സക്കീർ
Posted On
date_range Updated On
date_range ലോഡിറക്കുന്നതിനിടെ പൈപ്പ് ദേഹത്ത് വീണ് മലയാളി മരിച്ചു
ദമ്മാം: ട്രക്കിൽനിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.
വാഹനത്തിൽനിന്ന് ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 10 വർഷത്തിലധികമായി ദമ്മാമിൽ ട്രെയിലർ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.