പോരുകാളകളുടെ കുത്തേറ്റ് രണ്ട് കാണികൾക്ക് ദാരുണാന്ത്യം

മംഗളൂരു: ശിവമൊഗ്ഗ ജില്ലയിൽ തിങ്കളാഴ്ച രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിനിടെ പോരുകാളകൾ കാണികൾക്കിടയിലേക്ക് കയറി രണ്ട് യുവാക്കളെ കുത്തിക്കൊന്നു. അൽകോല സ്വദേശി വി.കെ. ലോകേഷ്(34), മാലൂരിലെ കെ. രംഗനാഥ്(24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ശിവമൊഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ നടന്ന കാളപ്പോര് മത്സരത്തിനിടെയാണ് ലോകേഷ് മരിച്ചത്. കാളയെ കളത്തിലിറക്കിയുള്ള കായിക വിനോദം കാണാൻ തടിച്ചു കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ഇയാൾ. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീണ ലോകേഷിനെ ഉടൻ ശിവമൊഗ്ഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷികാരിപുര മാലൂരിൽ നടന്ന മത്സരത്തിനിടെയാണ് രംഗനാഥ് മരിച്ചത്. മത്സരത്തിനി​ടെ പൊടുന്നനെ കാണികൾക്കിടയിലേക്ക് കുതിച്ച കാളയുടെ കുത്തേറ്റ രംഗനാഥ് ശിവമൊഗ്ഗ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 

Tags:    
News Summary - Two men gored to death by bulls during games held in two Shivamogga villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.