യേശുദാസൻ: സൂക്ഷ്മമായി മനുഷ്യനെ കണ്ട കലാകാരൻ- കെ.വി. തോമസ്

കാർട്ടൂണിസ്​റ്റ്​ യേശുദാസനുമായി അരനൂറ്റാണ്ടിലധികം വ്യക്തിബന്ധമുണ്ട്. 1984ൽ പാർലമെൻറ് അംഗമായി ഡൽഹിയിൽ എത്തുമ്പോഴാണ് പരിചയം ശക്തമാകുന്നത്. യേശുദാസനെ പാർലമെൻറ് ഹാളിലോ സെൻട്രൽ ഹാളിലോ കാണുമായിരുന്നു. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തി​െൻറ ഡൽഹിവാസം ഒരു മാസത്തോളം നീളും. അന്നൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. 'ഇത്ര ദീർഘകാലം താങ്കൾ ഡൽഹിയിൽ വന്നു താമസിക്കുന്നത് എന്തിനാണ്?' 'മാഷേ എല്ലാവർക്കും പ്രത്യേകതകളുണ്ട്. കേന്ദ്ര നേതാക്കളെയും രാഷ്​​ട്രീയ പ്രവർത്തകരെയും അടുത്തുകാണാൻ ഏറ്റവും എളുപ്പം പാർലമെൻറാണ്.അതുകൊണ്ടാണ് പാർലമെൻറ് സമ്മേളനം നടക്കുമ്പോൾ ഡൽഹിയിൽ എത്തുന്നത്' എന്നായിരുന്നു മറുപടി.

കെ. കരുണാകര​​െൻറ കവിളത്തുള്ള ചെറിയ പാട്, ഇ.കെ. നായനാരുടെ ചിരി -ഇവയെല്ലാം വരയിൽ സൂക്ഷ്​മമായി ആവിഷ്​കരിക്കാൻ യേശുദാസനിലെ കാർട്ടൂണിസ്​റ്റ്​് ​ശ്രദ്ധിച്ചു. ഓരോരുത്തരുടെയും സ്വഭാവങ്ങൾ സൂക്ഷ്മവിശകലനം നടത്തി അവക്ക്​ വരയിലൂടെ ജീവൻ നൽകുന്നവരാണ് കലാകാരന്മാർ. അങ്ങനെയുള്ള കലയുടെ ദാസന്മാരിൽ പ്രമുഖനാണ് യേശുദാസൻ. എറണാകുളത്ത് പ്രവർത്തിക്കുമ്പോൾ കാർട്ടൂണിസ്​റ്റ്​ എന്നതിനപ്പുറം എഴുത്തു മേഖലകളിലേക്കും അദ്ദേഹം കടന്നു. പി. ചെറിയാൻ നേതൃത്വം കൊടുത്ത ചില പ്രസിദ്ധീകരണങ്ങൾ വൈക്കം ചന്ദ്രശേഖരനൊപ്പം യേശുദാസൻ നടത്തിയത് ഇപ്പോഴും ഓർമയിലുണ്ട്.

'എ​െൻറ ലീഡർ' എന്ന പേരിൽ കെ. കരുണാകരൻെറ രാഷ്​​ട്രീയ ജീവിതവും ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളും കോർത്തിണക്കി ഒരു പുസ്തകം എഴുതാൻ ഞാൻ തീരുമാനിച്ചപ്പോൾ അത് വരക്കുന്നത് യേശുദാസൻ ആയിരിക്കണമെന്ന് കരുണാകരൻ നിർദേശിച്ചു. അതു പ്രകാരം പുസ്തക കവർപേജും അകം പേജും വരച്ചത് യേശുദാസനാണ്. പലപ്പോഴും വിമർശനങ്ങളുള്ള ധാരാളം വരകൾ യേശുദാസൻ മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്.അതുകൊണ്ടൊന്നും അദ്ദേഹത്തോട്​ ലീഡർക്കോ മറ്റേതെങ്കിലും ഉന്നത നേതാക്കൾ​േക്കാ അനിഷ്​ടമോ പരിഭവമോ ഉണ്ടായിട്ടില്ല. അദ്ദേഹത്തി​െൻറ ജീവിതവും വളരെ ലളിതമായിരുന്നു. അദ്ദേഹത്തി​െൻറ കളമശ്ശേരിയിലെ വീട്ടിൽ പലപ്പോഴും പോയിരുന്നു. വർത്തമാനം പറഞ്ഞിരുന്നാൽ സമയം പോകുന്നത് അറിയില്ല. അദ്ദേഹത്തി​െൻറ ഭാര്യയും സഹൃദയാണ്. കലാകാര​െൻറ ജീവിതവിജയം സൂക്ഷ്മതയാണെന്ന് യേശുദാസൻ എപ്പോഴും പറയാറുണ്ട്. കലയും ലാളിത്യവും സൂക്ഷ്​മതയും മനസ്സിൽ നിറച്ചുവെച്ചിരുന്ന യേശുദാസ​െൻറ വേർപാട് കേരളത്തിന് വലിയ നഷ്​ടമാണ്.

Tags:    
News Summary - Yesudasan: The artist who saw man closely - KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.