പത്മനാഭപുരം മുൻ എം.എൽ.എ മുഹമ്മദ് ഇസ്​മായിൽ നിര്യാതനായി

തക്കല: പത്മനാഭപുരം നിയോജകമണ്ഡലം മുൻ എം.എൽ.എയും നിലവിൽ ജനതാദൾ(സോഷ്യലിസ്​റ്റ്​) തമിഴ്നാട് സംസ്​ഥാന അധ്യക്ഷനുമായ തക്കല അഞ്ചുവർണ്ണം റോഡിൽ പി. മുഹമ്മദ് ഇസ്​മായിൽ(94) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആസ്​പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

കുളച്ചൽ സ്വദേശിയായ മുഹമ്മദ് ഇസ്​മായിൽ പ്രാഥമിക പഠനം കുളച്ചലിൽ പൂർത്തിയാക്കി. കുളച്ചൽ മുസ്ലീം വിഭാഗത്തിൽ ആദ്യത്തെ ബിരുദാനന്തര ബുരുദവും നിയമബിരുദവും നേടിയ വ്യക്തിയാണ്. കാമരാജിൻെറ ജീവിത മാർഗ്ഗം തൻെറ ജീവിതത്തിലും പിന്തുടർന്നു. അറുപത് വർഷമായി രാഷ്ട്രീയത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

1956 മുതൽ മൂന്ന് വർഷം കുളച്ചൽ നഗരസഭ ചെയർമാൻ, 1957 മുതൽ 1960 വരെ കുളച്ചൽ ജമാഅത്ത്​ പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980 മുതൽ 1984 വരെ പത്മനാഭപുരം നിയോജകമണ്ഡലത്തിൽ ജനതാപാർട്ടിയുടെ എം.എൽ.എ ആയിരുന്നു. 1991,1996 ൽ ജനതാദൾ സ്​ഥാനാർഥിയായി ലോക്​സഭയിലേക്കും മത്സരിച്ചു. ദേശീയ നേതാക്കളായ മൊറാർജി ദേശായ്, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ തുടങ്ങി നിരവധി നേതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു.

മുഹമ്മദ് ഇസ്​മായിലിൻെറ മരണത്തിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തമിഴ്​നാട് സർക്കാറിൻെറ ഡൽഹി പ്രതിനിധി ദളവായ്​ സുന്ദരം, എം.എൽ.എ സുരേഷ്​ രാജൻ ഉൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. കബറടക്കം തക്കല അഞ്ചുവർണ്ണം പീർമുഹമ്മദ് മുസ്​ലിം അസോസിയേഷൻ ദർഗയിൽ നടന്നു. ഭാര്യ: ബി. സുഹറാ ബീവി. മകൾ: നജിമുനിഷ. 

Tags:    
News Summary - Padmanabhapuram Ex MLA Muhammed Ismayil passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.