ഹൃദയാഘാതം: കോഴിക്കോട് സ്വദ്ദേശി ഹഫറിൽ മരിച്ചു

ഹഫർ അൽബാത്വിൻ (സൗദി): ഹൃദയാഘാതം മൂലം മലയാളി ഹഫർ അൽബാത്വിനിൽ മരിച്ചു. കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മൻസിലിൽ അബ്​ദുൽ ലത്തീഫ് (57) ആണ്​ ശനിയാഴ്​ച രാവിലെ മരിച്ചത്​.

രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അബ്​ദുൽ ലത്തീഫിനെ സഹപ്രവർത്തകൻ പ്രബോഷ് ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഡോ. നൂർ മുഹമ്മദ് ഖാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

13 വർഷമായി അൽജവ്സ ഗോൾഡൻ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്.

ഭാര്യ: വാഹിദ. മക്കൾ: ഫാരിഷ, ഫാദിയ.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തി​ െൻറ നേതൃത്വത്തിൽ ഹഫർ അൽബാത്വിനിലെ വാളൻറിയർമാരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നിയമ സഹായങ്ങൾക്കും രേഖകൾ തയ്യാറാക്കാനും രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.