Posted On
date_range Updated On
date_range ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളേജ് സ്വദേശിയായ കുന്നുമ്മൽ ഭരതന്‍റെ മകൻ നിഖിലിെനയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്.
പരപ്പനങ്ങാടി കീഴ്ച്ചിറ പൊൻ മായിൽ ഭാഗത്ത് പശുവിനെ കെട്ടാൻ പോയ സ്ത്രീകളാണ് അപരിചതനായ യുവാവ് ചലനമറ്റ് കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തിയതാണ് മരണം സ്ഥിരീകരിച്ചത്.
സമീപത്ത് നിന്നും പൊലീസ് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുകയാണ്. മയക്കുമരുന്നു കുത്തിവെച്ചതാണോ മരണകാരണം എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.