കാൽ വഴുതി വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു

കിളിമാനൂർ: കാൽ വഴുതി വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. നഗരൂർ രാലൂർക്കാവ് വിളയിൽ വീട്ടിൽ സതീഷ് - ചിഞ്ചു ദമ്പതികളുടെ മകൻ ആനന്ദ് (12) ആണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം.

കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സന്ധ്യയോടെ കുട്ടിയെ കാണാതായി. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ തൊപ്പി കാണുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ആഴമുള്ള കിണറ്റിൻ്റെ കൈവരിക്ക് ഉയരക്കുറവാണ്. ആദി, അഭിഷേക് എന്നിവർ സഹോദരങ്ങളാണ്. നഗരൂർ പൊലീസ് മേൽനടപടി കൾ സ്വീകരിച്ചു. 

Tags:    
News Summary - student died after slipping and falling into the backyard well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.