനെയും ഭാര്യയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ(48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യത മൂലമാകാം ഇവർ ജീവനൊടുക്കിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് വരെ കെ.എസ്.ആർ.ടി.സി എംപാനൽഡ് ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടശേഷം കക്കാവാരൽ നടത്തിയാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.