ബംഗളൂരു: കർണാടക ബൽഗാം സവ്നൂർ സ്വദേശി തബ്രീസ് ഖാൻ അഹ്മദ് ഖാൻ ബിറാദർ (74) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. റിട്ട. ഗവൺമെൻറ് ജീവനക്കാരനാണ്. മസ്ജിദ് മുഹമ്മദിയ കമ്മിറ്റി അംഗം, സീറാത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു തബ്രീസ് ഖാൻ ഇലക്ട്രോണിക്സ് വസ്തുക്കൾ നിർമിക്കുകയും പേറ്റൻറ് എടുക്കുകയും ചെയ്തിരുന്നു. ഭാര്യ: സഹ്റുന്നിസ. മക്കൾ: ജുനേദ് ഖാൻ (ഗൾഫ് മാധ്യമം ബിസിനസ് മാനേജർ, ദുബൈ), നവീദ് ഖാൻ, തൻസിൽ ഷെയ്ഖ് (ഗോവ). ഖബറടക്കം കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.