ദേവസിക്കുട്ടി
Posted On
date_range Updated On
date_range മാങ്ങ പറിക്കുന്നതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു
കൊടകര: ഇഞ്ചക്കുണ്ടില്‍ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു. ഇഞ്ചക്കുണ്ട് ചെറുപറമ്പില്‍ ദേവസിക്കുട്ടിയാണ് (75) മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനില്‍ തട്ടിയാണ് അപകടം. ഉടന്‍ മരണം സംഭവിച്ചു.
ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. വെള്ളിക്കുളങ്ങര പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. ഭാര്യ: എല്‍സി. മക്കള്‍: സിജി, ഷാജി, രാജി, സിജു. മരുമക്കള്‍: പരേതനായ ജോസ്, രമേഷ്, ജോസ്, ജില്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.