സുൽത്താൻ ബത്തേരി: പുല്ലരിയാൻ പോയ വിദ്യാർഥി തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് വിഷൻ ചുള്ളിയോട് ഓപറേറ്ററായ സുൽത്താൻ ബത്തേരി തൊടുവട്ടി ടി.കെ. ശശി-രേഖ ദമ്പതിമാരുടെ മകൻ ടി.എസ്. ഗോകുലിനെ (15) ആണ് തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാൻ പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അഭിനവ് അന്വേഷിച്ചു ചെന്നപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പുൽപള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. സുൽത്താൻ ബത്തേരി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.