റിയാദ്: സൗദി കിഴക്കൻ പ്രിവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ജോലിസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരി (53)യാണ് മരിച്ചത്.
കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തെ കിടപ്പുമുറിയിലാണ് അഷ്‌റഫ് അൻസാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.
ഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവർ മക്കളാണ്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിലാണ് നിയമപരമായ നടപടികൾ ഏകോപിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.