മുഹമ്മദ് അസം ഖാൻ
Posted On
date_range Updated On
date_range 11വർഷമായി നാട്ടിൽ പോയിട്ടില്ല, യു.പി സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: 11വർഷമായി നാട്ടിൽ പോകാത്ത ഇന്ത്യക്കാരൻ ജുബൈലിൽ നിര്യാതനായി. ഉത്തർപ്രദേശ് പ്രതാപ്ഗർ സ്വദേശി മുഹമ്മദ് അസം ഖാനാണ് (67) കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. ദീർഘകാലമായി ജുബൈലിന് സമീപം നാരിയയിൽ ജോലി ചെയ്തുവരുകയായിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാരിയയിൽ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി മന്നമ്പത്ത് അറിയിച്ചു. പിതാവ്: അബ്ദുൽ ഹമീദ് ഖാൻ, മാതാവ്: സൈബുന്നിസ, ഭാര്യ: യാസ്മീൻ ബാനു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.