ഗൂഡല്ലൂർ: ദേവാല വടമൂലയിൽ യുവതിയടക്കം മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ദേവാല വടമൂലയിലെ സുന്ദർലിംഗത്തിെൻറ മകൾ സുകന്യ (22), സഹോദരൻ തമിഴകൻ (24), പിതൃസഹോദരൻ മുരളി (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ദേവാല വടമൂലയിയിൽ വനംവകുപ്പിെൻറ നിയന്ത്രണത്തിലുള്ള സ്ഥലത്തുള്ള പഴയ കിണറ്റിലാണ് യുവതി ചാടിയതെന്നും രക്ഷപ്പെടുത്താനാണ് സഹോദരനും ചെറിയച്ഛനും കിണറ്റിൽ ചാടിയതെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് വ്യക്തമായി വിവരം ലഭ്യമായിട്ടില്ല. ഗൂഡല്ലൂരിൽനിന്ന് ഫയർഫോഴ്സും ദേവാല പൊലീസും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദേവാല പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.