ഷാഹിദ്
ജിസാൻ: മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശിയായ ഷാഹിദ് ചോലക്കൽ (52) സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ നിര്യാതനായി. ചോലക്കൽ അബൂബക്കറിെൻറ മകനാണ്. ജിസാനിലെ ദബിയയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതെൻറ സഹോദരൻ മുഹമ്മദ് റാഫി, അളിയൻ ഷശ്ബീർ എന്നിവർ ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനായി ഷശ്ബീറിെൻറ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. നുസൈബ പട്ടാണിയാണ് ഷാഹിദിെൻറ ഭാര്യ. മൂന്ന് മക്കളുണ്ട്.
തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ജിസാൻ കെ.എം.സി.സി വെൽഫയർ വിങ്ങിെൻറ നേതൃത്വത്തിൽ പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ, വെൽഫയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുൾഫിക്കർ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.