നന്മണ്ട: കരൾ രോഗബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബാലുശ്ശേരി ടൗണിലെ ഓട്ടോ ഡ്രൈവർ നന്മണ്ട കുന്നത്തെരു ചക്കാലവീട്ടിൽ ബേബിയുടെ ഭാര്യ വിനീതയാണ് (36) ശനിയാഴ്ച പുലർച്ചെ മരിച്ചത്. ബാലുശ്ശേരി മാംഗോ മാർട്ടിലെ ജീവനക്കാരിയായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ഭീമമായ തുക ആവശ്യമായതിനാൽ വിനീതയെ സഹായിക്കാൻ ഒരു നാട് തന്നെ കൈകോർത്തിരുന്നു. വിനീതക്ക് കരൾ നൽകാൻ ഏക സഹോദരൻ സുധീഷ് തയാറായെങ്കിലും ഓപറേഷൻ കഴിഞ്ഞതോടെയാണ് ഇയാൾക്കും കരൾരോഗം തിരിച്ചറിഞ്ഞത്. ഇതോടെ കരൾ നൽകാൻ മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് വിനീത ഗുരുതരാവസ്ഥയിലായി മരണത്തിന് കീഴടങ്ങി. മക്കൾ: അബിൻ (പ്ലസ് വൺ വിദ്യാർഥി, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), അനാമിക (ബാലുശ്ശേരി ഗവ.ഗേൾസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). പിതാവ്: ദാസൻ. മാതാവ്: സുലോചന. സഹോദരങ്ങൾ: സുധീഷ്, സുനിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.