കോഴിക്കോട് സ്വദേശിനിയായ ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമ്മയ്യയാണ് (80) മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ട് പെൺമക്കൾക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മൂന്നാഴ്ചയോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹ്മാൻ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കൾ: സറീന, ഹസീന, അഷ്‌റഫ്‌, മഹജ. മരുമക്കൾ: കോയ, അഷ്‌റഫ്‌, കാദർകുട്ടി, ഹമീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Umrah pilgrim from Kozhikode died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.