ഹസീന
Posted On
date_range Updated On
date_range കോട്ടയം സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി
മദീന: കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന (48) മദീനയിൽ നിര്യാതയായി. മക്കയിൽ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീനയിലെത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനൂപ്. എ ലത്തീഫിന്റെ ഭാര്യയാണ്. മക്കൾ: അൽഫിയ, ഹലീമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.