വർക്കലയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (60), ഭാര്യ മിനി (55), മകൾ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നിന് വീടിൻെറ മുകൾ നിലയിൽ തീപടർന്നത് കണ്ട് അയൽവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ശ്രീകുമാറിൻെറ മൃതദേഹം കുളിമുറിയിലും ഭാര്യയുടേതും മകളുടേതും മുറിക്കുള്ളിലുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കോൺട്രാക്ടറാണ് ശ്രീകുമാർ. കുടുംബത്തിന് കടബാധ്യതകൾ ഉണ്ടായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്.

ഗവേഷക വിദ്യാർഥിയായിരുന്നു അനന്തലക്ഷ്മി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.