മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; തിരുവനന്തപുരം പാലോടാണ് സംഭവം

തിരുവനന്തപുരം: പാലോട് വനമേഖലയിൽ മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഇടിഞ്ഞാൽ സ്വദേശി ഹർഷ കുമാർ (ഷൈജു-47) ആണ് മരിച്ചത്.

ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഷൈജുവിന്‍റെ തലയിലേക്കാണ് മരം ഒടിഞ്ഞുവീണത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

വനമേഖലയായ മുല്ലച്ചൽ പാലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഇരുവരും ബൈക്കിൽ വരികയായിരുന്നു. ഷൈജുവിന്‍റെ തലക്ക് മുകളിലൂടെയാണ് മരം ഒടിഞ്ഞു വീണത്. ഗുരുതര പരിക്കേറ്റ ഷൈജുവിനെ വനം, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ജോയിക്ക് പരിക്കില്ല. ഷൈജുവിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - Scooter rider dies tragically after tree falls on him in Palode Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.