ഫാത്തിമ

വിനോദയാത്ര പോയ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

മേത്തല: സ്കൂളിൽനിന്ന് വിനോദയാത്ര പോയ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. മേത്തല എടമുക്ക് മുജാഹിദ് പള്ളിക്ക് സമീപം കൊല്ലിയിൽ നസീറിന്‍റെ മകൾ ഫാത്തിമയാണ് (15) മരിച്ചത്. സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസ് പാർക്ക് കാണാൻ എത്തിയതായിരുന്നു.

കൊടുങ്ങല്ലൂർ ഓറ എഡിഫൈ ഗ്ലോബൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ജെസീന. സഹോദരങ്ങൾ: നിയാല, ലാമിയ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ.

Tags:    
News Summary - Student collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.