ശബാബ് കാസിം
Posted On
date_range Updated On
date_range കുടുംബസമേതം വിനോദയാത്ര പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ചാവക്കാട്: കുടുംബവുമൊത്ത് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മണത്തല തെരുവത്ത് വീട്ടിൽ മുഹമ്മദ് കാസിമിന്‍റെയും പരേതനായ റംജി സേട്ടിന്‍റെ മകളുടെയും മകനായ ശബാബ് കാസിമാണ് (45) മരിച്ചത്.
ഭാര്യയും മക്കളുമൊത്ത് വെള്ളിയാഴ്ചയാണ് വാഗമണ്ണിലേക്ക് പോയത്. തിരിച്ച് വരുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം തോന്നിയത്. പാലയിലെ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യാൻ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീലാനി ഇൻറർനാഷണലിന്‍റെ ഉടമയാണ്. റുബീനയാണ് ഭാര്യ. മക്കൾ: ദിലീഷ, ഇഷാൻ. സഹോദരങ്ങൾ: അഫ്ത്താഫ്, ആഫില. ഖബറടക്കം ഞായറാഴ്ച മണത്തല ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.