രാമനാട്ടുകര: കാക്കഞ്ചേരിയിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പുളിക്കൽ ചെറുകാവ് ചെറപ്പാടം സ്വദേശി കൊട്ടാരത്തിൽ വിനോദിെൻറ മകൻ സനൂപാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കാക്കഞ്ചേരി കിൻഫ്രക്കു സമീപത്താണ് അപകടം. സനൂപാണ് വണ്ടി ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സനൂപിനൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. അപകടം നടന്നയുടനെ ഇയാൾ ഓടിരക്ഷപ്പെട്ടു. അപകടത്തിൽപെട്ട ബൈക്കിൽനിന്ന് 250 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന ആളെ കണ്ടെത്തിയാൽ മാത്രമേ കഞ്ചാവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.