എം.വി.ആറി​​​െൻറ ഭാര്യ സി.വി. ജാനകിയമ്മ

തളിപ്പറമ്പ്: മുൻ മന്ത്രിയും സി.എം.പി ജനറൽ സെക്രട്ടറിയുമായിരുന്ന എം.വി. രാഘവ​െൻറ ഭാര്യ സി.വി. ജാനകിയമ്മ (80) നിര്യാതയായി. കൂവോടുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ്കുമാർ (പി.ടി.ഐ), അഡ്വ. എം.വി. രാജേഷ് (ജി.എം, ലീഗൽ, വോഡഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ ടി.വി). മരുമക്കൾ: പ്രഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ. സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ ടി.വി). സംസ്കാരം തിങ്കളാഴ്ച രാവിലെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.