Posted On
date_range Updated On
date_range ‘മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്’; ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. ‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്താണ് സംഭവം പൊലീസിനെ വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.