ശിവരാജു
ബംഗളൂരു: ഊരുവിലക്കപ്പെട്ട സുഹൃത്തിന്റെ പക്ഷം ചേർന്ന് ചോദ്യം ചെയ്ത യുവാവിനും ഗ്രാമമുഖ്യന്മാർ ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ ജീവിതം മുട്ടിയ യുവാവ് മനംനൊന്ത് ജീവനൊടുക്കി. ചാമരാജനഗർ ജില്ലയിൽ ഗുണ്ടൽപേട്ട ടൗണിനടുത്ത യാദവനഹള്ളി ഗ്രാമത്തിൽ കെ. ശിവരാജുവാണ് (45) വെള്ളിയാഴ്ച രാത്രി മരിച്ചത്.
ഗുണ്ടൽപേട്ട് യാദവനഹള്ളി ഗ്രാമത്തിൽ ഊരുവിലക്കിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം
സംഭവത്തെ തുടർന്ന് ശിവരാജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും നാട്ടുകാരും ശനിയാഴ്ച രാവിലെ മുതൽ ബെഗുർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 17 പേർക്ക് എതിരെ കേസ് എടുത്തതായും വൈകാതെ അറസ്റ്റ് ഉണ്ടാവുമെന്ന ഉറപ്പും പൊലീസ് സമരക്കാരെ അറിയിച്ചു.
ഗ്രാമീണനെ ചെരിപ്പ് കൊണ്ട് അടിച്ചു എന്നതിന് ശിവണ്ണ നായ്ക് എന്നയാൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു. വേണ്ട രീതിയിൽ തെളിവുകൾ ശേഖരിക്കാതെയും സാഹചര്യം മനസ്സിലാക്കാതെയുമാണ് ഊരുവിലക്ക് കൽപിച്ചതെന്ന് സുഹൃത്തായ ശിവരാജു പറഞ്ഞു. ഇതിൽ ക്ഷുഭിതരായ ഗ്രാമമുഖ്യന്മാർ ഇയാളെയും ഊരുവിലക്കുകയായിരുന്നു. 6000 രൂപ പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.