മുഹമ്മദ് ഗസ്മി
പേരൂര്‍ക്കട: മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് സ്വദേശി മുഹമ്മദ് ഗസ്മി (25) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് രാത്രി 10.30ഓടെ കവടിയാര്‍ പാലസിനു സമീപം ഗോള്‍ഫ് ലിങ്ക് റോഡിനു പുറകുവശത്തായി മദ്യപാനത്തില്‍ ഏര്‍പ്പട്ട മുഹമ്മദ് ഗസ്മിയും വെട്ടുകാട് ബാലനഗര്‍ സ്വദേശി വിഷ്ണുവും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് മുഹമ്മദ് ഗസ്മി കൈവശമുണ്ടായിരുന്ന ഗ്ലാസ് ഉപയോഗിച്ച് വിഷ്ണുവിന്റെ മുഖത്ത് ഇടിക്കുകയുമായിരുന്നു. ഇടിയെത്തുടര്‍ന്ന് മുഖത്ത് പൊട്ടലുണ്ടായ വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടി. പേരൂര്‍ക്കട എസ്.ഐ ജഗ്മോഹന് ദത്തന്, സി.പി.ഒ മാരായ അനീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.