സുഹൃത്തുക്കൾ​ക്കൊപ്പം തോട്ടത്തിലെത്തിയ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങിമരിച്ചു

ബംഗളൂരു: ശിവമോഗ ജില്ലയിലെ കുംസി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു. യാദവാലയിലെ പി.എ. ഗൗതം (22), ശിവമോഗ നഗരത്തിലെ കുമ്പർഗുണ്ടിയിൽ കെ.സി. ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. യാദവാല ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുളത്തിൽ വീണ മൂന്നാമത്തെ യുവാവ് നീന്തി രക്ഷപ്പെട്ടു.

ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് ദുരന്തമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിരഞ്ജീവി അബദ്ധത്തിൽ കുളത്തിൽ വഴുതി വീണു. രക്ഷിക്കാൻ ചാടിയ ഗൗതമും മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിശമന സേന മൃതദേഹങ്ങൾ പുറത്തെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.

Tags:    
News Summary - Shivamogga: Two youngsters drown in agricultural pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.