ഗൂഡല്ലൂർ: വീടിനു പുറത്തിറങ്ങിയ ഭിന്നശേഷിക്കാരനായ യുവാവിനെ കാട്ടാന കൊന്നു. പന്തല്ലൂർ കുറിഞ്ചി നഗറിലെ ശരവണമുത്തുവിെൻറ മകൻ ബാലകൃഷ്ണൻ (37)നെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. യുവാവിെൻറ കരച്ചിൽകേട്ട് സമീപവാസികളും വനപാലകരുമെത്തി പന്തല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മാതാവ്: പൂർണം. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.