നബീസ ബീവി, മകൻ ബഷീർ കുട്ടി
ചെങ്ങന്നൂർ (ആലപ്പുഴ): മകന്‍റെ വിയോഗമറിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ മാതാവും മരിച്ചു. മാന്നാർ പരുമല അലി മൻസിലിൽ ചായം പറമ്പിൽ വീട്ടിൽ പരേതനായ അലിക്കുട്ടി സാഹിബിന്‍റെ ഭാര്യ നബീസ ബീവിയാണ് (82) മകൻ ബഷീർ കുട്ടിയുടെ (64) വിയോഗ വാർത്തയറിഞ്ഞ് മരണപ്പെട്ടത്.
ബഷീർ കുട്ടി ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മകന്‍റെ മരണവിവരം അറിഞ്ഞ നബീസ ബീവി രാത്രി 11ഓടെ മരിച്ചു.
മജീദ് (മോഡേൺ ടൈലേഴ്സ്, മാന്നാർ), അബ്ദുല്ല, ഷാജഹാൻ, സാജിദ, റംലത്ത്, ഹാഷിം (സൗദി), നജീമ, റഷീദ, ഷബീർ എന്നിവരാണ് നബീസ ബീവിയുടെ മറ്റു മക്കൾ. മരുമക്കൾ: ആബിദ, ഷാഹിദ, മാജിദ, റജീന, അനീസ, ഹാരിസ്, ഷാജഹാൻ, ഷബ്ന, പരേതനായ അമീർ.
ബഷീർ കുട്ടിയുടെ മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് ഷഹീർ (ഇരുവരും ദുബൈ), ഷബിന. മരുമക്കൾ: തസ്നി, സൗമി, സാജിദ്. ഇരുവരുടെയും ഖബറടക്കം മാന്നാർ ടൗൺ പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.