ചിറ്റൂർ: തുണി കഴുകി ഉണക്കാൻ ഇടുന്നതിനിടെ ഇരുമ്പ് അയയിൽനിന്ന് ഷോക്കേറ്റ് ഗർഭിണിയായ വീട്ടമ്മ മരിച്ചു. ഗോപാലപുരം ചിന്നസ്വാമിയുടെ ഭാര്യ കൃഷ്ണവേണിയാണ് (43) മരിച്ചത്. ഇവർ ഏഴുമാസം ഗർഭിണിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കുളികഴിഞ്ഞ് വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. വീട്ടിലേക്കുള്ള സർവിസ് ലൈനിൽനിന്ന് ഇരുമ്പ് കൊണ്ടുള്ള അയയിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. വീടിെൻറ ഇരുമ്പ് മേൽക്കൂരവഴി അയയിലേക്ക് വൈദ്യുതി എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.